എന്തിനാണ് കേരളത്തിൽ ഇന്ധന സെസ് കൊണ്ട് വന്നത്.

അതെ ചൊല്ലി പാർലമെൻറിൽ വരെ വിവാദം ഉടലെടുത്തിരുന്നു. അതിനു കേന്ദ്രധനമന്ത്രി നൽകിയ മറുപടിയാകട്ടെ കേരളത്തിന്റെ നിലപാടിനെതിരും.

ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത് കേന്ദ്ര വിഹിതം തക്കതായി വർധിപ്പിച്ചു കൊണ്ടെന്നു കേരളം കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നു. അല്ലാതെ പാർലമെൻറിൽ എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ചതു പോലെ, കേന്ദ്രം നൽകുന്ന ജി.എസ്.ടി വിഹിതത്തിൽ പ്രതിവർഷം 5000 കോടി രൂപയുടെ കുറവു വരുന്നതിനാലാണ് പെട്രോളിനും ഡീസലിനും കേരളത്തിൽ 2 രൂപ സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന ചോദ്യത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വിശദീകരണം.

സംസ്ഥാന സർക്കാരിന്റെ വാദം-ജി എസ് ടി നഷ്ടപരിഹാരം കേരളത്തിന് കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു.

പ്രേമചന്ദ്രന്റെ പാർലമെന്റിലെ ചോദ്യത്തിന് കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതെന്ന് വാദിക്കുന്ന കേരളം ജി.എസ്.ടി നഷ്‌ടപരിഹാരം ലഭിക്കാൻ 2017 മുതൽ അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ വെളിപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.

നിബന്ധനകൾ പ്രകാരം കേരളം എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയാൽ അർഹമായ വിഹിതം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഓരോ വർഷത്തെയും സാക്ഷ്യപ്പെടുത്തിയ കണക്കുകൾ ഒന്നിച്ചുനൽകിയാൽ മതിയെന്നും അവ ഇനിയെങ്കിലും നൽകാൻ സംസ്ഥാന സർക്കാരിനോട് പറയണമെന്നും എൻ.കെ.പ്രേമചന്ദ്രനോട് നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കുഴപ്പം പ്രേമചന്ദ്രന്റെ ചോദ്യത്തിലാണെന്ന് മന്ത്രി ബാലഗോപാൽ വിമർശിച്ചത്. GST കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയതെന്നുമുള്ള എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യം വസ്തുതാ വിരുദ്ധമാണ്.750 കോടി രൂപയുടെ ഒരു ഗഡു ജി.എസ്.ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളതെന്ന് സംസ്ഥാനധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ ഗഡുവും കേന്ദ്രം നൽകിയത്.

കേരളം ഉന്നയിക്കുന്ന പ്രശ്‌നം സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമുണ്ട് എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

The introduction of fuel cess sparks debate throughout Kerala. The Union Finance Minister’s reply was against Kerala’s stand. Kerala has made clear its position to the Center that the fuel cess had to be imposed because the central share was not increased sufficiently. In addition to this, the Center allocates Rs 5,000 crore annually for the GST, as stated in Parliament by NK Premachandran. There is no basis for the claim that a 2 rupee cess has to be imposed on petrol and diesel in Kerala due to a scarcity, according to Finance Minister K.N. Balagopal.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version