നിനക്കൊരു തേങ്ങേം അറിയില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളിലാരെയെങ്കിലും ഒരിക്കലെങ്കിലും കളിയാക്കിയിട്ടുണ്ടോ?. എന്നാൽ കേട്ടോളൂ.

തേങ്ങ അത്ര നിസാരക്കാരനല്ല. ഇത് തെളിയിക്കുന്ന ഒരു സംരംഭകയുണ്ട് കേരളത്തിൽ ….പേര് മരിയ കുര്യാക്കോസ്.

മെഴുതിരികൾ, സ്പൂൺ, ഫോർക്ക്, ചെടിച്ചട്ടി, മൊബൈൽ ഹോൾഡർ, ക്ലോക്ക് അങ്ങനെ തേങ്ങയുടെ ചിരട്ടയിൽ നിന്ന് മരിയയും സംഘവും ചേർന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ അനവധിയാണ്. ഷെൽഫിൽ പൊടിപിടിച്ചിരിക്കുന്നതും, ഹാൻഡിക്രാഫ്റ്റെന്ന് എഴുതി തള്ളുകയും ചെയ്തിരുന്ന ഇടത്ത് നിന്ന് ചിരട്ടയുടെ മേൽവിലാസം തന്നെ മാറ്റിയെടുക്കുകയാണ് ഈ സംരംഭം. കുട്ടിക്കാലം മുതൽ ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്ന മരിയ 2019ലാണ് തേങ്ങ ആരംഭിക്കുന്നത്.

കോക്കനട്ട് ബൗളുകൾ നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്നും തേങ്ങയുടെ ബെസ്റ്റ് സെല്ലിംഗ് പ്രോഡക്ട് ഇതു തന്നെയാണെന്ന് മരിയ പറയുന്നു. ആദ്യം ഒരു പ്രോസസ്സിംഗ് യൂണിറ്റായാണ് തുടക്കമിട്ടത്. കോക്കനട്ട് ഷെല്ലുകൾ നേരിട്ടുപോയി ശേഖരിച്ച്, അവയുപയോഗിച്ച് വിവിധ പ്രോഡക്ടുകൾ നിർമ്മിച്ചു.

പിന്നീട് ചിരട്ടയുപയോഗിച്ച് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. തേങ്ങയുടെ സ്വന്തം ഉൽപന്ന യൂണിറ്റിന് പുറമേ ഇത്തരത്തിൽ മറ്റു കലാകാരന്മാരുടെ പ്രോഡക്ടുകളും തേങ്ങ വഴി വിപണനം നടത്തുന്നുണ്ട്. നിലവിൽ തൃശൂർ, പാലക്കാട്, കോട്ടയം തുടങ്ങി വിവിധ ജില്ലകളിൽ 12ലധികം ആർട്ടിസ്റ്റുകൾ സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

ബിസിനസ്സിലും, സോഷ്യൽ ഓൺട്രപ്രണർഷിപ്പിലുമുള്ള താൽപര്യം മാത്രമായിരുന്നു സംരംഭം തുടങ്ങുമ്പോഴുള്ള കൈമുതൽ‍. തേങ്ങയെക്കുറിച്ചുള്ള നിരന്തര ഗവേഷണത്തിലൂടെയും, പഠനങ്ങളിലൂടെയുമാണ് ഇതിന്റെ അനന്തസാധ്യതകൾ കണ്ടെത്തുന്നത്. അപ്പോഴും തേങ്ങ കൊണ്ട് എന്താണ് ചെയ്യാനുള്ളതെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുക യെന്നത് ഏറെ പ്രയാസകരമായിരുന്നു, മരിയ പറയുന്നു.

ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉൽപ്പന്നങ്ങളുടെയെല്ലാം വിപണനം. 300 മുതൽ 550 രൂപ വരെയാണ് തേങ്ങയുടെ ഉൽപ്പന്നങ്ങൾക്ക് വില വരുന്നത്. കേരളം അടിസ്ഥാനമാക്കിയാണ് പ്രവർത്തനമെങ്കിലും ഡെൽഹി, ബോംബെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും, ഇന്ത്യയ്ക്ക് പുറത്ത് കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുളള ഉപഭോക്താക്കളുമാണ് പ്രധാനമായും പ്രോഡക്ടുകൾ വാങ്ങുന്നത്.

കോക്കനട്ട് ഷെല്ലുകളോടുള്ള മരിയയുടെ പ്രണയം അവസാനിക്കുന്നതേയില്ല. ഭാവിയിലും കോക്കനട്ട് ഷെല്ലുകൾ ഉപയോഗിച്ച് തന്നെ കൂടുതൽ പ്രോഡക്ടുകൾ നിർമ്മിക്കാനാണ് ഈ സംരംഭക പദ്ധതിയിടുന്നത്.  

Coconut is not an easy thing. A woman entrepreneur in Kerala named Maria Kuriakos will prove this. The list of items manufactured from coconut shell by Maria and her team is unfathomable and includes candles, spoons, forks, plant pots, phone holders, clocks, and much more. In 2019, Maria launched her company, Thenga. Changed the perception of coconut shell, which was previously only seen as a handicraft.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version