Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇനി റെയിൽവേ സ്റ്റേഷനുകൾ വേറെ ലെവലാകും
Auto

ഇനി റെയിൽവേ സ്റ്റേഷനുകൾ വേറെ ലെവലാകും

News DeskBy News Desk1 February 2023Updated:1 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി റെയിൽവേ മന്ത്രാലയം ‘അമൃത് ഭാരത്’ പദ്ധതി ആരംഭിച്ചു

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി റെയിൽവേ മന്ത്രാലയം ‘അമൃത് ഭാരത്’ പദ്ധതി ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ ആവശ്യാനുസരണം പുതിയ പദ്ധതി നടപ്പാക്കും. ദീർഘകാല വീക്ഷണത്തോടെ തുടർച്ചയായി 1000-ലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതി വിഭാവനം ചെയ്യുന്നു. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ ഇടംപിടിച്ച റെയിൽവെ ഡിവിഷനുകളിൽ പാലക്കാടും തിരുവനന്തപുരവും ഉൾപ്പെടുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 15 സ്റ്റേഷനുകളാണ് നവീകരിക്കുക. അമൃത് ഭാരത് സ്കീമിന് കീഴിൽ നവീകരണത്തിനായി ദക്ഷിണ റെയിൽവേയിലെ 90 റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യൻ റെയിൽവേ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി, സേലം, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലായി 15 റെയിൽവേ സ്റ്റേഷനുകൾ വീതം നവീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

മിനിമം അവശ്യ സൗകര്യങ്ങൾക്കപ്പുറമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും നിലവിലുള്ളവ നവീകരിക്കുന്നതിനൊപ്പം പുതിയ സൗകര്യങ്ങളും സ്റ്റേഷനുകളിൽ ഏർപ്പെടുത്തും. വിശദമായ സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനങ്ങൾ നടത്തുന്ന സ്റ്റേഷനുകളും ഈ സ്കീമിൽ ഉൾപ്പെടും.

More Related News: Railway

സ്‌റ്റേഷനിൽ ദീർഘകാലാടിസ്ഥാനത്തിൽ റൂഫ് പ്ലാസകളും സിറ്റി സെന്ററുകളും സൃഷ്‌ടിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുകയും ഘട്ടംഘട്ടമായി നടപ്പാക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. പുതിയ പദ്ധതി പ്രകാരം, വിവിധ തരം വെയ്റ്റിം​ഗ് ഹാളുകൾ കൂട്ടിച്ചേർത്ത് യാത്രക്കാരുടെ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നല്ല കഫറ്റീരിയയും ചില്ലറ വിൽപന സൗകര്യങ്ങളും സാധ്യമാകുന്നിടത്തോളം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. പാർക്കിംഗ് ഏരിയകളുടെ വികസനം, മെച്ചപ്പെട്ട ലൈറ്റിംഗ്, കാൽനട പാതകൾ, റോഡുകളുടെ വീതി കൂട്ടൽ തുടങ്ങിയവ വഴി സ്റ്റേഷൻ പരിസരം മെച്ചപ്പെടുത്തും.

റെയിൽവേ സ്റ്റേഷനുകളുടെ എല്ലാ വിഭാഗങ്ങളിലും ഹൈ ലെവൽ പ്ലാറ്റ്‌ഫോമുകൾ (760 to 840 mm) നൽകും. സാധാരണയായി, പ്ലാറ്റ്‌ഫോമുകളുടെ നീളം 600 മീ. ആണ്. പ്ലാറ്റ്‌ഫോം ഏരിയയിലെ ഡ്രെയിനേജ് സൗകര്യത്തിന് വികസനത്തിൽ പ്രത്യേക ഊന്നൽ നൽകും. വൈഫൈ/ ഇന്റർനെറ്റ്
ഉപയോക്താക്കൾക്ക് സൗജന്യ വൈഫൈ ആക്‌സസ് നൽകുന്നതിനുള്ള വ്യവസ്ഥയാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5G ടവറുകൾക്ക് അനുയോജ്യമായ ഇടങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു. മൾട്ടി-ഡിസൈൻ ഫർണിച്ചറുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു. വെയിറ്റിംഗ് റൂമുകൾ, പ്ലാറ്റ്‌ഫോമുകൾ, റിട്ടയറിം​ഗ് മുറികൾ, ഓഫീസുകൾ എന്നിവയിൽ നിലവിലുള്ള ഫർണിച്ചറുകൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ സുഖകരവും മോടിയുള്ളതുമായ ഫർണിച്ചറുകൾ സ്ഥാപിക്കും.

Under the Amrit Bharat Scheme, Indian Railways has designated 90 stations in the southern line for modernization. According to official sources from the Railways, each of the six divisions—Chennai, Madurai, Tiruchchirappalli, Salem, Palakkad, and Thiruvananthapuram—will have about 15 railway stations modernised with a long-term perspective.

Amrit Bharat Scheme\ banner business channeliam India Indian Railways
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil