ഇന്ത്യയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് EV വിപ്ലവമാണ്.
അതെ. ഇനി വരുന്നത് അലുമിനിയം ഊർജ വിപ്ലവം ആണ്. സാക്ഷാൽ അലൂമിനിയം എയർ ടെക്നോളജി..
ഇന്ത്യയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഈ ഗവേഷണം പൂർത്തിയാകുന്നതോടെ ഇവി വാഹനങ്ങളിലെ ഇലക്ട്രിക് ബാറ്ററികൾക്കു ഇനി ഊർജം നൽകുക അലൂമിനിയം എയർ ടെക്നോളജിയാകും. ചെയ്യേണ്ടത് ഇത്രമാത്രം. പെട്രോൾ പമ്പിൽ ചെന്ന് തങ്ങളുടെ ഇലക്ട്രിക്ക് കാറിലെ അലൂമിനിയം ബോക്സ് മാറ്റി വയ്ക്കുക. എന്നിട്ടു യാത്ര തുടരുക.
വരുന്നു അലൂമിനിയം വിപ്ലവം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇക്കോസിസ്റ്റം അടങ്ങുന്ന അലുമിനിയം-എയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനങ്ങൾ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോ 2023-ൽ പ്രദർശിപ്പിച്ചു.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കാറുകളിൽ ഇസ്രയേലിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടക്കുന്നുണ്ട്. ആ പരീക്ഷണം പൂർണ വിജയമായാൽ ഇന്ത്യൻ വാഹന വ്യവസായത്തിലും ഇന്ധന വ്യവസായത്തിലും വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Related Tags: EV Charging Station | EV Charging | EV Battery
- അലുമിനിയത്തിന് 8kWh/kg എന്ന ഉയർന്ന ഊർജ സാന്ദ്രതയുണ്ട്, 600 ഗ്രാമുള്ള ഒരു അലുമിനിയം പ്ലേറ്റ് 2.5 കിലോവാട്ട് മണിക്കൂർ ഊർജം ഉത്പാദിപ്പിക്കും.
- ഈ ഊർജത്തിൽ വാഹനം 25 കിലോമീറ്റർ ഓടിക്കുകയും ചെയ്യും.
- അലുമിനിയത്തിന്റെ ഭാരം കൂടുന്നത് അനുസരിച്ചു സംഭരിക്കുന്ന ഊർജ തോതും കൂടും.
- വാഹനം ഓടുന്ന ദൂരവും കൂടും.
- 500 കിലോമീറ്റർ വരെ ഇത്തരത്തിൽ അലുമിനിയം ഊർജം ഉപയോഗിച്ച് വാഹനം ഓടിക്കാമെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
നിസാരമല്ല ഈ ടെക്നോളജി
ഇവി വാഹന ഉടമകൾ ചെയ്യേണ്ടത് ഇത്രമാത്രം.
EV-കൾക്കായുള്ള അലുമിനിയം-എയർ സിസ്റ്റങ്ങൾക്കു ചാർജിംഗ് ആവശ്യമില്ല. കൈകൾ കൊണ്ട് ഹാൻഡിൽ ചെയ്യാം. നമ്മൾ പെട്രോൾ പമ്പിൽ ചെന്ന് കാറുകളിൽ ഇന്ധനം നിറയ്ക്കുന്നു, അത് കുറച്ച് മിനിറ്റുകൾ എടുക്കും, അതുപോലെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പെട്രോൾ പമ്പിൽ അലുമിനിയം ഊർജ്ജം റീലോഡ് ചെയ്യുക എന്നതാണ് ആശയം.
Related Tags: Automobile | Automobile Industry | Automobile Innovation
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിലാകും ഈ സംവിധാനം ആദ്യം വരുന്നത്. ഭാരം കുറഞ്ഞതും മോടിയുള്ളതും സുരക്ഷിതവുമായ ഈ ലോഹഅലുമിനിയം-എയർ സംവിധാനത്തെ പമ്പിലെ എക്കോസിസ്റ്റം വഴി ചാർജ് ചെയ്തു മിനിട്ടുകൾക്കകം തന്നെ തിരികെ വാഹനത്തിൽ ഘടിപ്പിക്കുക. പിന്നെ ആ ഊർജം ഉപയോഗിച്ച് വാഹനം ഓടിക്കോളും. അതായതു പെട്രോൾ അടിക്കാൻ വേണ്ടി വരുന്ന സമയം മാത്രം മതി പമ്പുകളിൽ എയർ അലുമിനിയം കിറ്റ് റീലോഡ് ചെയ്യുവാൻ. എപ്പോഴൊക്കെ ഊർജ്ജം റീലോഡ് ചെയ്യേണ്ടതുണ്ട്, അത് കുറച്ച് മിനിറ്റുകൾക്കുള്ളിൽ ചെയ്യാനാകും.
ടെക്നോളജിയെ പിന്തുണച്ച് കമ്പനികൾ
ഫിനർജി ലിമിറ്റഡുമായുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ 50:50 സംയുക്ത സംരംഭമായ IOP-IOC ഫിനർജി ലിമിറ്റഡ് അലുമിനിയം എയർ ടെക്നോളജിയുടെ R&D, നിർമ്മാണം, അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടെ പദ്ധതികൾ ഇന്ത്യയിൽ ആസൂത്രണം ചെയ്യും.
Also Read: Anybody Can Startup | Latest Auto News
ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സുമായും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായും ഐഒപി പങ്കാളിത്തത്തിലാണെന്നും, ഇലക്ട്രിക് വാഹനങ്ങളിൽ അലുമിനിയം-എയർ ബാറ്ററികൾ സംയോജിപ്പിച്ച് ഇസ്രയേലിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടക്കുന്നുണ്ടെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ഇങ്ങനെ പുതിയ ടെക്നോളജി പ്രകാരം അലുമിനിയും കിറ്റ് തയാറാക്കുന്നതിലും, ഉപയോഗിച്ചതിന് ശേഷം അലുമിനിയം പുനരുപയോഗം ചെയ്യുന്നതിലും ഫിനർജിയും ഐഒപിയും ഇന്ത്യയിൽ ഹിൻഡാൽകോയുമായി സഹകരിക്കും.
അലൂമിനിയം-എയർ പവർഡ് ഇവികൾക്ക് ഗ്രിഡ് ഡിപൻഡൻസിയും കുറഞ്ഞ മൂലധനച്ചെലവും പരമ്പരാഗത ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഇവികളുടെ 5 മടങ്ങ് വരെ ശ്രേണിയും ആസ്വദിക്കാം, ഇതെല്ലാം ആത്മനിർഭർ ഭാരതിനെ പിന്തുണച്ച് ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഫിനർജിയുടെ സിഇഒ, ഡേവിഡ് മേയർ പറഞ്ഞു, “ഇന്ത്യയിൽ അലുമിനിയം പ്ലേറ്റുകളെ അടിസ്ഥാനമാക്കിയുള്ള ലോഹ-വായു സാങ്കേതികവിദ്യ അവതരിപ്പിക്കുക എന്നത് ഞങ്ങൾ പ്രതീക്ഷ നല്കുന്നു.
ഹിൻഡാൽകോയാണ് ഇത് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇപ്പോൾ ഇതൊരു ഉൽപ്പന്നമായി. ഇസ്രയേലിലും യൂറോപ്പിലും ടെക്നോളജി ഉത്പന്നം സർട്ടിഫൈ ചെയ്തു. എത്രയും വേഗത്തിൽ അലുമിനിയം എയർ ടെക്നോളജി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് IOC- യും ഫിനർജിയും സംയുക്തമായി രൂപീകരിച്ച IOP-യുടെ പ്രതീക്ഷ.
Also Read: Technology Updates | Shepreneur
India is on the path of an EV Revolution. Popular Luxury automakers such as Toyota, BMW, and Lexus have already forayed into the segment with their MPVs. However, the industry still faces certain challenges. One of the roadblocks is the long time required for charging EV batteries. However, this will no longer be a problem once India implements the ‘aluminium air technology.’ A joint venture of India and Isreal, once the research is over, the electric batteries in EVs will be replaced with aluminium air technology. What EV owners have to do is head to the pump, reload the aluminium energy, and drive!