നല്ല സ്വയമ്പനൊരു ബീൻബാഗ്. ഒരു ബീൻബാഗിൽ ഇത്രമാത്രം വ്യത്യാസം എന്തെന്ന് അത്ഭുതപ്പെടേണ്ട. ഉടുപ്പു പോലെ ധരിക്കാനാകുന്നതാണ് ഒനിയൻ ഷെയ്പ്പിലുള്ള ഈ ബീൻബാഗ്. ഔപചാരികത കുറവായതിനാൽ ഓഫീസ് സ്ഥലങ്ങളിലടക്കം പലപ്പോഴും സ്ട്രെസ് ബസ്റ്ററായി പ്രവർത്തിക്കാൻ കഴിവുള്ളവയാണ് ബീൻബാഗുകൾ.
പക്ഷേ, ഇരിക്കുന്ന ഇടത്തിന് അനുസരിച്ച് ഇവ മാറ്റിക്കൊണ്ടേയിരിക്കേണ്ടതുണ്ട്. വെയറബിളായ ബീൻബാഗുകളാകുമ്പോൾ ഇതിന്റെ ആവശ്യമില്ല.
കാരണം നിങ്ങൾ സഞ്ചരിക്കുന്നതിനൊപ്പം തന്നെ ഇവയും കൂടെ പോരും. ബീൻബാഗുകൾ അല്ലെങ്കിൽ ബീഡ് കുഷ്യനുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ജപ്പാനിലെ ഒകാസാക്കി സിറ്റി ആസ്ഥാനമായുള്ള Takikou Sewing ആണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിൽ.
Related Tags: Innovation | Technology Innovation | Automobile Innovation
ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ തോന്നാത്ത രീതിയിലുള്ള സുഖകരമായ അനുഭവമാണ് ഉപയോക്താവിന് ലഭിക്കുക എന്നർത്ഥം. ഇനിയിപ്പോൾ ധരിക്കാൻ ഇഷ്ടമില്ലെങ്കിൽ സാധാരണ ബീൻബാഗ് പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. കോവിഡ് കാലഘട്ടത്തിലാണ് Takikou Sewing ആശയം അവതരിപ്പിക്കുന്നത്.
വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ വ്യാപകമായിരുന്ന സാഹചര്യത്തിൽ ഉൽപ്പന്നത്തിന്റെ പ്രോട്ടോടൈപ്പ് ഓഫീസ് ജീവനക്കാരുടെ ഇടയിൽ അടക്കം വലിയ സ്വീകാര്യത നേടി. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ മൂന്ന് സൈസുകളിൽ യഥാക്രമം, 1.1 കിലോഗ്രാം, 2.2 കിലോഗ്രാം, 5 കിലോഗ്രാം എന്നിങ്ങനെയാണ് ഈ ബീൻബാഗുകളുടെ ഭാരം. ഇന്ത്യയിൽ 10,000 രൂപയാണ് ഇവയ്ക്ക് വില വരുന്നത്.
Noticed that some of the most bizarre inventions that humanity has never known are needed are made in Japan? Well, a bean bag that you can wear is another item to add to the list. The Japanese company “Takikou Sewing” has come up with a strange yet innovative idea: a wearable bean bag. Yes ! It may sound and look weird at the same time, but this pear-shaped, goofy-looking bean bag is already a hit on Japanese social media.