തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാം
നോർക്കയുടെ സംരംഭക ലോൺമേള കണ്ണൂരിൽ 18നു
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ കേരളത്തിന് അന്യരല്ല. അവർക്കും സംരംഭങ്ങൾ തുടങ്ങാൻ സാധ്യതകളുണ്ട്, അവസരങ്ങളുണ്ട് ഇവിടെയും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് പ്രവാസികൾക്കായുളള സംരംഭക സഹായം.
രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക
തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഫെബ്രുവരി 18 ശനിയാഴ്ച പ്രവാസി ലോൺ മേള സംഘടിപ്പിക്കുന്നു.
NDPREM പദ്ധതിയുടെ ഭാഗമായ 16 ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ വഴി സംരംഭക ലോൺ ലഭിക്കാൻ മേളയിൽ അവസരമുണ്ടാകും. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ലോൺമേള നടക്കുന്ന 18 ന് രാവിലെ 10 മണിമുതൽ നേരിട്ടും രജിസ്റ്റർ ചെയ്തു പങ്കെടുക്കുവാൻ അവസരമുണ്ട്. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും
രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ,പാൻകാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് /റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണ്.
സംരംഭക ലോൺ മേളയിൽ പങ്കെടുക്കുന്ന ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങൾ ഇവയാണ്
1)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2)കാനറാ ബാങ്ക് 3) കേരളബാങ്ക് 4) ബാങ്ക് ഓഫ് ബറോഡ 5) ഫെഡറൽ ബാങ്ക് 6) സൗത്ത് ഇന്ത്യൻ ബാങ്ക് 7) ഇന്ത്യൻ ഓവർസീസ് ബാങ്ക് 8) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 9) ബാങ്ക് ഓഫ് ഇന്ത്യ 10) യൂക്കോ ബാങ്ക് 11) ധനലക്ഷ്മി ബാങ്ക് 12) കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 13) കേരള ഫിനാഷ്യൽ കോർപ്പറേഷൻ 14) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ 15) കേരള സംസ്ഥാന എസ് .സി / എസ് .ടി കോർപ്പറേഷൻ 16) കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ.
തളിപ്പറമ്പ് ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വായ്പാമേള എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ.പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
Kerala is no stranger to expatriates who have returned home. Also, there are prospects for them to start their own businesses. NORKA ROOTS executed the NORKA Departmental Project for Returned Emigrants (NDPREM) scheme for the rehabilitation of returned expatriates. Applicants must have spent at least two years working away from home before returning permanently.