കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം. ഇനിയുമുണ്ട് മലയാളത്തിന് അഭിമാനിക്കുവാൻ..
മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിൽ അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ കേന്ദ്രം നൽകി ആദരിച്ചത് പദ്മഭൂഷൺ. ആറു പേർക്ക് പദ്മവിഭൂഷൺ നൽകി.
അന്തരിച്ച സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, നിർജലീകരണത്തെ തടയുന്ന ഓറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ORS) ജനകീയമാക്കിയ അന്തരിച്ച പ്രശസ്ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്റ്റ് ബാലകൃഷ്ണ വിതൽദാസ് ദോഷി എന്നി ആറുപേരെ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചു.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ സുധാമൂർത്തി(Sudha Murthy), ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഗുരു കമലേഷ് പട്ടേൽ, ബോളിവുഡ് ഗായിക സുമൻ കല്യാൺപൂർ, പ്രമുഖ വ്യവസായി കുമാർ മംഗലം ബിർള, കർണാടകയിലെ പ്രമുഖ എഴുത്തുകാരൻ എസ്.എൽ, ഭൈരപ്പ, ഭൗതിക ശാസ്ത്രജ്ഞൻ ദീപക് ധർ, സ്വാമി ചിന്ന ജീയാർ (ആത്മീയ ഗുരു, തെലങ്കാന), ഭാഷാ വിദഗ്ദ്ധൻ കപിൽ കപൂർ, എന്നിങ്ങനെ 9 പേർക്ക് പദ്മഭൂഷൺ നൽകി.
നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടി അഭിമാനമായ എം.എം.കീരവാണി, അന്തരിച്ച പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല എന്നിവർ ഉൾപ്പെടെ 91 പേർക്കാണ് പദ്മശ്രീ.
കേരളത്തിന് അഭിമാനത്തികവ് നൽകുന്നതാണ് കൽപ്പറ്റയിലെ രാമന്റെ ചെറുവയലിൽ വിളഞ്ഞ പദ്മശ്രീ
വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമാണ് ചെറുവയൽ രാമൻ. വൈകിയാണെങ്കിലും രാമനെത്തേടി പത്മശ്രീ എത്തി. 55 പാരമ്പര്യ നെൽവിത്തുകൾ രാമന്റെ പക്കലുണ്ട്.ആവശ്യക്കാർക്ക് ഇത് നൽകാറുണ്ട്.കൃഷി ചെയ്താൽ തിരിച്ച് കൊടുക്കണമെന്നതാണ് ഏക വ്യവസ്ഥ.
സംസ്ഥാന സർക്കാരിന്റെ തടക്കം ഒട്ടനവധി പുരസ്ക്കാരങ്ങൾ കുറിച്യ സമുദായക്കാരനായ രാമനെ തേടിയെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ രാമന്റെ കമ്മനയിലെ വസതിയിൽ എത്താറുണ്ട്. നെൽ കൃഷി, ജൈവ കൃഷി എന്നിവയെ പറ്റി വിദേശ ത്തു വരെ ചെന്ന് രാമൻ ക്ലാസെടുക്കാറുണ്ട്. ബ്രസീൽ,യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്.
ഗാന്ധിമാർഗം ജീവിതമാക്കിയ വി.പി. അപ്പുക്കുട്ട പൊതുവാളിനും ആദരവാണ് പദ്മശ്രീ
ഗാന്ധിജിയെയും സ്വദേശി പ്രസ്ഥാനത്തെയും നെഞ്ചോടു ചേർത്ത വ്യക്തിത്യമാണ് പയ്യന്നൂർ സ്വദേശിയായ പൊതുവാൾ. സ്വാതന്ത്ര്യസമരസേനാനിയും , ഖാദിപ്രചാരകൻ, എഴുത്തുകാരൻ, മാദ്ധ്യമപ്രവർത്തകൻ എണിങ്ങനെ സാമൂഹിക- സാംസ്കാരിക-ആദ്ധ്യാത്മിക മേഖലകളിലെല്ലാം തിളക്കം നൽകിയ വൃക്തിത്വം. പ്രായം നൂറിലെത്തിയ അപ്പുക്കുട്ടപൊതുവാൾ പയ്യന്നൂരിൽ സജീവമാണ്. 1934 ജനുവരി 12-ന് ഗാന്ധിജിയെ കണ്ടതും പ്രസംഗം കേട്ടതുമാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്.
അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930-ന് ഉപ്പുസത്യാഗ്രഹ ജാഥ കണ്ട ആവേശം സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ചു. 1942-ൽ വി.പി.ശ്രീകണ്ഠപൊതുവാളിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.
വിദ്യാർത്ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 1943-ൽ അറസ്റ്റ് ചെയ്ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. തെളിവില്ലാത്തതിനാൽ തലശ്ശേരി കോടതി വിട്ടയച്ചു.1957-ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവരാഷ്ട്രീയം വിട്ട് ഗാന്ധിയൻ – ഖാദി പ്രവർത്തനങ്ങളിൽ മുഴുകി. 1947 മുതൽ പയ്യന്നൂരിലെ ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായി. തുടർന്ന് വിനോബ ഭാവെ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം ഭൂദാന പദയാത്രയിൽ പങ്കാളിയായി.
ഗാന്ധിസ്മാരക നിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫീസറായും ഭാരതീയ സംസ്കൃത പ്രചാരസഭയുടെ അദ്ധ്യക്ഷനായും സംസ്കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആദ്ധ്യാത്മികത, ഭഗവദ്ഗീത – ആത്മവികാസത്തിന്റെ ശാസ്ത്രം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
The Centre announced the names of Padma awardees 2023 on the eve of Republic Day. President Droupadi Murmu approved the list of 106 awards. It includes six Padma Vibhushan, nine Padma Bhushan, and 91 Padma Shri awards. The list includes nineteen female awardees and two persons from the category of Foreigners.