കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ ചാണകത്തിൽ നിന്ന് നിർമിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഇന്ധനമാക്കാൻ മാരുതി സുസുക്കി
കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ ജനപ്രിയവാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സൊല്യൂഷൻ. ചാണകത്തിൽ നിന്ന് നിർമിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. CNG വാഹന വിപണിയിൽ 70 ശതമാനം വാഹനങ്ങളിലും ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിക്കാനാണ് നീക്കം. 2024 പകുതിയോടെ ചാണക ബയോഗ്യാസ് ഉൽപ്പാദനം ആരംഭിക്കാൻ സുസുക്കി പദ്ധതിയിട്ടിട്ടുണ്ട്.
കാറുകൾക്ക് ഇന്ധനമാകാൻ ചാണകത്തിൽ നിന്നുളള ബയോഗ്യാസ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ബഹുമുഖ സമീപനത്തിലൂടെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ മാരുതി സുസുക്കി പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള നിർമാണത്തിൽ ബിഇവികളുടെയും എച്ച്ഇവികളുടെയും വിഹിതം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള റോഡ്മാപ്പ് സുസുക്കി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വലിയതോതിൽ ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ വിപണിയിൽ, ശുദ്ധമായ ഇന്ധന ഓപ്ഷനുകൾ ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സിഎൻജിയും എത്തനോളും ഇതിനകം ഉപയോഗത്തിലുണ്ടെങ്കിലും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ അടുത്ത പ്രധാന പങ്ക് ചാണകത്തിൽ നിന്നുള്ള ബയോഗ്യാസ് ആയിരിക്കും. ചാണക ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിശദമായ പദ്ധതി മാരുതി സുസുക്കി വിശദീകരിച്ചിട്ടുണ്ട്. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ്, ബനാസ് ഡയറി തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇത് കൈവരിക്കുക. ചാണക ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജപ്പാൻ ആസ്ഥാനമായുള്ള ഫുജിസാൻ അസാഗിരി ബയോമാസിലും സുസുക്കി നിക്ഷേപം നടത്തിയിട്ടുണ്ട്.
ഒരു ദിവസം 10 പശുക്കളിൽ നിന്ന് ലഭിക്കുന്ന ചാണകത്തിന് ഒരു കാറിന് ഒരു ദിവസത്തേക്ക് ഊർജം പകരാൻ ആവശ്യമായ കംപ്രസ്ഡ് ബയോമീഥേൻ വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് സുസുക്കി കണക്കാക്കിയിട്ടുണ്ട്. രാജ്യത്ത് ദശലക്ഷക്കണക്കിന് കന്നുകാലികൾ ഉള്ളതിനാൽ ചാണക ബയോഗ്യാസ് നിർമാണത്തിന് ഭംഗം വരില്ലെന്ന് കണക്കാക്കുന്നു. നിലവിൽ, സുസുക്കിയുടെ ചാണക ബയോഗ്യാസ് പ്ലാൻ ഒരു പരീക്ഷണം പോലെയാണ്. ചാണക ബയോഗ്യാസിന്റെ വില, എഞ്ചിനിലെ ഇംപാക്ട്, ഡ്രൈവിംഗ് ഡൈനാമിക്സ് മുതലായവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. 2024 പകുതിയോടെ ചാണക ബയോഗ്യാസ് ഉൽപ്പാദനം ആരംഭിക്കാൻ സുസുക്കി പദ്ധതിയിട്ടിട്ടുണ്ട്. ഗുജറാത്തിലെ ബനസ്കന്തയിലാണ് സുസുക്കിയുടെ ആദ്യ പ്ലാന്റ് വരുന്നത്. ഇതിന് പ്രതിദിനം ഏകദേശം 1,500 കിലോഗ്രാം ഉൽപ്പാദന ശേഷി ഉണ്ടായിരിക്കും. ഇത് ഏകദേശം 500 യൂണിറ്റ് സിഎൻജി കാറുകൾക്കുളള ഇന്ധന വിതരണത്തിന് തുല്യമാണ്.
ആഫ്രിക്ക, ASEAN രാജ്യങ്ങൾ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചാണക ബയോഗ്യാസ് ബിസിനസ്സ് വ്യാപിപ്പിക്കാൻ സുസുക്കിക്ക് പദ്ധതിയുണ്ട്. മറ്റ് ഹരിത ഇന്ധനങ്ങളായ സിഎൻജി, എത്തനോൾ എന്നിവയെ അപേക്ഷിച്ച് ചാണകത്തിൽ നിന്നുള്ള ബയോഗ്യാസ് കൂടുതൽ സുസ്ഥിരമാണെന്ന് പറയപ്പെടുന്നു. സിഎൻജിയുടെ വൻതോതിലുള്ള കരുതൽ ശേഖരം ഉണ്ടെന്നതും പുതിയ സ്രോതസ്സുകൾ പതിവായി കണ്ടെത്തുന്നുണ്ടെന്നതും ശരിയാണ്. എന്നിരുന്നാലും, ലോകമെമ്പാടും ഒടുവിൽ CNG തീർന്നുപോകുമെന്ന് ഉറപ്പാണ്. എത്തനോൾ ഒരു പരിധിയില്ലാത്ത വിഭവമാണ്, എന്നാൽ ഒരു പ്രാഥമിക പ്രശ്നം മറ്റ് വിളകൾക്ക് ലഭ്യമായ കൃഷിയുടെ വിസ്തൃതി പരിമിതപ്പെടുത്താൻ എത്തനോൾ പ്ലാന്റുകൾക്ക് കഴിയും എന്നതാണ്. അത് ഇപ്പോൾ സംഭവിക്കുന്നില്ലായിരിക്കാം, പക്ഷേ ലോകമെമ്പാടും എത്തനോൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ അത്തരമൊരു സാഹചര്യം ഉണ്ടാകാം. CNG, എത്തനോൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ചാണകത്തിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസിന് പരിമിതികളൊന്നും ഉള്ളതായി തോന്നുന്നില്ല. പശുവിന്റെ ചാണകം കാർഷിക മാലിന്യമാണ്, അത് പരിധിയില്ലാതെ ലഭിക്കുകയും ചെയ്യും. ബയോഗ്യാസ് ഉൽപ്പാദിപ്പിച്ച ശേഷം, ശേഷിക്കുന്ന വസ്തുക്കൾ ജൈവ വളമാക്കി മാറ്റാം. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ കണ്ടെത്തുന്നതിനും കാറുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള മാരുതി സുസുക്കിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
Maruti Suzuki India, one of the biggest manufacturers in the nation, is working on a project that would use cow dung to produce biogas for its carbon-neutral internal combustion engine vehicles like CNG, biogas, and ethanol cars. According to the report, Maruti Suzuki has stated that this programme is a part of its attempts to find environmentally friendly transportation options and lower the carbon emissions from its vehicles.