നിയമം ലംഘിക്കുന്നവർക്ക് 6 മാസത്തെ വിലക്കും, 50 ലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്തും. ആദ്യ തവണ ചെയ്യുന്ന കുറ്റങ്ങൾക്ക് 10 ലക്ഷം വരെയും, ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 50 ലക്ഷം വരെയും പിഴ ഈടാക്കും.
ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിയമനിർമ്മാണം. ആനുകൂല്യങ്ങൾ, പ്രോത്സാഹനങ്ങൾ, പണം, മറ്റ് നഷ്ടപരിഹാരങ്ങൾ, യാത്രകൾ, ഹോട്ടൽ താമസം തുടങ്ങിയ വിവരങ്ങളെല്ലാം ഇൻഫ്ലുവൻസർമാർ വ്യക്തമായി പരാമർശിക്കണം. അവാർഡുകൾ, കവറേജ്, നിബന്ധനകളോടെയോ അല്ലാതെയോ വാങ്ങുന്ന സൗജന്യങ്ങൾ തുടങ്ങിയവയിലെല്ലാം വ്യക്തത ആവശ്യമാണ്. സ്പോൺസർ ചെയ്ത ഉള്ളടക്കം ഏതെന്ന് വ്യക്തമായി ലേബൽ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പ്രോഡക്ട്, സർവ്വീസ്, ബ്രാൻഡ് തുടങ്ങിയ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന, ഇൻഫ്ലുവൻസർമാരായ വ്യക്തികൾക്കും, ഗ്രൂപ്പുകൾക്കും നിയമം ബാധകമായിരിക്കും.
ഡിമാൻഡ് കൂടും, നിയമം ശ്രദ്ധിക്കണം !
2025 ഓടെ ഏകദേശം 2,800 കോടി രൂപയുടെ മൂല്യം പ്രതീക്ഷിക്കുന്ന സോഷ്യൽ ഇൻഫ്ലുവൻസർ മാർക്കറ്റ് വികസിക്കുന്നതിനിടയിൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
- പ്രമോഷന്റെ അതേ ഭാഷയിൽ തന്നെ വെളിപ്പെടുത്തലുകൾ നടത്തണം.
- കാഴ്ചക്കാർക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ചിത്രത്തിന് മുകളിലായിരിക്കണം ഇത്.
- അനാവശ്യമായ ഹാഷ്ടാഗുകളോ ലിങ്കുകളോ ചേർക്കരുതെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
- 2021ലെ, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) ഇൻഫ്ലുവൻസർ മാർക്കറ്റിംഗിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
- അതിന് സമാനമായ നിർദ്ദേശങ്ങളാണ് നിലവിൽ കേന്ദ്രസർക്കാർ പുറത്തുവിട്ടിരിക്കുന്നത്.
India issues new guidelines for social media influencers. As per the new rules, influencers should clearly label advertisements. They can use terms such as ‘advertisement’, ‘sponsored’, or ‘paid promotion’ for the purpose. Influencers must clearly state disclosures.