2026 നും 2028 നും ഇടയിൽ കുറഞ്ഞത് അഞ്ച് കമ്പനികളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനാണ് അദാനിയുടെ പദ്ധതി
കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ അസാധാരണമായ വളർച്ചയാണ് അദാനി ഗ്രൂപ്പ് നേടിയത്. നിലവിൽ ഗൗതം അദാനി (Gautam Adani) ഇന്ത്യയിലെ ഏറ്റവും ധനികനും ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്റെ അധിപനുമാണ്. ഗൗതം അദാനി 2028 ഓടെ 5 ഐപിഒകൾ പ്ലാൻ ചെയ്യുന്നുവെന്നതാണ് ഇപ്പോൾ ബിസിനസ് ലോകത്തെ ചർച്ചാവിഷയം. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ അഞ്ച് ഗ്രൂപ്പ് കമ്പനികളുടെ പൊതു ലിസ്റ്റിംഗാണ് അദാനി ഗ്രൂപ്പ് (Adani Group) ആസൂത്രണം ചെയ്യുന്നത്. ഇത് പോർട്ട്-ടു-പവർ സാമ്രാജ്യത്തെ വായ്പാ അനുപാതം മെച്ചപ്പെടുത്താനും നിക്ഷേപക അടിത്തറ വിശാലമാക്കാനും സഹായിക്കുമെന്ന് കരുതുന്നു.
2026 നും 2028 നും ഇടയിൽ കുറഞ്ഞത് അഞ്ച് കമ്പനികളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനാണ് അദാനിയുടെ പദ്ധതി.
“അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ കുറഞ്ഞത് അഞ്ച് യൂണിറ്റുകളെങ്കിലും വിപണിയിലെത്താൻ തയ്യാറാകും,” അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ Jugeshinder Singh ഒരു അഭിമുഖത്തിൽ പറഞ്ഞു.
അദാനി ന്യൂ ഇൻഡസ്ട്രീസ്, അദാനി എയർപോർട്ട് ഹോൾഡിംഗ്സ്, അദാനി റോഡ് ട്രാൻസ്പോർട്ട്, AdaniConnex, ഗ്രൂപ്പിന്റെ ലോഹ, ഖനന യൂണിറ്റുകൾ എന്നിവ സ്വതന്ത്ര യൂണിറ്റുകളായി മാറുമെന്നും Jugeshinder Singh പറഞ്ഞു. 2025-2028 ഓടെ ഈ ബിസിനസുകൾ വേർപെടുത്താൻ പദ്ധതിയിടുമ്പോൾ, ഈ ബിസിനസുകൾക്ക് ഉറച്ച നിക്ഷേപ പ്രൊഫൈലും പരിചയസമ്പന്നമായ മാനേജ്‌മെന്റും ഉണ്ടായിരിക്കുകയാണ് ലക്ഷ്യമെന്നും കമ്പനിയുടെ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.
പ്രതിരോധത്തിൽ മേക്ക് ഇൻ ഇന്ത്യ ലക്ഷ്യമിട്ട് ബൾഗേറിയൻ അർമാകോ ജെഎസ്‌സിയുമായി (Bulgarian Armaco JSC) ചേർന്ന് ജോയിന്റ് വെഞ്ച്വർ രൂപീകരിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് എയർപോർട്ട് ബിസിനസിലും വലിയ പ്രതീക്ഷകളുണ്ട്. വരും വർഷങ്ങളിൽ വ്യവസായത്തിലെ ഒരു പ്രധാന പ്ലെയറാകാൻ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. തുറമുഖങ്ങളിൽ നിന്ന് ഹരിത ഊർജത്തിലേക്ക് തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അദാനി ഇപ്പോൾ ഒരു മീഡിയ കമ്പനിയുടെയും ഉടമയാണ്. സമീപ വർഷങ്ങളിൽ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒരു ഫോളോ-ഓൺ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നതായി വാർത്ത വന്നിരുന്നു. അതിന്റെ സ്റ്റോക്ക് 2022 ൽ ഏകദേശം 130% വർദ്ധിച്ചിരുന്നു. മറ്റ് അദാനി ഗ്രൂപ്പ് കമ്പനികളും കഴിഞ്ഞ വർഷം 100% ത്തിലധികം ഉയർന്നിരുന്നു.
The public share sales by Gautam Adani, the richest man in India, are expected to take place in at least five businesses between 2026 and 2028. This would assist the port-to-power company reduce its debt levels and increase the number of investors it has. According to Jugeshinder Singh, chief financial officer of the Adani Group, “at least five units will be ready to go to the market in the next three to five years.