യൂട്യൂബിൽ ചരിത്രം തിരുത്തിക്കുറിച്ച രുചിവീരൻമാർ
തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ ചിന്നവീരമംഗലം എന്ന ആകർഷകമായ ഗ്രാമത്തിൽ ഒരു കച്ചവടക്കാരനുണ്ടായിരുന്നു, പെരിയതമ്പി. ഒരു കർഷക കുടുംബമായതിനാൽ, അവർക്കുണ്ടായിരുന്ന 10 ഏക്കർ ഭൂമിയിലെ കൃഷിയെ ആശ്രയിച്ചായിരുന്നു ആ കുടുംബത്തിന്റെ അതിജീവനം.
എന്നാൽ പ്രദേശത്തെ വരണ്ട കാലാവസ്ഥ കാരണം വർഷത്തിൽ ആറുമാസം ഭൂമി തരിശായി കിടന്നു പോകും. ഇത് കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന് തിരിച്ചടിയായിരുന്നു. തൽഫലമായി, കുടുംബം ഇതര വരുമാന മാർഗങ്ങൾ തേടാൻ തുടങ്ങി.
73 കാരനായ പെരിയത്തമ്പിയുടെ പേരക്കുട്ടികളായ സുബ്രമണി, മുരുകേശൻ, അയ്യനാർ, മുത്തുമാണിക്കം, തമിഴ്സെൽവൻ എന്നിവരുടെ ആഗ്രഹം കുടുംബത്തിന്റെ മറ്റൊരു വിരുതായ പാചകകലയിൽ അഗ്രഗണ്യരാകണമെന്നായിരുന്നു. ലോകമെമ്പാടും തങ്ങളുടെ കൈപ്പുണ്യം അറിയിക്കണമെന്ന് അവർ ആഗ്രഹിച്ചു. വിദ്യാസമ്പന്നരായ അവർ 2018 ൽ, യുഎസിലേക്ക് ഒരു പറിച്ചുനടലിന് പദ്ധതിയിട്ടു. എന്നാൽ അവസാന നിമിഷം ആ ശ്രമം പരാജയപ്പെട്ടു.
ഇതോടെ നാട്ടിൽ തന്നെ എങ്ങനെയെങ്കിലും മുന്നോട്ട് പോകണമെന്ന ചിന്തയിൽ തന്റെ സഹോദരന്മാർക്കും ബന്ധുക്കൾക്കുമൊപ്പം 2019-ൽ സുബ്രമണി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. 50 വർഷത്തോളമായി പാചകകലയിൽ അഗ്രഗണ്യനായ അവരുടെ മുത്തച്ഛൻ പെരിയത്തമ്പിയെയും ഒപ്പം കൂട്ടി. പുഴയോരത്തും കൃഷിയിടങ്ങളിലുമാണ് യുട്യൂബ് ചാനലിന്റെ അരങ്ങൊരുങ്ങിയത്.
ശാന്തമായ പ്രകൃതി മനോഹരമായ അന്തരീക്ഷത്തിൽ ചെട്ടിനാടിന്റെ പരമ്പരാഗത ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പെരിയത്തമ്പിയെയും കൊച്ചുമക്കളെയും ഒപ്പം അവരുടെ ചാനലിനെയും ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റി. വില്ലേജ് കുക്കിംഗ് ചാനൽ അങ്ങനെ ജനപ്രീതിയിൽ മുന്നിലെത്തി. പ്ലേ ബട്ടണില് സിൽവറും ഗോൾഡും ഡയമണ്ടുമെല്ലാം യുട്യൂബിൽ നിന്ന് നേടിയെടുത്തു.
ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എല്ലാവർക്കും ഏകാഭിപ്രായമുണ്ടായത് ആ യൂട്യൂബ് ചാനൽ പാചകത്തിൽ ശ്രദ്ധ നൽകുമെന്നതാണ്. ചാനൽ വളർന്നതോടെ YouTube-ൽ നിന്ന് പണം നേടി തുടങ്ങിയപ്പോൾ തങ്ങളോട് ഇത്രയധികം സ്നേഹം കാണിച്ച ആളുകൾക്ക് എന്തെങ്കിലും തിരികെ നൽകാൻ അവർ തീരുമാനിച്ചു. അടുത്തുള്ള നഴ്സിംഗ് ഹോമിലെ പ്രായമായവർക്ക് ഭക്ഷണം എത്തിച്ച് നൽകി. അങ്ങനെ അവർ യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കുന്ന ദിവസങ്ങളിൽ, അത് ഗ്രാമീണർക്കും വിതരണം ചെയ്ത് തുടങ്ങി.
വില്ലേജ് കുക്കിംഗ് ചാനൽ 2022 ജൂലൈയിൽ 10 ദശലക്ഷം YouTube സബ്സ്ക്രൈബർമാർ എന്ന നാഴികക്കല്ലിൽ എത്തി. ഇത് ഒരു കുക്കിംഗ് ചാനലിന്, പ്രത്യേകിച്ച് ഒരു പ്രാദേശിക ഭാഷയിലുള്ള യൂട്യൂബ് ചാനലിന് ഒരു അസാധാരണ നേട്ടമാണ്. തുടർന്നുള്ള രണ്ടാഴ്ചയ്ക്കിടെ ഒരു ദശലക്ഷം കാഴ്ചക്കാർ കൂടി ചാനലിൽ ചേർന്നു. ചാനലിന് ഇപ്പോൾ ഏകദേശം 1.96 കോടി വരിക്കാരുണ്ട്. കൂടുതൽ മികച്ച റെസിപ്പികളും തനി നാടൻ പാചകവും ആയി വില്ലേജ് കുക്കിംഗ് ചാനൽ പിന്നെയും വളരുകയാണ്.
Periyathambi, a farmer by trade, is a native of the charming village of Chinnaveeramangalam in Tamil Nadu’s Pudukkottai district. Being an agricultural family, they were totally reliant on the 10 acres of land they owned in the community. However, the land is left fallow for six months of the year due to the arid climate in the area. The family began looking for alternative revenue streams as a result. The five grandkids of Periyathambi, Subramani, Murugesan, Ayyanar, Muthumanickam, and Tamilselvan, have always aspired to work as chefs around the world.