തെലങ്കാനയിലെ സിംഗരേണി തെർമൽ പവർ പ്ലാന്റിൽ, ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിന്റെ നിർമ്മാണവും, വിന്യാസവും വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള നോവസ് ഗ്രീൻ എനർജി സിസ്റ്റംസ് ലിമിറ്റഡ്.
മൊത്തം 15 മെഗാവാട്ട് (എസി), 19.5 മെഗാവാട്ട് (ഡിസി) ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സോളാർ മൊഡ്യൂളുകളേക്കാൾ കാര്യക്ഷമമായ, സുതാര്യമായ ഗ്ലാസ്-ടു-ഗ്ലാസ് സോളാർ മൊഡ്യൂളുകളാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. കമ്മീഷൻ ചെയ്ത ഒന്നാം ഘട്ടത്തിന് 5 മെഗാവാട്ട് ശേഷിയുണ്ട്. സിംഗരേണി കോളറീസ് ലിമിറ്റഡ് ആവിഷ്കരിച്ച പദ്ധതി, ഇ-ബിഡ്ഡിംഗിലൂടെയായിരുന്നു നോവസ് ഗ്രീൻ എനർജി സിസ്റ്റം, ഇലിയോസ് പവർ കൺസോർഷ്യം എന്നീ കമ്പനികൾക്ക് കൈമാറിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ ഇന്ത്യയിൽ നിർമ്മിച്ചത്.
തെലങ്കാനയിലെ വമ്പൻ സോളാർ പ്ലാന്റ്
66 മെഗാവാട്ട് ശേഷിയുള്ള നാല് പ്ലാന്റുകൾ കൂടി ജൂലൈ മാസത്തോടെ സജ്ജമാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 219 മെഗാവാട്ട് ശേഷിയുള്ള എട്ട് സ്ഥലങ്ങളിൽ സിംഗരേണി കോളിയറീസ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാന്റുകൾ ഇതുവരെ 505 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിജയകരമായി ഉത്പാദിപ്പിച്ചു. ഇതുവരെ 300 കോടി രൂപയാണ് ഈ സോളാർ പ്ലാന്റുകൾ വഴി കമ്പനി ലാഭിച്ചത്. പതിറ്റാണ്ടിലേറെയായി സൗരോർജ്ജ പ്ലാന്റുകളുടെ നിർമ്മാണത്തിലും, രൂപകൽപ്പനയിലും മികച്ച സംഭാവന നൽകുന്ന സ്ഥാപനമാണ് നോവസ് ഗ്രീൻ എനർജി. 2013ൽ ഛത്തീസ്ഗഡിൽ നിർമ്മാണം പൂർത്തീകരിച്ച 1.1 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് പ്രൊജക്ട് അടക്കം ഇതിലുൾപ്പെടുന്നു.
A floating solar plant with clear glass-to-glass modules has been successfully built and synchronised at the Singareni Thermal Power Plant in Jaipur, Mancherial district, according to an announcement by Hyderabad-based Novus Green Energy Systems Ltd.