കേന്ദ്ര ബജറ്റിനൊപ്പം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരിയും
കേന്ദ്ര ബജറ്റിനൊപ്പം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ ധരിച്ച സാരിയും. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ നിർമല സീതാരാമൻ, ധാർവാഡ് മേഖലയിലെ പരമ്പരാഗത നെയ്ത്തുകാർ കൈകൊണ്ട് നെയ്ത സാരിയാണ് ധരിച്ചത്.
നിർമ്മല സീതാരാമൻ ധരിച്ച മെറൂൺ നിറത്തിലുള്ള സാരി ധാർവാഡ് മേഖലയിലെ പരമ്പരാഗത ‘Kasuti’ വർക്കുകളോട് കൂടിയ കൈകൊണ്ട് നെയ്ത ‘Ilkal ‘ സിൽക്ക് സാരിയാണ്. സാധാരണയായി കൈകൊണ്ട് നിർമ്മിക്കുന്ന Kasutiയിൽ രഥങ്ങൾ, ആനകൾ, ക്ഷേത്ര ഗോപുരം, മയിൽ, മാൻ, താമര എന്നിവയുടെ എംബ്രോയ്ഡറി വർക്ക് ഉൾപ്പെടുന്നു. ധനമന്ത്രി ധരിച്ച സാരിയിൽ രഥം, മയിൽ, താമര എന്നിവയാണ് ആലേഖനം ചെയ്തിരുന്നത്.കൈത്തറി ഇൽക്കൽ സാരിയിൽ ചിക്ക പരസ് ധാദി ബോർഡറും ഉണ്ട്. ധാർവാഡ് പ്രദേശത്തിന്റെ തനത് ഫോക്ക് എംബ്രോയ്ഡറി ക്രാഫ്റ്റാണ് Kasuti.
ധാർവാഡിലെ ആരതി ഹിരേമഠിന്റെ ഉടമസ്ഥതയിലുള്ള ആരതി ക്രാഫ്റ്റ്സ് ആണ് ധനമന്ത്രിക്ക് വേണ്ടി ഹെവി സിൽക്ക് (800 ഗ്രാം) സാരി ഡിസൈൻ ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ആരതി ക്രാഫ്റ്റ്സിലെ അംഗങ്ങൾ സാരി നിർമിച്ചത്. ആരതി ക്രാഫ്റ്റ്സ് കഴിഞ്ഞ 30 വർഷമായി ഈ രംഗത്ത് പ്രശസ്തരാണ്. 210 സ്ത്രീകളെയാണ് Kasuti നെയ്ത്തിൽ ആരതി ക്രാഫ്റ്റ്സ് വിദഗ്ധരാക്കിയിരിക്കുന്നത്. ജില്ലാ കൈത്തറി വികസന ഓഫീസർ സയ്യിദ് നയീം അഹമ്മദിന്റെ നിർദ്ദേശപ്രകാരമാണ് ഒരു സംഘം സ്ത്രീകൾ സാരിയുടെ നിർമാണത്തിന് പ്രവർത്തിച്ചതെന്ന് ആരതി ക്രാഫ്റ്റ്സിന്റെ സ്ഥാപകയായ ആരതി ഹിരേമത്ത് പറഞ്ഞു. അതുല്യമായ കരകൗശലത്തെ പിന്തുണയ്ക്കാനുള്ള അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കുറച്ച് മാസങ്ങൾക്ക് മുമ്പ് ധനമന്ത്രിക്ക് Kasuti സാരിയുടെ ഒരു മോഡൽ കാണിച്ചിരുന്നു. പിന്നീട് കേന്ദ്രസർക്കാർ ധാർവാഡ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടാണ് ബജറ്റിന് ധരിക്കുന്നതിന് സാരി നിർമിച്ചത്.
ഡിസംബറിൽ സാരികൾ ആവശ്യപ്പെട്ട് തങ്ങൾക്ക് അഭ്യർത്ഥന ലഭിച്ചതായി ആരതി ഹിരേമത്ത് പറഞ്ഞു, “സാരി നിർമല സീതാരാമൻ മാമിന് ആയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പക്ഷേ സംഭവത്തെക്കുറിച്ച് അറിയാതെ ഞങ്ങൾ രണ്ട് Kasuti സാരി അയച്ചു. ഇന്ന് രാവിലെ ഞങ്ങൾ ടിവിയിൽ കണ്ടു. ഞങ്ങൾ ഡിസൈൻ ചെയ്ത സാരി ധരിച്ചാണ് മാം ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലേക്ക് പോയത്. ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ആരതി പറഞ്ഞു.
The maroon hand-woven “Ilkal” silk saree with traditional “Kasuti” pattern that Finance Minister Nirmala Sitharaman wore when presenting the Union Budget on Wednesday is from the Dharwad region of Karnataka. Sitharaman is a Rajya Sabha member from Karnataka. Traditional folk embroidery known as kasuti is considered to be unique to the Dharwad region and carries a geographical indication (GI) marking.The needlework on the hand-made kasuti work typically depicts chariots, elephants, temple “gopura,” peacocks, deer, and lotuses.