ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹെവി ഡ്യൂട്ടി ട്രക്കുമായി റിലയൻസ് ഇൻഡസ്ട്രീസ്. ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഹെവി ഡ്യൂട്ടി ട്രക്ക് പ്രദർശിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്ലാൻഡും സംയുക്തമായാണ് ട്രക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
2022 മുതൽ തന്നെ ഇരു കമ്പനികളും ഇതിനായുള്ള സാങ്കേതിക വിദ്യയ്ക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരമ്പരാഗത ഡീസൽ ട്രക്കുകൾക്ക് തുല്യമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഇവ പൂർണ്ണമായും കാർബൺ പുറന്തള്ളൽ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. 55 ടൺ ഭാരം, മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ, 200 കിലോമീറ്റർ പ്രവർത്തന പരിധി തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസിന്റെ രണ്ട് ഡസനോളം ഹൈഡ്രജൻ ട്രക്കുകൾ നിലവിൽ ഗുജറാത്തിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.
അദാനിയ്ക്കുണ്ട് ഹൈഡ്രജൻ പദ്ധതികൾ
2023 ജനുവരിയിൽ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഹൈഡ്രജൻ ട്രക്കിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, അദാനി പോർട്ട്ഫോളിയോയുടെ ഭാഗമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) ഖനന ലോജിസ്റ്റിക്സിനും, ഗതാഗതത്തിനുമായി ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് ട്രക്ക് (FCET) വികസിപ്പിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ അശോക് ലെയ്ലാൻഡ്, ബല്ലാർഡ് പവർ എന്നിവയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഖനന ട്രക്കിന് 55 ടൺ ഭാരമുണ്ട്. മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ, 200 കിലോമീറ്റർ വർക്കിംഗ് റേഞ്ച് എന്നിവ സവിശേഷതകളാണ്. ബല്ലാർഡിന്റെ 120 kW PEM ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. ഗ്രീൻ ഹൈഡ്രജനിൽ അടുത്ത 10 വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താനുള്ള പദ്ധതികൾ അദാനി ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
At the India Energy Week in Bengaluru on February 6, Billionaire Mukesh Ambani’s Reliance Industries displayed a truck that runs on hydrogen, the cleanest fuel currently known to man with only water and oxygen as tail emissions. The truck was manufactured by Ashok Leyland with two large hydrogen cylinders. A sign next to the truck claims it to be “India’s first H2ICE Technology Truck on the Road.”