സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വെർട്ടിക്കൽ സിറ്റി പദ്ധതിയുമായി ദുബായ്. ഇറ്റാലിയൻ വാസ്തുവിദ്യാ സ്ഥാപനമായ ലൂക്കാ കുർസി ആർക്കിടെക്ട്സ് ആണ് വേർട്ടിക്കൽ സിറ്റി രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2019ൽ ദുബായിൽ നടന്ന നോളജ് ഉച്ചകോടിയിൽ പദ്ധതിയുടെ മാതൃക അവതരിപ്പിച്ചിരുന്നു. 25,000 ആളുകൾക്ക് താമസിക്കാനാകുന്ന, വെള്ളത്തിൽ സ്ഥാപിച്ചിരിക്കുന്ന ടവറിന് ഒന്നിലധികം അണ്ടർവാട്ടർ ഫ്ലോറുകളുമുണ്ട്. സോളാർ പാനലുകൾ, വിന്റ് ടർബൈനുകൾ, കാറ്റാടികൾ തുടങ്ങി പുനരുപയോഗ സാധ്യതയുള്ള ഊർജ്ജ സ്രോതസ്സുകൾ പദ്ധതിയ്ക്കായി വിനിയോഗിച്ചു. ടവറുകളിലുടനീളം ഗ്രീൻ സോണുകളും, മികച്ച വെന്റിലേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 180 നിലകളുൾപ്പെടുന്നതാണ് 200,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള വെർട്ടിക്കൽ സിറ്റി. അപ്പാർട്ടുമെന്റുകൾ, ഡ്യൂപ്ലക്സുകൾ, വില്ലകൾ, ഓഫീസുകൾ, സ്റ്റോറുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
വെർട്ടിക്കൽ സിറ്റി അഥവാ നിയോം
കര, ആകാശം, കടൽ എന്നിങ്ങനെ മൂന്നു ഗതാഗത മാർഗങ്ങളിലൂടെ വെർട്ടിക്കൽ സിറ്റിയിലേയ്ക്കുള്ള പ്രവേശനം സാധ്യമാകും. NEOM എന്നാണ് പുതിയ നഗരമാതൃകയ്ക്ക് നൽകിയിരിക്കുന്ന പേര്. ഇക്കോടൂറിസം, നൂതന ഗതാഗതം, പുനരുപയോഗ ഊർജം, സൂപ്പർ സ്കെയിൽഡ് ഡീസലൈനൈസേഷൻ എന്നിവ സംയോജിപ്പിച്ചാണ് നിയോം ഒരുങ്ങുന്നത്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകാൻ ഏകദേശം 7 മുതൽ 10 വരെ കാലയളവ് ആവശ്യമാണെന്ന് വിലയിരുത്തുന്നു. വെർട്ടിക്കൽ ഫാമിംഗും ഈ നഗരമോഡലിനോട് ബന്ധിപ്പിക്കും. ഇതിന് പുറമേ, 20 മിനിറ്റ് ദൈർഘ്യത്തിൽ ആളുകൾക്ക് ഒരറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയും സംയോജിപ്പിക്കും. 2030-ഓടെ ഈ ആശയം നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ബില്യൺ ഡോളറാണ് നിലവിൽ നിയോമിനായി നീക്കിവെച്ചിരിക്കുന്നത്.
Vertical City, a zero-energy city building to be added to the iconic Dubai skyline. The project with an undisclosed budget was designed by Luca Curci Architects. The city was proposed at the Knowledge Summit in Dubai in 2019. Vertical City is designed to be self-sustainable towers on water which houses 25,000 individuals.