15,000 രൂപ വിലയുളള ലാപ്‌ടോപ്പ് സൃഷ്ടിച്ച ഐഐടിക്കാർക്ക് ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ2-ൽ 75 ലക്ഷം രൂപ ഫണ്ടിംഗ്
ഐഐടി ഡൽഹി പൂർവ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പ്രൈംബുക്കിന്റെ വില വെറും 15,000 രൂപയാണ്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ2-ൽ പിയൂഷ് ബൻസാൽ, അമൻ ഗുപ്ത എന്നിവരിൽ നിന്ന് 3% ഇക്വിറ്റിക്ക് 75 ലക്ഷം രൂപയുടെ നിക്ഷേപം ബ്രാൻഡ് സ്വീകരിക്കുകയും ചെയ്തു.
ആൻഡ്രോയിഡ് ലാപ്‌ടോപ്പ് ബ്രാൻഡായ പ്രൈംബുക്ക് (Primebook), ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 2-ൽ (Shark Tank India season 2) വിദ്യാർത്ഥികൾക്കായി ഇന്ത്യയിൽ നിർമ്മിച്ച അതിന്റെ ആദ്യത്തെ ലാപ്‌ടോപ്പ് പ്രൈംബുക്ക് 4G അവതരിപ്പിച്ചു. കുറഞ്ഞ തീവ്രതയുള്ള ടാസ്‌ക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Google-ന്റെ അഫോഡബിൾ Chromebook ലാപ്‌ടോപ്പുകളിൽ നിന്നാണ് ഈ ആശയം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഗെയിമിംഗിനോ ഡിസൈനിംഗിനോ വീഡിയോ എഡിറ്റിംഗിനോ ആവശ്യമില്ലാത്ത പഠിതാക്കളെയും വിദ്യാർത്ഥികളെയും പ്രൈംബുക്ക് 4G ലക്ഷ്യമിടുന്നു.
വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ഉപയോഗിച്ച് അവരുടെ വിദ്യാഭ്യാസ ചെലവ് 85% കുറയ്ക്കാൻ കഴിയുമെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. ഷാർക്ക് ടാങ്കിൽ അഞ്ച് ഷാർക്കുകളിൽ നാല് പേരുടെയും ശ്രദ്ധ ആകർഷിച്ച പ്രൈംബുക്കിന് അമൻ ഗുപ്ത (Aman Gupta), വിനീത സിംഗ് (Vineeta Singh), പിയൂഷ് ബൻസാൽ (Peyush Bansal), അനുപം മിത്തൽ (Anupam Mittal) എന്നിവരിൽ നിന്ന് വ്യക്തിഗത ഓഫറുകളും അഞ്ച് ഷാർക്കുകളിൽ നിന്നും ഒരു സംയുക്ത ഓഫറും ലഭിച്ചു. പിയൂഷ് ബൻസാൽ, അമൻ ഗുപ്ത എന്നിവരിൽ നിന്ന് 3% ഇക്വിറ്റിക്ക് 75 ലക്ഷം രൂപയുടെ നിക്ഷേപം ബ്രാൻഡ് സ്വീകരിക്കുകയും ചെയ്തു.
ഐഐടി ഡൽഹിയിലെ പൂർവ്വ വിദ്യാർത്ഥികളായ അമൻ വർമ്മയും (Aman Verma) ചിത്രാംശു മഹന്തും (Chitranshu Mahant) ചേർന്ന് 2018-ൽ സ്ഥാപിച്ച ഈ ബ്രാൻഡ്, ഹൈബ്രിഡിലേക്കും ഇ-ലേണിംഗിലേക്കും സുഗമമായ മാറ്റം പ്രാപ്തമാക്കുന്നതിന് എൻജിഒകൾ, സ്‌കൂളുകൾ, എഡ്‌ടെക് കമ്പനികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, പ്രൈംബുക്ക് 4G ഒരു 4G വയർലെസ് സിം കണക്റ്റിവിറ്റിയും ആൻഡ്രോയിഡ് 11-അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം PrimeOSമായും സംയോജിപ്പിച്ചിരിക്കുന്നു. ഈ OS പഠിതാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. കൂടാതെ ഉപയോക്താക്കൾക്ക് പ്രൈം സ്റ്റോറിൽ നിന്ന് ദശലക്ഷക്കണക്കിന് Android അപ്ലിക്കേഷനുകൾ ആക്‌സസ് ചെയ്യാൻ കഴിയും. MediaTek Kompanio 500 പ്രോസസർ ഉപയോഗിച്ച്, പ്രൈംബുക്ക് 4G വേഗതയേറിയ പ്രകടനവും മികച്ച പഠനാനുഭവവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതുകൂടാതെ, Android ലാപ്‌ടോപ്പ് മൊബൈൽ ഡിവൈസ് മാനേജ്‌മെന്റുമായി (MDM) സംയോജിപ്പിച്ചിരിക്കുന്നു. അതിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അമിതഉപയോഗം നിയന്ത്രിക്കാനാകും. കൂടാതെ, MDM-ന്റെ സഹായത്തോടെ, അവർക്ക് ഹിസ്റ്ററിയും ടൈംലൈനുകളും ആക്സസ് ചെയ്യാനും സുരക്ഷിതമായ ബ്രൗസിംഗ് പ്രവർത്തനക്ഷമമാക്കാനും കഴിയും.
പ്രൈംബുക്കിന് 1.2 കിലോഗ്രാം ഭാരമുണ്ട്. കൂടാതെ, പ്രൈം ഒഎസിൽ 4 GB റാമും 64 GB ഇന്റേണൽ സ്റ്റോറേജും ഉണ്ട്, ഇത് 200 GB വരെ വികസിപ്പിക്കാം. ഇതിന് 11.6 ഇഞ്ച് ഡിസ്‌പ്ലേ, വീഡിയോ കോളുകൾക്കായി 2 MP ഫുൾ HD ക്യാമറ, ഒരിക്കൽ ഫുൾ ചാർജ്ജ് ചെയ്‌താൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയുണ്ട്. നിലവിൽ ഒറ്റ വേരിയന്റിൽ ലഭ്യമാണ്.
On Shark Tank India season 2, the made-in-India Android laptop company Primebook unveiled the first-ever Primebook 4G for students. The concept appears to be influenced by Google’s low-cost Chromebook laptops, which are designed for learners and students who don’t use them for video editing, gaming, or other high-intensity jobs.