Google, Microsoft സിഇഒമാരെ പിന്തളളി RIL ചെയർമാൻ Mukesh Ambani ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാമത്.
Google, Microsoft സിഇഒമാരെ പിന്തളളി RIL ചെയർമാൻ Mukesh Ambani ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാമത്. ബ്രാൻഡ് ഫിനാൻസ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2023-ൽ (Brand Finance’s Brand Guardianship Index) മുകേഷ് അംബാനി രണ്ടാം സ്ഥാനം നേടി.
എൻവിഡിയയുടെ (Nvidia) ജെൻസൻ ഹുവാങ് (Jensen Huang) പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യൻ വംശജരായ സിഇഒമാർ ആദ്യ 10-ൽ ആധിപത്യം പുലർത്തി. ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയെ (Satya Nadella) പിന്തള്ളിയാണ് അംബാനി രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. അഡോബിന്റെ (Adobe) ശന്തനു നാരായൺ (Shantanu Narayen) നാലാമതും, ഗൂഗിളിന്റെ (Google) സുന്ദർ പിച്ചൈ (Sundar Pichai) അഞ്ചാം സ്ഥാനത്തും, ഡെലോയിറ്റിന്റെ (Deloitte) പുനിത് റെൻജെൻ (Punit Renjen) 6-ാം സ്ഥാനത്തുമാണുളളത്. 8-ാം സ്ഥാനത്ത് നടരാജൻ ചന്ദ്രശേഖരൻ – Tata, 9-ാം സ്ഥാനത്ത് പിയൂഷ് ഗുപ്ത – ഡിബിഎസ് എന്നിവരുമുണ്ട്.
മറ്റൊരു ഇന്ത്യൻ വംശജയായ ആഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ CHANEL സിഇഒ ലീന നായർ (Leena Nair) പട്ടികയിൽ 11-ാം സ്ഥാനത്തെത്തി. Anand Mahindra (Mahindra Group), Sunil Mittal (Airtel), Dinesh Kumar Khara (SBI), Salil Parekh (Infosys) എന്നിവരാണ് ആദ്യ 100 ലിസ്റ്റിലെ മറ്റ് ഇന്ത്യൻ ബ്രാൻഡ് ലീഡർമാർ. ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയർടെല്ലിന്റെ സുനിൽ മിത്തൽ 26-ാം സ്ഥാനത്തും ദിനേശ് കുമാർ ഖര 48-ാം സ്ഥാനത്തുമാണ്.
ഈ വർഷത്തെ മികച്ച പത്ത് ചീഫ് എക്‌സിക്യൂട്ടീവുകളിൽ പകുതിയും ടെക്, മീഡിയ മേഖലകളിൽ നിന്നാണ് വന്നത്. എഞ്ചിനീയറിംഗും സാമ്പത്തികവുമാണ് റാങ്കിങ്ങിലുളളവരുടെ ഏറ്റവും സാധാരണമായ പശ്ചാത്തലം. രാജ്യ തലത്തിൽ, യുഎസ് റാങ്കിംഗിൽ മുന്നിലും ചൈന തൊട്ടുപിന്നിലുമാണ്. ഇന്ത്യൻ ചീഫ് എക്സിക്യൂട്ടീവുകളും മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. ആദ്യ 100-ൽ ആറ് പേരും ആദ്യ പത്തിൽ രണ്ട് പേരും. ആദ്യ 10-ൽ 4 ഇന്ത്യൻ-അമേരിക്കൻ സിഇഒമാർ കൂടിയുണ്ട്. റാങ്കിംഗിൽ 6 സിഇഒമാരാണ് ജർമ്മനിക്കുള്ളത്. അതേസമയം യുഎഇ ആദ്യ 100-ൽ മൂന്ന് സിഇഒമാരെ നേടി.
Reliance Chairman Mukesh Ambani becomes the second top CEO in the world. Brand Finance prepared a list of the world’s top CEOs. The report hails Ambani as a leader who inspired ‘positive change’. Nvidia CEO Jensen Huang took the first position.