എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും അവർ ഇന്ത്യയിലായിരിക്കുമ്പോൾ മർച്ചന്റ് പേയ്മെന്റുകൾക്കായി യുപിഐ പേയ്മെന്റുകൾ നടത്താൻ അനുമതി ആർബിഐ അനുമതി നൽകി. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം ആദ്യം വ്യാപിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി
ഇന്ത്യയിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ പീയർ ടു മർച്ചന്റ് (P2M) ഇടപാടുകൾ നടത്തുമ്പോൾ, UPI പേയ്മെന്റ് ഉപയോഗിക്കാനാകും. രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച നീക്കമായി ആർബിഐ നീക്കത്തെ വിലയിരുത്തുന്നു. അടുത്തിടെ, NRE/NRO അക്കൗണ്ടുകളുമായി അന്തർദ്ദേശീയ മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് (NRI) യുപിഐ ആക്സസ് നൽകിയിരുന്നു. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർ മുതൽ എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും ഈ സൗകര്യം ഉടൻ ലഭ്യമാകുമെന്നാണ് സൂചന.
വിദേശ യാത്രക്കാർക്കുള്ള യുപിഐ പേയ്മെന്റ്: പ്രവർത്തന രീതി
- G20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ മർച്ചന്റ് പേയ്മെന്റുകൾക്ക് UPI പേയ്മെന്റ് സൗകര്യം ലഭ്യമാകും
- തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക.
- പിന്നീട്, രാജ്യത്തെ മറ്റെല്ലാ എൻട്രി പോയിന്റുകളിലും ഇത് പ്രവർത്തനക്ഷമമാക്കും.
G20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് UPI ആക്സസ് അനുവദിക്കുന്നതിലൂടെ, വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിൽ എത്തിയതിന് ശേഷം മർച്ചന്റ് പേയ്മെന്റുകൾ നടത്തുമ്പോൾ പേയ്മെന്റ് പ്രക്രിയ എളുപ്പമാക്കും.
പണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത, അന്താരാഷ്ട്ര ഡെബിറ്റ് കാർഡിനെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കൽ തുടങ്ങിയ സൗകര്യങ്ങൾ സംവിധാനം വഴി ലഭിക്കും.
The Reserve Bank of India has decided to allow all inbound visitors to use UPI
payments for merchant payments while in India. This service will initially be
available to G20 travellers arriving at select international airports, according to RBI Governor Shaktikanta Das.