നോക്കിയ ഫൈബർ ബ്രോഡ്ബാൻഡ് ഉപകരണങ്ങളുടെ നിർമ്മാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെയും ആഗോള വിപണികളിലെയും പ്രാദേശിക ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ചെന്നൈയിലെ ഫാക്ടറിയിലേക്ക് PON ഒപ്റ്റിക്കൽ ലൈൻ ടെർമിനലുകളുടെ (OLTs) നിർമ്മാണം വ്യാപിപ്പിക്കുമെന്ന് ടെലികോം ഉപകരണ നിർമ്മാതാക്കളായ നോക്കിയ അറിയിച്ചു.
ജപ്പാൻ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിപണികളിലെ ശക്തമായ ഡിമാൻഡ് കണക്കിലെടുത്താണ് തീരുമാനം. ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിലാകും PON (Passive Optical Network) ഒപ്റ്റിക്കൽ ലൈൻ ടെർമിനലുകളുടെ നിർമ്മാണം. നോക്കിയ നിലവിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിൽ പങ്കാളിയാണ്.
ഫിക്സ്ഡ്, മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് ഫൈബർ കണക്റ്റിവിറ്റിക്കായി ഇന്ത്യയിൽ വൻതോതിൽ ഡിമാൻഡുണ്ടെന്ന് നോക്കിയ സീനിയർ വൈസ് പ്രസിഡന്റും ഇന്ത്യ മാർക്കറ്റ് മേധാവിയുമായ സഞ്ജയ് മാലിക് പറഞ്ഞു. ഡാറ്റ സമ്പന്നമായ വിനോദ സേവനങ്ങളിലേക്കുള്ള മാറ്റങ്ങളാണ് ബ്രോഡ്ബാൻഡിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്. ഈ ഡിമാൻഡിൽ ഭൂരിഭാഗവും ഫൈബർ ടു ദ ഹോം (FTTH) രൂപത്തിലാണ്. 5G വിന്യാസത്തിന് മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരിൽ നിന്നും (MNOs) കാര്യമായ ഡിമാൻഡും ഉണ്ട്. ഡാറ്റ ട്രാഫിക്കിൽ പ്രതീക്ഷിക്കുന്ന കുതിച്ചുചാട്ടം വഹിക്കുന്നതിന് അവരുടെ നെറ്റ്വർക്കുകളിൽ നെക്സ്റ്റ് ജനറേഷൻ ഫൈബർ ആവശ്യമാണ്. ചെന്നൈ പ്ലാന്റിലെ OLT ഉൽപ്പാദനം ഈ ആവശ്യം സമയബന്ധിതമായി നിറവേറ്റുന്നതിന് സമയോചിതമായ ഉത്തേജനം നൽകുമെന്ന് മാലിക് കൂട്ടിച്ചേർത്തു.
In order to meet the growing demand from local clients in India and other markets, telecom equipment manufacturer Nokia announced on Thursday that it will move the production of Passive Optical Network (PON) optical line terminals (OLTs) to its factory in Sriperumbudur, close to Chennai. The company stated in a statement announcing the new action that changes in consumer behaviour, such as the transition from home working to data-rich entertainment services, are fuelling demand for broadband.