ആദിത്യ എൽ 1…സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യ തയാറെടുക്കുന്ന സുപ്രധാന തന്ത്രപ്രധാന സൗര ദൗത്യം. ആദിത്യയുടെ നിർണായകമായ പേ ലോഡുകൾ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. ആദിത്യ എൽ1 സയൻസ് വർക്കിങ് ഗ്രൂപ്പിന്റെ മേധാവി ഡോ.ശങ്കരസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ കുതിച്ചു പായുകയാണ് സൗര ദൗത്യം.
പതിനഞ്ച് വർഷത്തെ പരിശ്രമം
നീണ്ട 15 വർഷത്തെ പരീക്ഷണ നിരീക്ഷണത്തിന് ശേഷമാണ് സൗരദൗത്യം പൂർണ്ണതയിലേക്ക് എത്തുന്നത്. സൂര്യനെക്കുറിച്ചുള്ള ഗവേഷണത്തിനായി ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിലേക്കാണ് ഇന്ത്യ തങ്ങളുടെ ഉപഗ്രഹം ആദിത്യ എൽ 1 അയയ്ക്കുന്നത്. സൂര്യന്റെ ബാഹ്യവലയങ്ങളെ ക്കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം. 2020ൽ തീരുമാനിച്ചിരുന്ന സൗരദൗത്യം കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. ഈവർഷം ജൂലൈയോടെ പിഎസ്എൽവി മുഖേന വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ ക്കുറിച്ചുള്ള പഠനത്തിന് പുറമെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗര പ്രതിഭാസങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ എൽ 1 പഠന വിധേയമാക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സും, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സും അടക്കം രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ദൗത്യവുമായി സഹകരിക്കുന്നുണ്ട്.
വിക്ഷേപണത്തിന് ഒരുക്കം
സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇവിടെ സ്ഥാപിക്കുന്ന പേടകത്തിന് കഴിയും. ഭൂമിയിൽ നിന്ന് 15,00,000 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്. അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇതിൽ രണ്ടാം ലാഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. അത് അടുത്തിടെ പ്രവർത്തന രഹിതമായത് അല്പം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഏതോ ഉപഗ്രഹ അവശിഷ്ടം തട്ടി ഇതിന്റെ ക്യാമറ തകർന്നതിനാൽ ദൃശ്യങ്ങൾ അയക്കുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്.
സവിശേഷതകൾ
- ആദിത്യ എൽ 1 ഉപഗ്രഹത്തിൽ വി.ഇ.എൽ.സി. ഉൾപ്പെടെ ഏഴു പേലോഡുണ്ടാകും.
- സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് , സോളാർ ലോ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ 1 ഓർബിറ്റിങ് എക്സ്രേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിവയാണ് മറ്റു പേലോഡുകൾ.
- ‘ആദിത്യ എൽ 1’ലേക്കുള്ള പ്രധാന പേലോഡ് ആയ വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് , ഐഎസ്ആർഒയ്ക്ക് കൈമാറി.
- പേലോഡ് യു.ആർ.
- റാവു സാറ്റലൈറ്റ് സെന്ററിലെത്തിച്ച് ഉപഗ്രഹത്തിൽ ഘടിപ്പിക്കും. അതിന് ശേഷമാകും വിക്ഷേപണം.
- ഐഐഎയുടെ ഹൊസകോട്ടയിലെ ഫീൽഡ് സ്റ്റേഷനായ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസിലാണ് വിഇഎൽസി പേലോഡ് നിർമ്മിച്ചത്.
സംയുക്ത ദൗത്യം
എംജികെ മേനോൻ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 15 വർഷത്തോളംനീണ്ട ശ്രമത്തിനൊടുവിലാണ് പേലോഡ് നിർമ്മിച്ചത്. ‘ആദിത്യ എൽ 1ന്റെ ഏഴ് പേലോഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വി.ഇ.എൽ.സി. ഇത് ഒരു കൊറോണഗ്രാഫാണ്. സൂര്യന്റെ കൊറോണയെ പറ്റിയാണ് പഠിക്കുന്നത്. പേലോഡിന്റെ ആശയം, രൂപകല്പന എല്ലാം ചെയ്തത് ഐഐഎയാണ്. ചില ഘടകങ്ങൾ ഐഎസ്ആർഒയുടെ സെന്ററുകൾ ലഭ്യമാക്കി. ഐഎസ്ആർഒയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ 1ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി ഡോ.ശങ്കര സുബ്രഹ്മണ്യത്തെ മാസങ്ങൾക്ക് മുമ്പ് നിയമിച്ചിരുന്നു. ആസ്ട്രോസാറ്റ്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞനാണ് ഡോ. ശങ്കരസുബ്രഹ്മണ്യം. നിലവിൽ യുആർഎസ്സിയിലെ സ്പേസ് ആസ്ട്രോണമി ഗ്രൂപ്പിന്റെ മേധാവിയാണ്. ആദിത്യ എൽ 1ന് പുറമേ, എക്സ്പോസാറ്റ്, ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മൊഡ്യൂൾ ദൗത്യങ്ങളിലെ ശാസ്ത്ര ഉപകരണങ്ങളുടെ വികസനവും സ്പേസ് ആസ്ട്രോണമി ഗ്രൂപ്പിൽ നടക്കുന്നുണ്ട്.
The Indian Space Research Organization (ISRO) is preparing for its first scientific expedition to study the sun, Aditya-L1. Aditya L1 will be launched using the Polar Satellite Launch Vehicle (PSLV) XL with 7 payloads (instruments) on board. Named after one of many Sanskrit names for the Sun- Aditya- is scheduled to be launched from Sriharikota, Andhra Pradesh using the Polar Satellite Launch Vehicle (PSLV-XL).