ഭക്ഷണം കൈയ്യിൽ കരുതാതെ ട്രെയിൻ യാത്രയ്ക്കിറങ്ങി, ഇടയ്ക്കുള്ള സ്റ്റേഷനിലിറങ്ങി ഭക്ഷണം വാങ്ങിക്കേണ്ടി വരുകയോ, ഫുഡ് സപ്ലൈയർമാരെ കാത്തിരിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടോ? എന്നാൽ കേട്ടോളൂ, ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് നമ്പർ വഴി ഭക്ഷണം ഓർഡർ ചെയ്യാനാകും.
മീൽസ് ബുക്കിംഗ്, ഇ-കാറ്ററിംഗ് എന്നിവ സംബന്ധിച്ചുള്ള ഉപഭോക്താവിന്റെ സംശയങ്ങൾക്കും, അന്വേഷണങ്ങൾക്കുമെല്ലാം പ്രത്യേകം സജ്ജമാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ചാറ്റ്ബോട്ട് മറുപടി നൽകും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഇതിനോടകം തന്നെ വാട്ട്സ്ആപ്പ് നമ്പർ വഴി ചില റൂട്ടുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ട്രെയിനുകളിലും, യാത്രക്കാരിലുമാണ് ആദ്യം സംവിധാനം നടപ്പിലാക്കുക. ഉപഭോക്തൃ പ്രതികരണങ്ങളും, നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി, മറ്റ് ട്രെയിനുകളിലും ഇത് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. +91 8750001323 എന്ന വാട്ട്സ്ആപ്പ് നമ്പർ വഴിയാണ് ഓർഡർ നൽകേണ്ടത്.
എല്ലാം ചാറ്റ്ബോട്ട് നോക്കിക്കോളും !
രണ്ട് ഘട്ടങ്ങളായാണ് ഈ ഓൺലൈൻ ഫുഡ് ഓർഡറിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് www.ecatering.irctc.co.in വെബ്സൈറ്റ് ക്ലിക്ക് ചെയ്തു കൊണ്ട് ഇ-കാറ്ററിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാനാകും എന്ന സന്ദേശം ഒരു ബിസിനസ്സ് വാർട്ട്സാപ്പ് നമ്പറിൽ നിന്ന് ഉപഭോക്താക്കളുടെ നമ്പറിലേയ്ക്ക് നൽകുന്നു. താൽപര്യമുള്ളവർക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് വെബ്സൈറ്റ് വഴിയുള്ള ഈ സേവനത്തിന് ഇതിനായുള്ള ‘Food on Track’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന നിബന്ധനയുമില്ല. വാട്ട്സ്ആപ്പ് ഫുഡ് ബുക്കിംഗും, ഡെലിവറിയും ആസൂത്രണം ചെയ്യുന്നതാണ് അടുത്ത ഘട്ടം. ഇതിന് കീഴിൽ, നൽകിയിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പർ ഉപഭോക്താക്കൾക്ക് ഒരു ഇന്ററാക്റ്റീവ് ടു വേ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമായി മാറും. അതിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് യാത്രക്കാർക്കുള്ള ഇ-കാറ്ററിംഗ് സേവനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം കൈകാര്യം ചെയ്യുകയും, അവർക്ക് ഭക്ഷണം ബുക്ക് ചെയ്യുകയും ചെയ്യും.
A chatbot service powered by AI will soon allow rail passengers to order food while travelling in some trains with the simple touch of a button. IRCTC, the e-catering division of Indian Railways, has launched a WhatsApp facility for customers to place food orders. According to a release from the Railways, the AI-powered chatbot will deal with all of the passengers’ questions about e-catering services and even make reservations for meals on their behalf. It indicated that the WhatsApp number (+91-8750001323) would develop into a platform for interactive, two-way communication for the consumer.