പബ്ജി നിരോധിച്ചതിൽ സങ്കടപ്പെടുന്ന ഗെയിം പ്രേമികളായ ഇന്ത്യക്കാർക്കിതാ ഒരു സന്തോഷവാർത്ത. Battle-royale അഥവാ പബ്ജിയ്ക്ക് ബദലായി സമാന സവിശേഷതകളുള്ള ഒരു ഇന്ത്യൻ ഗെയിം ഇപ്പോൾ ഗൂഗിൾ പ്ല സ്റ്റോറിൽ ലഭ്യമാണ്. Indus എന്നാണ് ഈ ഇന്ത്യൻ ഡെയിമിന് നൽകിയിരിക്കുന്ന പേര്, ഗെയിമിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി
പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഗെയിം ഡെവലപ്പറായ SuperGaming ആണ് ഇൻഡസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻഡസിന്റെ ഗെയിംപ്ലേയുടെ ആദ്യ ദൃശ്യങ്ങൾ ഡെവലപ്പർ അടുത്തിടെ YouTube-ൽ പോസ്റ്റ് ചെയ്തിരുന്നു. സവിശേഷതകളുടെ കാര്യത്തിൽ PUBG, Fortnite എന്നിവയ്ക്ക് സമാനമായ ഗെയിമാണ് Indus. ആഴത്തിലുള്ള മലയിടുക്കുകൾ, കൂറ്റൻ പാറക്കെട്ടുകൾ തുടങ്ങിവയെല്ലാം ഇൻ-ഗെയിം ഡിസൈനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള കഥാപാത്ര നിർമ്മിതിയാണ് ഗെയിമിനുള്ളത്.
ആഗോള ഗെയിമിംഗ് ഭൂപടത്തിൽ ഇന്ത്യയും
പൂനെ ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റുഡിയോയായ സൂപ്പർ ഗെയിമിംഗ് ആണ് ഇൻഡസിന്റെ പിന്നിൽ. ആഗോള ഗെയിമിംഗ് ഭൂപടത്തിൽ ഇന്ത്യയെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി, ലണ്ടനിലെ വമ്പൻ ലൊക്കേഷനുകളടക്കം ഉൾപ്പെടുത്തിയായിരുന്നു രൂപകൽപ്പന. 2022 ഓഗസ്റ്റ് 15 ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ സൂപ്പർ ഗെയിമിംഗ് ഗെയിമിന്റെ ആദ്യ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. SIR-TAJ, Adam, Adya തുടങ്ങിയ നിരവധി ഇന്ത്യൻ കഥാപാത്രങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ഹിപ്-ഹോപ്പുമായി സമന്വയിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് ഇൻഡസിന്റെ ഗെയിംപ്ലേ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
Valorant, Apex Legends എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദൃശ്യമാകുന്ന നിരവധി ഘടകങ്ങളുള്ള ഗ്രാഫിക്സ്, ഗെയിമർമാർക്ക് പരിചിതമായി കാണപ്പെടും. ഇൻഡസ് ആദ്യം 2022 റിലീസിനാണ് ഷെഡ്യൂൾ ചെയ്തിരുന്നത്, എന്നാൽ സൂപ്പർ ഗെയിമിംഗ് ഇതുവരെ കൃത്യമായ തീയതി നൽകാത്തതിനാൽ ഇത് വൈകി. ആളുകൾക്ക് ഗെയിം അനുഭവിക്കാനും ഫീഡ്ബാക്ക് നൽകാനും കഴിയുന്ന തരത്തിൽ വർഷം മുഴുവനും ഒന്നിലധികം കമ്മ്യൂണിറ്റി പ്ലേ ടെസ്റ്റ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
The Indian PUBG community has received some major news. A “Made in India” replacement mobile game called Indus has started pre-registration on Android now that the game has been banned. The first gameplay trailer for Indus Battle Royale, created by Pune-based studio SuperGaming, was just made available on Thursday (January 26).