റഷ്യൻ സുഖോയ് യുദ്ധവിമാനങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ശത്രു സൈനികർക്കു ചങ്കിടിപ്പാണ്. ഇന്ത്യക്കുമുണ്ട് റഷ്യ ഇന്ത്യ സംയുക്ത സംരംഭത്തിൽ പിറന്ന 150 സുഖോയ് 30 (Sukhoi 30) എംകെഐ യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളായി പുതിയ രൂപവും ഭാവവും കൈക്കൊള്ളാൻ ഒരുങ്ങുകയാണ്. ഇന്ത്യ കാത്തിരിക്കുകയാണ് ..

വരുന്നൂ, അഞ്ചാം തലമുറ സൂപ്പർ സുഖോയ് യുദ്ധ വിമാനങ്ങൾ, ഇത്  ഇന്ത്യൻ ഗെയിം ചെയ്ഞ്ചർ | Sukhoi-30 MKI|

അഞ്ചാം തലമുറയിലേക്ക് ചുവടുമാറ്റം

ശത്രുക്കളെ പാഞ്ഞു ചെന്ന് ആക്രമിക്കാൻ ബ്രഹ്മോസ് എയർ-ടു-ഗ്രൗണ്ട് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ഉത്തം ഫയർ കൺട്രോൾ റഡാർ, ആധുനിക കോക്ക്പിറ്റ് , മികച്ച ഏവിയോണിക്‌സ്, സെൻസറുകൾ, എല്ലാം ഘടിപ്പിച്ചു തീരുമ്പോൾ ഇന്ത്യൻ സുഖോയ് വിമാനങ്ങൾ ഒന്നാംതരം അഞ്ചാം തലമുറ സൂപ്പർ സുഖോയ് ആയി മാറും. വെറും അപ്ഗ്രഡേഷൻ അല്ല അഞ്ചാം തലമുറയിലേക്കൊരു സൂപ്പർ ചുവടു മാറ്റം. 2025ഓടെ ആദ്യത്തെ സൂപ്പർ സുഖോയ് വിമാനം സജ്ജമാകുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. ഇന്ത്യൻ വ്യോമസേന യ്ക്കു ഇതിനു വരുന്ന ചിലവ് 4 ബില്യൺ ഡോളർ ആണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സുഖോയ് വിമാനങ്ങളുടെ നവീകരണത്തിൽ മികച്ച റോൾ വഹിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്., ഇതിന് പ്രതിരോധ മന്ത്രാലയം ഉടൻ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അനുമതി ലഭിച്ചാൽ വ്യോമസേനയുടെ 150 യുദ്ധവിമാനങ്ങൾ അഞ്ചാം തലമുറ ‘സൂപ്പർ സുഖോയ് യുദ്ധ വിമാനങ്ങൾ ‘ ആയി നവീകരിക്കും, അതിനുശേഷം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന ശേഷി പലമടങ്ങ് വർദ്ധിക്കുമെന്ന് ഉറപ്പ്.

റഷ്യയ്ക്കും നോ ഒബ്ജക്ഷൻ

സൂപ്പർ സുഖോയ്’ പദ്ധതിക്ക് റഷ്യ അംഗീകാരം നൽകി കഴിഞ്ഞു. കാരണം സുഖോയ് Su-30MKI-കൾ ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത ഉൽപ്പന്നങ്ങളാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും ഇന്ത്യൻ എയർഫോഴ്‌സും ചേർന്ന് സുഖോയ്-30 എംകെഐയ്ക്കുള്ള ഉപകരണങ്ങളും സംവിധാനങ്ങളും തീരുമാനിച്ചുറപ്പിക്കും, അതിനുശേഷം 150 വിമാനങ്ങൾ നവീകരിക്കും. സുഖോയ് നവീകരിക്കാൻ റഷ്യയിൽ നിന്ന് നിരവധി ഘടകങ്ങളും ഭാഗങ്ങളും വരുത്തും. റഷ്യൻ സുഖോയ് കമ്പനിയുമായി ചേർന്ന് ഇന്ത്യ സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ‘സൂപ്പർ സുഖോയ്’ ഒരു മൾട്ടി റോൾ വിമാനമാകും.

കൂട്ടിച്ചേർക്കലുകൾ

ആധുനികവൽക്കരണ പരിപാടിയിൽ കോക്ക്പിറ്റും എല്ലാ സംവിധാനങ്ങളും മെച്ചപ്പെടുത്തും. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലേക്ക് മാറാൻ പൈലറ്റുമാർക്ക് എളുപ്പം കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ബ്രഹ്മോസ് എയർ-ടു-ഗ്രൗണ്ട് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പ്രോഗ്രാമുമായി സഹകരിച്ച് വിമാനം നവീകരിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് തങ്ങളുടെ ഉത്തം MK-3 AESA ഫയർ കൺട്രോൾ റഡാർ വികസിപ്പിച്ചു സുഖോയിൽ ഘടിപ്പിക്കും.

സൂപ്പർ സുഖോയ് പ്രോഗ്രാമിൽ ഉൾപ്പെടുത്തേണ്ട നിരവധി ഘടകങ്ങൾ 2024-ൽ പരീക്ഷിച്ചു തുടങ്ങും. 2027-28-ലെ പൂർണ്ണ തോതിലുള്ള നവീകരണത്തിനു തുടക്കം ആകുമെന്നാണ് എച് എ എല്ലിന്റെ പ്രതീക്ഷ. ഭാവിയിലെ വ്യോമയുദ്ധത്തിൽ മുൻ‌തൂക്കം നിലനിർത്തണമെങ്കിൽ കാലഹരണപ്പെട്ട സുഖോയ്-30 എംകെഐയുടെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

പദ്ധതികളിൽ മുന്നോട്ട്

ഇപ്പോൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും റഷ്യൻ സുഖോയ് കമ്പനിയും ആധുനികവൽക്കരണ പരിപാടിക്ക് കീഴിലുള്ള ജോലികൾക്ക് അന്തിമരൂപം നൽകും, അതിനുശേഷം ഏത് ജോലിയാണ് ഇന്ത്യയിൽ, റഷ്യയിൽ ഏതൊക്കെ ജോലികൾ ചെയ്യേണ്ടത് എന്ന് തീരുമാനിക്കും. ‘സൂപ്പർ സുഖോയ്’ വിമാനത്തിന് വിപുലമായ സ്റ്റെൽത്ത് സവിശേഷതകളും ഉണ്ടായിരിക്കും.

മറ്റ് ദീർഘദൂര മിസൈലുകളുടെ ഇൻഫ്രാറെഡ്-ഹോമിംഗ് വിപുലീകൃത പതിപ്പുകളും സൂപ്പർ സുഖോയിൽ സജ്ജീകരിച്ചേക്കാം. ഇടത്തരം ദൂര മിസൈലുകൾക്ക് പുറമേ, സജീവ റഡാർ ഹോമിംഗ് മീഡിയം റേഞ്ച് മിസൈലുകൾ, 100 കിലോ മീറ്റർ, 80 കിലോമീറ്റർ റേഞ്ചുള്ള മധ്യദൂര മിസൈലുകളും കൂട്ടിച്ചേർക്കാനാകും. ഇലക്‌ട്രോണിക്‌സ് അപ്‌ഗ്രേഡ് ചെയ്യും, എഫ്‌ജിഎഫ്‌എയുടെ അതേ എഞ്ചിൻ സൂപ്പർ സുഖോയ്‌ക്കും ഉണ്ടാകും, അത് അതിന്റെ ആയുസ്സ് വർദ്ധിപ്പിക്കും. മുൻ സുഖോയ് Su-30MKI കരാറിന്റെ ഭാഗമായാണ് ഈ നവീകരണപദ്ധതി മുന്നോട്ടു പോകുക. 150 സുഖോയ് വിമാനങ്ങളും 2028 ഓടി സൂപ്പർ സുഖോയ് ആയി വ്യോമശക്തി വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വ്യോമസേന.

The Indian Air Force needs 4 billion dollars to upgrade its fighter aircraft Sukhoi fleet. Hindustan Aeronautics Limited (HAL) has already proposed the upgrade program, which is expected to be approved by the government soon. Hindustan Aeronautics Limited and Indian Air Force together will finalise equipment and systems for Sukhoi-30 MKI, after which 150 aircraft will be upgraded.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version