ക്രൂഡ് ഓയിൽ റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ മേഖലകളിലെല്ലാം മുകേഷ് അംബാനിയ്ക്ക് അപ്രമാദിത്വമുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരിലൊരാളാണ് മുകേഷ് അംബാനിയെന്ന് അറിയുന്നവർ ചുരുക്കമാണ്

അംബാനിയുടെ 600 ഏക്കർ മാമ്പഴത്തോട്ടത്തിന് പിന്നിലെ രഹസ്യം ഇതാണ് |Mukesh Ambani| |Mango Farm|

ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ വിസ്തൃതിയുള്ള മാമ്പഴത്തോട്ടമാണ് അംബാനിയ്ക്ക് സ്വന്തമായുള്ളത്. ജാംന​ഗറിൽ റിലയൻസ് സ്ഥാപിച്ച റിഫൈനറിയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് റിഫൈനറിയോട് ചേർന്നുള്ള തരിശുഭൂമിയിൽ ഫാം തുടങ്ങിയത്. സ്വദേശിയും, വിദേശിയുമായ 200ലധികം മാമ്പഴങ്ങളടക്കം ഒന്നരലക്ഷത്തിലധികം മാമ്പഴങ്ങൾ ഈ ഫാമിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഫൗണ്ടർ ധീരുഭായ് അംബാനിയുടെ സ്മരണാർത്ഥം തോട്ടത്തിന് ധീരുഭായ് അംബാനി ലക്കിബാക്ക് അമ്റായി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫാമിൽ നിന്ന് ഓരോ വർഷവും 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുകയും ഇന്ത്യയ്ക്കകത്തും, പുറത്തും വിൽക്കുകയും ചെയ്യുന്നുണ്ട്. 7,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ 34-ലധികം ഇനം മരങ്ങളുണ്ട്, അതിൽ 10 ശതമാനവും മാവുകളാണ്. മാമ്പഴം കൂടാതെ പേരയ്ക്ക, കശുവണ്ടി, ബ്രസീലിയൻ ചെറി, വിവിധ ഔഷധ സസ്യങ്ങൾ എന്നിവയും അടങ്ങുന്നതാണ് റിഫൈനറിയോട് ചേർന്നുള്ള മാം​ഗോ ഫാം.

അംബാനിയുടെ മാങ്ങചരിതം

അംബാനിയുടെ ഈ മാം​ഗോ ഫാമിന് പിന്നിലെ ചരിത്രത്തിന് ​ഗുജറാത്തിലെ ജാംന​ഗർ റിഫൈനറിയുടെ അത്രയും തന്നെ പഴക്കമുണ്ട്. 1997ൽ ഈ റിഫൈനറി യുണ്ടാക്കുന്ന മലിനീകരണം വലിയ പ്രശ്നമായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചതോടെ, പ്രശ്നം പിടിവിടുമെന്ന ഘട്ടത്തിലാണ് എണ്ണ ശുദ്ധീകരണശാലയ്ക്ക് ചുറ്റും മാമ്പഴത്തോട്ടം ഒരുക്കുകയെന്ന് ആശയം ഉദിച്ചത്. റിഫൈനറിയോടു ചേർന്നുള്ള 600 ഏക്കർ തരിശു ഭൂമിയിൽ 200 ഇനങ്ങളിലുള്ള 1.3 ലക്ഷം മാവിൻതൈകളാണ് റിലയൻസ് വെച്ചുപിടിപ്പിച്ചത്. റിലയന്‍സ് സ്ഥാപകന്‍ ദീരുഭായ് അംബാനിയുടെയും, മുകള്‍ ഭരണാധികാരി അക്ബര്‍ 16ാം നൂറ്റാണ്ടില്‍ ബീഹാറിലെ ലഖിഭാഗില്‍ സ്ഥാപിച്ച മാമ്പഴ തോട്ടത്തിന്റെയും പേരുകള്‍ ചേര്‍ത്ത് ദീരുഭായ് അംബാനി ലഖിഭാഗ് അംമ്രായി എന്ന് തോട്ടത്തിന് പേരും നൽകുകയായിരുന്നു.

Did you know that billionaire Mukesh Ambani has a 600-acre mango farm in Gujarat? The ‘Dhirubhai Ambani Lakkibak Amrai’ was conceived as a solution to beat pollution. In 1997, Reliance’s crude oil refinery in Jamnagar, Gujarat, was in crisis.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version