പാസ്‌പോർട്ടോ, ബോർഡിംഗ് പാസോ ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ ബയോമെട്രിക് സംവിധാനവുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്.

പാസ്‌പോർട്ടും, തിരിച്ചറിയൽ രേഖയുമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ബയോമെട്രിക് സംവിധാനവുമായി ദുബായ് എയർപോർട്ട്

ഫ്ലൈറ്റുകളിൽ കയറാൻ യാത്രക്കാർ ഇനിമുതൽ പാസ്‌പോർട്ടോ, തിരിച്ചറിയൽ കാർഡോ ഹാജരാക്കേണ്ടതില്ല. മുഖം, ഐറിസ് ഐഡന്റിഫിക്കേഷനിലൂടെ യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റുകൾ പരിശോധിക്കാനും, എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും. 2019 മുതൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രക്കാർക്ക് സംവിധാനം ബാധകമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഐറിസ്, ബയോമെട്രിക്‌സ് വിവരങ്ങൾ എന്നിവ വഴിയാണ് പരിശോധന നടത്തുന്നത്. എമിറാത്തികൾ, പ്രവാസികൾ, ജിസിസി പൗരന്മാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള യാത്രക്കാർ എന്നിവർക്ക് ഓൺ അറൈവൽ വിസ നേടാൻ സംവിധാനം ഉപയോഗപ്രദമാകും.

സ്മാർട്ട് ഗേറ്റ്സ്

റിപ്പോർട്ടുകൾ പ്രകാരം, എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന യാത്രക്കാർക്ക് കോൺടാക്റ്റ്‌ലെസ് ഓപ്പറേഷൻ ഫീച്ചർ ചെയ്യുന്ന ‘എൻഹാൻസ്‌ഡ് സ്‌മാർട്ട് ഗേറ്റ്‌സ്’ വഴി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് സ്കാൻ ചെയ്യാൻ കഴിയും. ഗേറ്റിലൂടെ കടന്നു പോകുമ്പോൾ, യാത്രക്കാർ മാസ്കുകൾ, കണ്ണടകൾ, തൊപ്പികൾ എന്നിവയുൾപ്പെടെ മുഖം മറയ്ക്കുന്ന എന്തും നീക്കം ചെയ്യണം. സർക്കാർ സേവനങ്ങളിൽ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി എല്ലാവർക്കും സുഗമമായ യാത്രയ്ക്കായി സ്മാർട്ട് സേവനങ്ങൾ വികസിപ്പിക്കാനുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

Dubai International Airport (DXB) has implemented a new biometric technology that will permit travellers to depart without a passport or boarding pass from the emirate. The move is in line with the leadership’s directions to integrate cutting-edge technology in public services. It is part of Dubai’s efforts to establish smart services for seamless travel for all.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version