മൂന്ന് വർഷം മുമ്പ് വീട്ടിൽ വച്ച് അരിപൊടിക്കാൻ ഒരു മിക്സർ ഗ്രൈൻഡർ വാങ്ങിയതോടെയാണ് പാലക്കാട് കഞ്ചിക്കോട് മായപ്പള്ളം സ്വദേശിയും വീട്ടമ്മയുമായ അനിതയിലെ സംരഭകക്കു ജീവൻ വച്ചത്

അഞ്ജന ഫുഡ് പ്രോഡക്ട്സുമായി അനിത

ഇതറിഞ്ഞു അയൽകാരെത്തി തങ്ങൾക്കും അരിപൊടിച്ചു നല്കണ മെന്ന ആവശ്യവുമായി. മടിച്ചു നിൽക്കാതെ അനിത തന്റെ ലക്ഷ്യത്തിലേക്കു നീങ്ങി. അങ്ങനെ അയൽക്കാർക്ക് കൂടി വേണ്ടി അനിത അരി പൊടിക്കുന്ന വലിയ ഒരു മിഷ്യൻ വാങ്ങി. ചെറിയ രീതിയിൽ വരുമാന മാർഗവും ഇതിൽ നിന്ന് കിട്ടി. അഞ്ജന ഫുഡ് പ്രൊഡക്ടസ് എന്ന സ്ഥാപനം ഇതിനോടൊപ്പം ആരംഭിച്ചു. പാലക്കാടു ജില്ലാ വ്യവസായ ഓഫീസിൽ നിന്നും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും തേടി. ഇപ്പോൾ അനിതയുടെ യൂണിറ്റ് റാഗി പൊടി, അരി പൊടി, വറുത്ത പുട്ട് പൊടി, എന്നിവ പാക്കറ്റ് ആക്കി പാലക്കാട്ടെ വിവിധ സ്ഥാപനങ്ങളിലേക്കും കഞ്ചിക്കോട്. വാളയാർ എന്നി ഭാഗങ്ങളിലും വിപണിയിൽ എത്തിക്കുന്നു. പൂർണ്ണമായി തനി നാടൻ രുചിയോടെയാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്.

കൂടാതെ വെർജീൻ കോക്കനട്ട് ഓയിൽ, ഹെയർ ഗ്രോത്ത് ഓയിൽ, ഫുഡ് ആഷ് പൗഡർ എന്നിവയും ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഇക്കൊല്ലം ഉമിക്കരി എന്ന തനതായ ഉല്പന്നവും അനിത തന്റെ സ്ഥാപനത്തിൽ നിന്നും വിപണിയിൽ എത്തിച്ചു തുടങ്ങി.

ഉമിക്കരിയും ഉല്പന്നമായി

അനിത ചെറുപ്പം മുതൽ ഈ പ്രായം വരെ ടൂത്ത് പെസ്റ്റ് ഉപയോഗിച്ചിട്ടില്ല, വീട്ടിൽ ഉണ്ടാക്കുന്ന ഉമിക്കരിയാണ് നിത്യം പല്ല് തേക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ പിന്നെ അതും വിപണിയിലെത്തിച്ചാലോ എന്ന ചിന്തയാണ് ഉമിക്കരി ഉൽപ്പന്നത്തിന് പിന്നിൽ. ഉമിക്കരി ഉണ്ടാക്കുന്നതിൽ അനിതയുടെ ചെറിയ കൈക്കൂട്ടും കൂടിയാകുമ്പോൾ ഇത് വേറെ ലെവൽ ആകും. പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് ഒരു മുതൽകൂട്ട് ആവും എന്നാണ് അനിത പറയുന്നത്.

അനിതയുടെ ഈ ഈ സംരംഭത്തിന് ഭർത്താവും മകനും പിന്തുണയുമായി ഒപ്പമുണ്ട്. നാടൻ ഉത്പന്നങ്ങൾ നാട്ടുകാർക്ക് തയാറാക്കി നൽകണമെന്ന ആഗ്രഹത്തിൽ നിന്നുമാണ് ഇതുവരെയെത്തിയത്. ഇനിയും ഏറെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കണമെന്ന ആഗ്രഹമാണ് തനിക്കെന്നും അനിത പറയുന്നു.

Anitha, a homemaker and native of Kanchikode, Mayapalam, Palakkad, came into being three years ago when she purchased a mixer grinder to grind rice at home. As soon as the neighbours learned of this, they requested rice as well. Anita moved straight in the direction of her objective. Anita decided to buy a large rice mill for the neighbourhood. This also provided a little source of income. Along with this, Anjana Food Products was launched.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version