രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശന മേളയായ 2023 ഓട്ടോ എക്സ്പോയിലെത്തിയത് റെക്കോർഡ് സന്ദർശകർ.

റിപ്പോർട്ടുകൾ പ്രകാരം, 6.36 ലക്ഷം സന്ദർശകർ അഞ്ചു ദിവസത്തിനുള്ളിൽ എക്സ്പോയിലെത്തി

സന്ദർശക റെക്കോർഡ് തകർത്ത് 2023 ഓട്ടോ എക്സ്പോ,  6 ലക്ഷത്തിലധികം സന്ദർശകർ |auto expo 2023|

2023 ജനുവരി 11നാണ് ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ പ്രദർശനം ആരംഭിച്ചത്. ജനുവരി 13 മുതൽ പൊതുജനങ്ങൾക്കായി എക്സ്പോ തുറന്നു നൽകി. 2020ൽ നടന്ന മുൻ ഓട്ടോ എക്‌സ്‌പോയിൽ 6.08 ലക്ഷം സന്ദർശകരാണ് പങ്കെടുത്തത്. മാരുതി സുസുക്കി ജിംനി, ടാറ്റ സിയേറ, സഫാരി ഇവി തുടങ്ങിയവയാണ് എക്സ്പോയിലെ ജനപ്രിയ ലോഞ്ചുകൾ. ആകെ 82 ലധികം വാഹനങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചതായാണ് കണക്ക്. ടാറ്റ കൺസെപ്റ്റ് ഇവി, ഹ്യുണ്ടായ് ഐക്കണിക്ക് 5 ഇവി, കിയ EV 9 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹൈലൈറ്റുകൾ

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ സാന്നിധ്യത്തിൽ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ അവതരിപ്പിച്ചുകൊണ്ട് ഹ്യൂണ്ടായ് പരിപാടിയുടെ ആദ്യ ദിവസം തന്നെ എക്സ്പോയിൽ തിളങ്ങി.

എന്നിരുന്നാലും, അടുത്ത ദിവസം, മാരുതി സുസുക്കി ഏറെക്കാലമായി കാത്തിരുന്ന ജിംനി എസ്‌യുവിയും, ബലേനോ അധിഷ്‌ഠിത ഫ്രോങ്‌സ് എസ്‌യുവിയും അനാവരണം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. ഇതുകൂടാതെ, പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ മൊത്തം 20 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് അതിന്റെ ശക്തി പ്രകടമാക്കി. Kia KA4, ടൊയോട്ട ലാൻഡ് ക്രൂയിസർ 300, MG 4 EV, MG Euniq 7, Lexus RX500h, BYD സീൽ എന്നിവയാണ് എക്സ്പോയിൽ തിളങ്ങിയ മറ്റു ചില വാഹനങ്ങൾ.

വാണിജ്യ വാഹനങ്ങൾ

വാണിജ്യ വാഹന വിഭാഗത്തിൽ ബാറ്ററി ഇലക്ട്രിക്ക് വെഹിക്കിൾ, ഹൈഡ്രജൻ ഫ്യൂവൽ-സെൽ ഇലക്ട്രിക് വെഹിക്കിൾ ഉൾപ്പെടെ ക്ലീൻ എനർജി ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന വാഹനങ്ങളാണ് പ്രദർശിപ്പിച്ചവയിലേറെയും. കൂടാതെ, പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ്, ടാറ്റ മോട്ടോഴ്‌സ്, വിഇ കൊമേഴ്സ്യൽ ഇലക്ട്രിക്ക് വെഹിക്കിൾ ലിമിറ്റഡ് എന്നിവ ബദൽ ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, എത്തനോൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു. ഹൈഡ്രജൻ ഫ്യുവൽ എഞ്ചിൻ വാഹനം ഉൾപ്പെടെ ബദൽ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 7 വാണിജ്യ വാഹനങ്ങൾ, സിഎൻജി, എൽഎൻജി എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവ അശോക് ലെയ്ലാൻഡ് പ്രദർശിപ്പിച്ചു.

The Auto Expo 2023 held in Greater Noida has concluded. It started on January 11 and concluded on January 13. The 16th edition received more than 6.36 lakh visitors

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version