പ്രമുഖ പ്രാദേശിക ഡെലിവറി പ്ലാറ്റ്ഫോം തലാബത്ത് ദുബായ് സിറ്റി വാക്കിൽ പുതിയ ടെക് ആസ്ഥാനം തുറന്നു. എമിറേറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, മൂന്ന് നിലകളോടു കൂടിയ തലാബത്ത് ടെക് സെന്ററിന് 1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്.
71ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തോളം ജീവനക്കാരെ ഉൾക്കൊള്ളുന്നു. 400ലധികം ഡെവലപ്പർമാരും, എഞ്ചിനീയർമാരും ഉൾപ്പെടുന്ന വിപുലമായ ടീമാണ് സെന്ററിലുള്ളത്. കുറഞ്ഞ ജല ഉപഭോഗം, എൽഇഡി ലൈറ്റിംഗ്, പ്രകൃതിദത്ത വെളിച്ചത്തിനായി തുറന്ന ജാലകങ്ങൾ തുടങ്ങി പരിസ്ഥിതിയ്ക്കിണങ്ങുന്ന രീതിയിലാണ് രൂപകൽപ്പനയും, നിർമ്മാണവും. യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ തുടങ്ങി എട്ടിലധികം രാജ്യങ്ങളിലേക്കും പ്ലാറ്റ്ഫോം വിപുലീകരിക്കും.
ടെക്ക് സൗഹൃദ സമീപനം
യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഒമ്പത് വിപണികളിലായി ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫോം സേവനം ഉറപ്പാക്കും. ഫ്ലെക്സിബിൾ ഇൻകോർപ്പറേഷൻ പ്രക്രിയകൾ, ഫാസ്റ്റ് ട്രാക്ക് ലൈസൻസിംഗ്, ബൾക്ക് വിസ ഇഷ്യൂവൻസ്, ബാങ്കിംഗ് സൗകര്യം, വാണിജ്യ, റസിഡൻഷ്യൽ ലീസ് ഇൻസെന്റീവുകൾ തുടങ്ങിയ വിപുലമായ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്. ശക്തമായ സാമ്പത്തിക വളർച്ച, ബിസിനസ് അനുകൂല നയങ്ങൾ, ലൈസൻസുകളും പെർമിറ്റുകളും നേടുന്നതിനുള്ള കാര്യക്ഷമമായ പ്രക്രിയ, നിക്ഷേപ പദ്ധതികൾക്ക് നൽകുന്ന പ്രോത്സാഹനവും, പിന്തുണയും എന്നീ സവിശേൽതകൾ ദുബായിയിലെ സാങ്കേതിക കമ്പനികൾക്ക് വളരാനുള്ള മികച്ച അവസരങ്ങൾ ഒരുക്കുന്നു.
Talabat, the region’s leading local delivery platform, has opened its new office in Dubai’s City Walk. The space was inaugurated by Sheikh Mansoor bin Mohammed bin Rashid Al Maktoum. The new headquarters houses almost 2,000 employees from over 71 different nationalities, making it one of the largest tech hubs in the Middle East.