ക്ലൗഡ് അധിഷ്ഠിത കമ്മ്യൂണിക്കേഷൻ കമ്പനിയായ മൈ ഓപ്പറേറ്റർ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഫോൺ ലൈൻ ‘ഹേയോ’ (Heyo) ലോഞ്ച് ചെയ്തു. കോൾ, വാട്ട്സ്ആപ്പ് ചാറ്റ് എന്നിവ വഴി ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താൻ ഡിജിറ്റൽ ഫോൺ ലൈൻ എംഎസ്എംഇകളെ സഹായിക്കും
ഒരു മിനിട്ടിനുള്ളിൽ ഹേയോ ഫോൺ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും, ഇതിനായി ഡിജിറ്റൽ ആധാർ വേരിഫിക്കേഷൻ മാത്രം പൂർത്തിയാക്കിയാൽ മതിയാകും. ഇതു വഴി ഒരൊറ്റ നമ്പറിലൂടെയും, ഡാഷ്ബോർഡിലൂടെയും 65 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേയോ ഉപയോഗപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളും, ഉപഭോക്തൃ ഇടപെടലുകളും ലളിതവൽക്കരിക്കുകയാണ് ലക്ഷ്യം. ലെൻസ്കാർട്ട്, അപ്പോളോ, പിഡബ്ല്യുസി തുടങ്ങി ഉപഭോക്തൃ അനുഭവം പ്രൊഫഷണലൈസ് ചെയ്യാനും, ചെറുകിട, ഇടത്തരം മാർക്കറ്റ് റീട്ടെയിലർമാർ, വ്യാപാരികൾ, ഫ്രീലാൻസർമാർ എന്നിവരെ ശാക്തീകരിക്കാനും ‘ഹേയോ’യിലൂടെ ലക്ഷ്യമിടുന്നു.
എളുപ്പമാണ് ആക്സസിംഗ്
ഇന്ത്യയിലെ 65 ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഉപഭോക്തൃ ഇടപഴകലും, വാണിജ്യവും ഡിജിൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹേയോ ആരംഭിച്ചിരിക്കുന്നത്.
എല്ലാ ഉപഭോക്തൃ കോളുകളും, ചാറ്റുകളും നിയന്ത്രിക്കാൻ ഒരു നമ്പറും ഒരൊറ്റ ഡാഷ്ബോർഡും വാഗ്ദാനം ചെയ്യുന്നു, ഉപഭോക്തൃ ഇടപെടലുകൾ വർദ്ധിപ്പിക്കാനും എല്ലാ സംഭാഷണങ്ങളും ഒരു ബിസിനസ് അവസരമാക്കി മാറ്റാനും SME-കളെ സഹായിക്കുകയാണ് Heyo ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ആധാർ വെരിഫിക്കേഷനിലൂടെ ഒരു മിനിറ്റിനുള്ളിൽ ഉടമയ്ക്ക് തന്റെ ഹേയോ നമ്പർ സജീവമാക്കാനും തന്റെ എല്ലാ ജീവനക്കാരെയും ലിങ്ക് ചെയ്യാനും WhatsApp കണക്റ്റുചെയ്യാനും ഒരു സമ്പൂർണ്ണ ഉപഭോക്തൃ ഇടപഴകൽ പ്ലാറ്റ്ഫോം ആരംഭിക്കാനും ഏതൊരു ബിസിനസ്സിനും ഹേയോ അവസരം നൽകുന്നു.
Heyo Phone,the first digital phone line for small and medium-sized businesses (SME) in India,was launched by MyOperator. The digital phone line will enable all SME’s to enhance their client interactions via call and WhatsApp chat. Heyo number simply needs digital Aadhar authentication and may be activated in under a minute. Heyo’s goal is to simplify business operations and consumer interactions. While empowering independent contractors, small- and mid-market retailers, and traders.