ടെക്നോളജി ഇത്രയും വികസിച്ച കാലത്ത് വിനോദമാധ്യമ വ്യവസായ രം​ഗത്തെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? ടെക്നോളജിസ്റ്റും, സംരംഭകനും, നടനുമായ പ്രകാശ് ബാരെ, Channeliam.com-നോട് സംസാരിക്കുന്നു.

ടെക്നോളജി, സിനിമ-മാധ്യമ മേഖലയിൽ വളരെയധികം മുന്നേറ്റം കൊണ്ടുവരാനുളള സാധ്യത ഏറെയാണ്. AR (augmented reality), VR (virtual reality), Metaverse, Immersive 3D എന്നിങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ ഇപ്പോൾ സാധ്യമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സൃഷ്ടിക്കുന്ന 3D ക്യാരക്ടറുകൾ ഏതാണ്ട് യഥാർത്ഥ്യത്തോട്(Reality) ചേർന്ന് നിൽക്കുന്നതാണ്. നമുക്ക് രൂപഭാവങ്ങൾ സൃഷ്ടിക്കാം, അവരുടെ പെരുമാറ്റരീതികൾ എടുക്കാം, തുടർന്ന് നിങ്ങൾക്ക് സ്ക്രിപ്റ്റുകളും സീക്വൻസുകളും സൃഷ്ടിക്കാൻ AI (artificial intelligence) പ്രയോഗിക്കാം.

ഇത് വളരെ വലിയൊരു മാറ്റമാണ്. കൂടാതെ AR ഗ്ലാസുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു സംഭവത്തെ സ്വയം അനുഭവിക്കാനുമാകും. നൂറു വർഷത്തിലേറെയായി, സിനിമ കാണുന്നതിന് ഒരു കൃത്യമായ സ്വഭാവമുണ്ട്. സിനിമ ഒരു സ്‌ക്രീനിൽ സംഭവിക്കുന്നു, മറുവശത്ത് സ്ക്രീനിലേക്ക് നോക്കി ഇരുന്നു പ്രേക്ഷകർ സിനിമ കാണുന്നു. തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഇപ്പോൾ സിനിമ നമുക്ക് ചുറ്റും നടക്കുന്നു. സാങ്കേതികമായും അല്ലാതെയും കൂടുതൽ റിയലിസ്റ്റിക്കായി. അപ്പോൾ ഇതുവരെ സിനിമയ്ക്കായി സൃഷ്ടിച്ച മുഴുവൻ വ്യാകരണവും മാറാൻ പോകുന്നു. ഇത് വിനോദ മാധ്യമ വ്യവസായത്തെ നല്ല രീതിയിൽ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല, പ്രകാശ് ബാരെ പറഞ്ഞു.

There is a lot of possibility technology is bringing up. AR, VR, Metaverse and Immersive 3D, a whole bunch of things are now becoming possible. Now the 3D characters which we are creating are almost real. We can create lookalikes, we can take their mannerisms, then you can apply AI to create scripts, sequences. It’s going very crazy. Also with AR kind of glasses, you can actually place yourself around a content. For more than a hundred years now, viewing movies has had a proscenium nature. Movie happens on a screen and there’s a total disconnect between the audience sitting on the other side and watching the movie. Now it is going around us. Then the whole grammar we have created for content is going to change. It is going to disrupt the media industry in a good way.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version