ഗോതമ്പ് മാവിന് 3000 രൂപ..സവാളയ്ക്ക് 500 % വിലവർദ്ധിച്ചു, വൈദ്യുതി ഇല്ല ഭീകരപ്രവർത്തനം തകൃതി. തകർന്നടിഞ്ഞു പാകിസ്ഥാൻ, എന്നിട്ടും ഇറക്കുമതി ചെയ്യുന്നത് ആഢംബരകാറുകൾ !
ഇസ്ലാമാബാദ്: ഒരു ഡോളറിന് 250, ബ്രിട്ടീഷ് പൗണ്ടിനു 310 എന്ന കുത്തനെ ഇടിഞ്ഞ മൂല്യവുമായി പാകിസ്ഥാനീ രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ പാകിസ്താനി സമ്പദ്‌വ്യവസ്ഥക്കേറ്റ മറ്റൊരു കനത്ത തിരിച്ചടി. ഭക്ഷണത്തിന് നാട്ടിലിപ്പോൾ എങ്ങും തമ്മിൽ തല്ലും പിടിച്ചുപറിയും സാധാരണമായി. ഗോതമ്പ് പൊന്നുപോലെ വിളഞ്ഞിരുന്ന നാട്ടിലിപ്പോൾ ധാന്യം കണി കാണാനില്ല. വില കൂടിയത് കാരണം പണ്ടേ ജനത്തിന് തേയില നിഷേധിച്ച രാജ്യമാണിത്. ഒരു കിലോ ഗോതമ്പ് മാവിന് 3000 രൂപ..സവാളയ്ക്ക് 500 ശതമാനം വിലവർദ്ധിച്ചു. വൈദ്യുതി കണി കാണാൻ പോലുമില്ല. വാങ്ങാൻ പണമില്ല. 21 കോടി ജനതയാണ് കടുത്ത ദുരിതത്തിൽ ആയിരിക്കുന്നത്. പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ കാണാക്കയത്തിൽ ആണ്. തടഞ്ഞു വച്ചിരിക്കുന്ന 6.5 ബില്യൺ ഡോളർ ഐഎം എഫ് സഹായം നേടി എടുക്കാനുള്ള പാക്കിസ്ഥാൻ ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക പരിശ്രമങ്ങളുടെ ദുരന്ത ഫലം. ഫലമോ വിലക്കയറ്റവും തീരാ ദുരിതവും.
ഒളിയുദ്ധങ്ങൾ നിഷ്ഫലം
ഇന്ത്യയോട് ഒളി യുദ്ധം ചെയ്ത് തോറ്റുണ്ടാക്കിയ പ്രതിസന്ധി അതിന്റെ എല്ലാ അർത്ഥത്തിലും പാക്കിസ്ഥാനെ കാർന്ന് തിന്നുകയാണ്. ഇന്ത്യയെ തകർക്കാൻ ചൈനയ്ക്ക് അതിർത്തി തുറന്നു കൊടുത്തത് നിർലോഭമായ ചൈനീസ് സഹായം പ്രതീക്ഷിച്ചായിരുന്നു. എന്നാൽ അത് നടന്നില്ല. തീവ്രവാദികൾക്ക് ഇന്ത്യയെ തകർക്കാൻ സുരക്ഷിത താവളം ഒരുക്കിയത് ബാധിച്ചത് അമേരിക്കയെ. ഇതോടെ അവിടെ നിന്നുള്ള സഹായവും നിന്നു. അങ്ങനെ ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി പ്രതിസന്ധിയുടെ പുതിയ തലത്തിൽ എത്തുകയാണ്.
കൂപ്പുകുത്തി കറൻസി
അക്ഷരാർത്ഥത്തിൽ ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി ഇരിക്കുന്നു പാക്കിസ്ഥാൻ കറൻസി. ഡോളറിന് എതിരെ 255 രൂപ വരെ ഇടിഞ്ഞു പോയ പാകിസ്താനി കറൻസി മൂല്യം ഇപ്പോൾ ഒരു ഡോളറിനു 250 രൂപ എന്ന നിലയിൽ എത്തി നിൽക്കുന്നു. മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യ നിധിയിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെ ആണ് മൂല്യം കുത്തനെ ഇടിഞ്ഞത്. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്- 24 രൂപ.
ഭക്ഷണമില്ല !
കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെ എന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടു സഹായം നൽകുന്നത് പരിഗണിക്കാം എന്നാണ് ഐഎംഎഫ് നിലപാട്. തടഞ്ഞു വച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടി എടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് പാക്കിസ്ഥാൻ.
ഭക്ഷ്യ സാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് ചിലയിടങ്ങളിൽ. പലയിടത്തും ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കു വേണ്ടി ജനം തമ്മിൽ അടിക്കുന്നതിന്റെ ഉൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വെദ്യുതി വിതരണ ശൃംഖലയിൽ ഉണ്ടായ തകരാറുമൂലം തിങ്കളാഴ്ച മുതൽ പാക്കിസ്ഥാനിൽ എമ്പാടും വൈദ്യുതി മുടങ്ങിയിരുന്നു. 21 കോടിയിൽ ഏറെപ്പേരാണ് ദുരിതത്തിൽ ആയത്. റിപ്പോർട്ടുകൾ അനുസരിച്ച് മൂന്നാഴ്ച കൂടി മുന്നോട്ടു പോകാനുള്ള കരുതൽ ശേഖരം മാത്രമാണ് പാകിസ്ഥാന്റെ കൈവശമുള്ളത്.
നഗരങ്ങൾ ഉൾപ്പടെ പലയിടങ്ങളിലും ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. പ്രതിസന്ധി പരിഹരിക്കാൻ കടുത്ത ചെലവുചുരുക്കൽ നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ജനപ്രതിനിധികൾക്ക് ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കുകയും വിദേശയാത്രകളും വിലകൂടിയ വാഹനങ്ങൾ വാങ്ങുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഇന്ധന ഉപയോഗം പരാമാവധി കുറയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ വില കൂട്ടും. ഇപ്പോൾ തന്നെ രാജ്യത്ത് വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
മാർക്കറ്റുകളും, ഷോപ്പിംഗ് മാളുകളും രാത്രി എട്ടുമണിക്കുശേഷം പ്രവർത്തിക്കരുതെന്ന കർശന നിർദ്ദേശം കഴിഞ്ഞമാസം മുതൽ തന്നെ നടപ്പാക്കിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. ഗ്രിഡിൽ വന്ന തകരാറാണ് ഇതിന് കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ രാജ്യത്തെ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം നിറുത്തിവയ്‌ക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് യഥാർത്ഥ കാരണമെന്നാണ് റിപ്പോർട്ടുകൾ.
വാഹന വിപണിയിലും നഷ്ടം
വിലകൂടിയ കാറുകൾ വാങ്ങരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടെങ്കിലും ഈ വഴിക്കു 200 കോടി രൂപ കൈയിൽ വരുമെന്ന് കണ്ടു മറ്റൊരു വിചിത്ര തീരുമാനം കൂടി സർക്കാർ കൈകൊണ്ടു കഴിഞ്ഞു. നിബന്ധനകൾക്ക് വിധേയമായി രാജ്യത്തേക്ക് പൗരന്മാർക്ക് വിദേശകാറുകൾ ഇറക്കുമതി ചെയ്യാം. പിച്ച പാത്രവും കൊണ്ട് ലോകം മുഴുവൻ നടക്കുമ്പോഴും പാകിസ്ഥാന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല എന്നതാണ് സത്യം. ആഹാരമില്ല.. ഇന്ധനമില്ല, എന്നിട്ടും ആഢംബരത്തിന് കുറവില്ല.. ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ 2,200 ആഡംബര കാറുകൾ ഇറക്കുമതിചെയ്യാനാണ് പാക് സർക്കാർ അനുമതി നൽകിയത്. വിദേശനാണ്യ ശേഖരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് അവശ്യ ഉപഭോഗ വസ്തുക്കളുടെ ഇറക്കുമതിക്ക് ഉൾപ്പെടെ, കർശന നിയന്ത്രണം നിലനിൽക്കവെയാണ് വിദേശത്തുനിന്ന് ആഡംബര കാറുകൾ ഇറക്കുമതിചെയ്യാൻ പാകിസ്താൻ അനുമതി നൽകിയത്. കോടികൾ വിലമതിക്കുന്ന ആഢംബരകാറുകൾ ഇറക്കുമതി ചെയ്യുമ്പോൾ എക്‌സൈസ് ഡ്യൂട്ടി, നികുതി എന്നിവ വഴി ഖജനാവിലേക്കെത്തുന്ന പണം ലക്ഷ്യമിട്ടാണ് പാകിസ്താന്റെ നീക്കം. കാറുകൾ ഇറക്കുമതിചെയ്യുന്നതുവഴി കോടികൾ വിദേശത്തേക്ക് ഒഴുകുമെങ്കിലും നികുതി ഇനത്തിൽ ഏകദേശം 200 കോടി രൂപ ഖജനാവിലേക്ക് ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം നിയന്ത്രണം കടുപ്പിച്ചതിനാൽ അടുത്തിടെ പാകിസ്താനിലെ വിവിധ തുഖമുഖങ്ങളിലെത്തിയ 8500 കണ്ടെയ്നറുകളിൽ 95 ശതമാനവും കുടുങ്ങിക്കിടക്കുകയാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കൾക്ക് പുറമേ വ്യാവസായിക ഉത്പന്നങ്ങളും മരുന്നുകളുമാണ് ഇതിലുള്ളത്. ഇവ ഇറക്കുമതി ചെയ്യാൻ അനുമതി നൽകാൻ വൈകുന്നതിനിടെയാണ് അഡംബര കാറുകൾ ഇറക്കുമതി ചെയ്യാൻ പാക് സർക്കാർ തീരുമാനമെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിൽ 193 ആഡംബര കാറുകൾ പാകിസ്താനിൽ ഇറക്കുമതിചെയ്തിരുന്നു. 2022 ജൂലായ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 164 ഇലക്ട്രിക് വാഹനങ്ങളും ഇറക്കുമതിചെയ്തു. മൂന്ന് വർഷം പഴക്കമുള്ള ആഡംബര വാഹനങ്ങളുടെ ഇറക്കുമതിയിലും പാകിസ്താനിൽ വലിയ വർധനവാണ്. ഏകദേശം 1,900 വാഹനങ്ങൾ 2022 ജൂലായ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇറക്കുമതിചെയ്തു. പ്രവാസികളായ പാകിസ്താൻകാർക്കാണ് ഇറക്കുമതിക്ക് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ പാസ്‌പോട്ടുടമകൾക്കു പണം നൽകി വൻകിട ഇറക്കുമതിക്കാർ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഭീകരവാദം പിടിമുറുക്കുമ്പോൾ
പാകിസ്ഥാനുള്ളിൽ വർധിച്ചു വരുന്ന ഭീകരവാദവും രാജ്യത്തെ അസ്ഥിരമാക്കുകയാണ്. രാജ്യം നാലായി വിഭജിച്ചു പോകുമോ എന്ന കടുത്ത ഭയത്തിലാണ് ഭരണകൂടവും. അതിനൊരു വ്യക്തമായ കാരണവും ചൂണ്ടികാണിക്കാനുണ്ട്. അന്നും ഇന്ത്യക്കെതിരെ നടത്തിന ചതി തന്ത്രങ്ങൾക്ക് ഇന്ത്യ നൽകിയ ചുട്ട മറുപടി തന്നെയായിരുന്നു പാകിസ്താനെ സാമ്പത്തിക അസ്ഥിരതയിലേക്കു കൂപ്പു കുത്തിച്ചത്. പാകിസ്ഥാൻ രൂപീകൃതം ആയതിനു ശേഷം 1971ൽ ആണ് ആദ്യമായി പാകിസ്ഥാൻ ഒരു വലിയ കലാപത്തിന് സാക്ഷിയായത്- ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട്. പിന്നീട് 50 വർഷങ്ങൾക്കു ശേഷം വീണ്ടും ഇതാ പാകിസ്ഥാൻ തകർന്ന് അടിയുന്നു.
2022 ഡിസംബർ മാസത്തിലെ പാർലമെന്റ് സെഷനിൽ ആണ് എം.പിമാർ പാകിസ്ഥാന്റെ തകർന്നടിഞ്ഞ സാമ്പത്തിക അവസ്ഥയെ കുറിച്ച് ലോകത്തെ അറിയിച്ചത്. പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പക്തുൻവ ഭീകരവാദികൾ പിടിച്ച് എടുത്തതായി പാകിസ്ഥാൻ ഇന്റീരിയർ മിനിസ്റ്റർ പാർലമെന്റിനെ അറിയിച്ചു. ആയിര കണക്കിന് തീവ്രവാദികൾ അവിടെ തമ്പടിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച പാകിസ്ഥാൻ ഇന്ന് അതേ തീവ്രവാദത്താൽ നട്ടംതിരിയുന്നു. അതാണ് തെഹ്രീക് ഇ താലിബാൻ. ഈ തീവ്രവാദികൾ പാകിസ്ഥാനി സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നു. പ്രവിശ്യകൾ പിടിച്ചടക്കുന്നു. ഇതും സാമ്പത്തിക അസ്ഥിരതക്കു കാരണമാണ്.
തെഹ്രിക് ഇ- താലിബാൻ
തെഹ്രിക് ഇ- താലിബാൻ പാകിസ്ഥാൻ എന്നു പറയുന്നത്- പാകിസ്താനുള്ളിലെ എല്ലാ ഭീകര സംഘടനകളുടെയും ഒരു പ്രധാന ഗ്രൂപ്പ് എന്ന് പറയാം. പ്രത്യേകിച്ച് മൂന്ന് സംഘടനകളുടെ.
- ദ താലിബാൻ ഇൻ അഫ്ഗാനിസ്ഥാൻ
- ദ അൽഖ്വയ്ദ
- ദ ഇസ്ളാമിക് സ്റ്റേറ്റ് ഖുറസാൻ- ഐസിസ് കെ
2007ൽ ബദുല മസൂദ് ആണ് തെഹ്രിക് ഇ താലിബാന് രൂപം നൽകിയത്. ബേനെസീർ ഭൂട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ട പേരാണ് ബദുല മസൂദിന്റേത്
രൂപം കൊണ്ടതിനു ശേഷം ഈ സംഘടന പലതായി വിഘടിച്ചെങ്കിലും പ്രവർത്തി ഭീകര പ്രവർത്തനം തന്നെയായിരുന്നു. 2020ൽ വിഘടിച്ച സംഘടനകൾ എല്ലാം വീണ്ടും ഒന്നായി. അതോടെ പാകിസ്ഥാനിൽ മരണമണി മുഴങ്ങുകയും ചെയ്തുതുടങ്ങി. ഇന്ന് പാക്- അഫ്ഗാൻ അതിർത്തികളിൽ താലിബാൻ വളരെ ശക്തരാണ്. ആയിര കണക്കിന് പോരാളികളുണ്ട് ഇവർക്ക്. ഇന്ന് ഈ ഭീകര സംഘടന പാക് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവരുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണങ്ങളിൽ നൂറുകണക്കിന് സുരക്ഷാ ഭടന്മാരെ പാകിസ്ഥാന് നഷ്ടമായി. തെഹ്രിക് ഇ താലിബാൻ പ്രധാനമായും രണ്ടു മേഖലകളാണ് കേന്ദ്രീകരിച്ച് ഇരിക്കുന്നത്- ഖൈബർ പക്തുൻവ ആൻഡ് ബലൂചിസ്ഥാൻ. ഇക്കഴിഞ്ഞ നവംബറിലാണ് അതിർത്തി കടന്ന് ആക്രമണം നടത്താൻ അഫ്ഗാൻ താലിബാൻ ആരംഭിച്ചത്. ഡിസംബറിൽ തെഹ്രിക് ഇ താലിബാൻ ഖൈബർ പക്തുൻവയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു 33 പേരെ തടങ്കലിലാക്കി.
റിപ്പോർട്ടുകൾ അനുസരിച്ച് വടക്കൻ പാകിസ്ഥാനിൽ തെഹ്രിക് ഇ താലിബാൻ സ്വന്തമായി സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്. ടി.ടി.പിയുടെ മുഖപത്രമായ ഹൊറൈസോൺ ഡയറിയിലാണ് ഇക്കാര്യം പ്രസ്താവിച്ച് ഇരിക്കുന്നത്. ഈ ഭീകരസംഘം മന്ത്രിസഭയ്ക്ക് രൂപം നൽകിയിട്ടുണ് എന്നും ഡിഫൻസ്, ജുഡീഷ്യറി, ഇൻഫൊർമേഷൻ, പൊളിറ്റിക്കൽ അഫയേഴ്സ് എന്നീ തലങ്ങളിൽ മന്ത്രിമാരെ നിയമിച്ചു എന്നും പറയപ്പെടുന്നു. ഇന്ന് ഈ സംഘം- ടി.ടി.പി പരസ്യമായി തന്നെ ഇസ്ളാമാബാദിനേയും റാവൻപിണ്ടിയേയും പിടിച്ചടക്കും എന്ന് വെല്ലുവിളിക്കുന്നു. മരണ ഭീഷണി മുഴക്കി കഴിഞ്ഞു ഈ സംഘം.
കശ്മീരിലെ പ്രതിഷേധങ്ങൾ
ഗിൽജിത് ബാൾട്ടിസ്ഥാനിൽ അവസ്ഥ തിരിച്ചാണ്. പാക് അധിനിവേശ കാശ്മീരിൽ ആണ് ഗിൽജിത് ബാൾട്ടിസ്ഥാൻ. അവിടുത്തെ പ്രതിഷേധം ഇന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. കാർഗിലിൽ നിന്ന് ഗിൽജിത് ബാൾട്ടിസ്ഥാനിലേക്കുള്ള അടച്ച റോഡ് തുറക്കണം, ലഡാക്കുമായി റീ യുണൈറ്റ് ചെയ്യണം എന്നാണ് അവരുടെ ആവശ്യം.
അങ്ങനെ പാകിസ്ഥാൻ മൾട്ടിപ്പിൾ ക്രൈസിസിലൂടെ ആണ് കടന്നു പോകുന്നത്. അവശ്യ സാധനങ്ങൾ ഇല്ലാതെ, പണമില്ലാതെ, ഇന്ധനമില്ലാതെ, ഒപ്പം ഭീകരവാദവും. ഇതിനിടയിൽ, ആഢംബര കാറുകൾ വാങ്ങാനുളള പാക് സർക്കാരിന്റെ നീക്കത്തെ അത്ഭുതത്തോടെയാണ് ലോകം നോക്കി കാണുന്നത്.. സ്വന്തം ജനങ്ങളെ പട്ടിണിക്കിട്ട് ഒരു രാജ്യത്തിന് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ലോകം ചോദിക്കുന്നത്.
The Pakistani Rupee fell by 250 dollars and 310 pounds in one day. Another severe setback for Pakistan’s economy on the global platform. In the land where wheat grew like gold, not a single grain of rice could be found. Due to the expensive cost of tea, this nation has long prohibited its citizens from drinking it. A kilogramme of wheat flour now costs 3000 rupees. Onion prices have increased by 500%. No sign of electricity. No money to purchase necessities. The situation for 21 crore people is grave. Pakistan’s finances are about to collapse. The Pakistani Government’s financial efforts to have the $6.5 billion in IMF aid withheld has failed miserably. Inflation and complete suffering are the outcomes.