ഇന്ത്യയിലെ ആദ്യ ഇ പ്രീ ഫോർമുല ഇ റേസ് ഹൈദരാബാദിനെ ഇളക്കി മറിച്ചു. റേസർമാർക്ക് ആശംസകളുമായി സച്ചിനടക്കം കായിക-സിനിമാ മേഖലകളിലെ സൂപ്പർ താരങ്ങളും പവലിയനിലുണ്ടായിരുന്നു

  • ഹൈദരാബാദിലെ ട്രാക്കിൽ കുതിച്ചുയർന്നു ഇ പവേർഡ് റേസിംഗ് കാറുകൾ
  • ആശംസകളുമായി സച്ചിനും ദുൽഖറും, യാഷും, ചിരഞ്ജീവിയും
  • റേസിങ് മത്സരങ്ങൾ കൂടുതൽ ഇന്ത്യയിലേക്ക്

2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ ഇലക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്.

സച്ചിനൊപ്പം ദുൽഖറും

ഹൈദരാബാദ് നഗരവീഥികളിൽ ഇ വി പവേർഡ് (EV Powered) നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസർമാർ കുതിച്ചത് ഹൈദരാബാദിന് പുതിയൊരു അനുഭവമായി. റേസർമാർ ഇ വി കാറുകളിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും (Sachin Tendulkar) മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും (Dulquer Salman) മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്.

തെന്നിന്ത്യൻ താരനിര ഒഴുകിയെത്തി

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി (Chiranjeevi), യാഷ് (Yash) റാം ചരൺ (Ram Charan) തുടങ്ങി നിരവധി താരങ്ങൾ എത്തിയ വേദി കൂടിയായി ഇന്ത്യയിൽ ആദ്യമായി നടന്ന ഇ പ്രിക്‌സ്. ഫ്രാൻസിന്റെ ജീൻ എറിക് വെർഗ്നെ (JeanÉric Vergne) ഒന്നാമതായി മത്സരത്തിൽ ഫിനിഷ് ചെയ്തപ്പോൾ ന്യൂസിലാൻഡ് റേസിംഗ് താരം നിക്ക് കാസിഡി (Nick Cassidy), സ്വിറ്റ്സർലണ്ടിന്റെ സെബാസ്റ്റ്യൻ ബ്യുമി (Sébastien Buemi) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹൈദരാബാദിന് ചരിത്രമുഹൂർത്തം

എഫ്‌ഐ‌എയും ഇന്ത്യൻ അധികൃതരും 1997-ന്റെ തുടക്കം മുതൽ ഇന്ത്യയിൽ മോട്ടോർ റേസിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നു. ചെന്നൈയും കോയമ്പത്തൂരും മാത്രമായിരുന്നു സ്ഥിരമായ റേസ് സർക്യൂട്ടുള്ള രണ്ട് ഇന്ത്യൻ നഗരങ്ങൾ.

അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഹൈദരാബാദ് എയർപോർട്ടിന് സമീപം റേസ് വേ നിർമ്മിക്കാൻ 1500 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകി. 2003 ഡിസംബറിൽ, ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഏഴു വർഷത്തെ കരാറിൽ ഒപ്പുവച്ചു. സർക്കാർ നയങ്ങളിൽ വന്ന മാറ്റം മൂലം ഹൈദരാബാദിലെ റേസ് പദ്ധതി ആരംഭിച്ചില്ല.

2007 ആയപ്പോഴേക്കും, ആദ്യത്തെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് ആതിഥേയത്വം വഹിക്കാൻ ഡൽഹി, ഗുഡ്ഗാവ്, ബാംഗ്ലൂർ, ലഖ്‌നൗ എന്നീ നഗരങ്ങളുമൊരുങ്ങി. 2011 ൽ ഗ്രെയ്റ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ ആദ്യത്തെ ഗ്രാൻഡ് പ്രിക്‌സ് നടന്നു. അതിനു ശേഷമാണ് ഹൈദെരാബാദിലെ റേസിംഗ് ട്രാക്ക് തയാറാകുന്നത്. അങ്ങനെ 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സിംഗിൾ സീറ്റർ ഇലക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ അരങ്ങേറി.

The 2022–2023 Formula E World Championship included the first-ever single-seater electrically powered Formula E event in India. When world-renowned racers competed in supersonic street races in net zero electric sportscars in Hyderabad, it was a first for the city.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version