എയർ ഇന്ത്യയ്ക്ക് പിന്നാലെ Akasa Air 2023ൽ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകുമെന്ന് റിപ്പോർട്ട്
ആഭ്യന്തരമായി വർധിച്ചുവരുന്ന ഡിമാൻഡ് മുതലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് ബജറ്റ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. 470 പാസഞ്ചർ ജെറ്റുകൾക്കുള്ള ഏറ്റവും വലിയ വാണിജ്യ വ്യോമയാന കരാർ എയർ ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷമാണ് ആകാസ എയറിന്റെ പ്രഖ്യാപനം. ഈ വർഷം പുതിയ നാരോബോഡി ജെറ്റുകൾക്കാണ് ഓർഡർ നൽകുക. വർഷാവസാനത്തോടെ അന്താരാഷ്ട്രതലത്തിൽ പറക്കാനാണ് ആകാസ എയർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Tags: Akasa Airlines | Airlines
അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിനൊപ്പം തെക്ക്, തെക്കുകിഴക്കൻ ഏ ഷ്യ എന്നിവിടങ്ങളിൽ എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും Akasa സിഇഒ അഭിപ്രായപ്പെട്ടു. ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം, ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കിടയിലും ഡിമാൻഡ് ശക്തമായി തുടരുന്ന സമയത്ത് ചെറിയ നഗരങ്ങളെ രാജ്യത്തെ പ്രധാന മെട്രോകളുമായി ബന്ധിപ്പിക്കുന്ന തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആകാസയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ, നിലവിൽ മൊത്തം 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് പറത്തുന്നത്. മൊത്തം 72 ജെറ്റ് വിമാനങ്ങളുടെ ഓർഡറിൽ ശേഷിക്കുന്നവ 2027 മാർച്ചിൽ ഡെലിവർ ചെയ്യും. മുമ്പ് നൽകിയ 72 വിമാനങ്ങളുടെ ഓർഡറിനേക്കാൾ ഗണ്യമായി വലിയ മറ്റൊരു ഓർഡർ കമ്പനി നൽകുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ വർഷാവസാനത്തിന് മുമ്പ് ഓർഡർ നൽകാനാണ് സാധ്യത, ഇത് നാരോബോഡി വിമാനങ്ങൾ ക്കുള്ളതായിരിക്കും. എന്നിരുന്നാലും, ഓർഡർ ബോയിംഗിനാണോ എയർബസിനാണോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ, എയർ ഇന്ത്യ ചൊവ്വാഴ്ച എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 ജെറ്റുകൾക്ക് ഓർഡർ നൽകി. 220 ബോയിംഗ് വിമാനങ്ങളും 250 എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നതാണ് ഓർഡർ. മാത്രമല്ല, അടുത്ത ദശകത്തിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 370 വിമാനങ്ങൾ കൂടി വാങ്ങാൻ സാധ്യതയുണ്ടെന്ന് കമ്പനി അടുത്തിടെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു.
Chief executive of India’s Akasa Air has announced that the company will place a “significantly” sizable order for brand-new narrow body aircraft this year as it seeks to capitalise on increasing domestic demand and launch international service. Out of a total order for 72 aircraft that must be delivered by March 2027, the 200-day-old airline has already taken ownership of 17 Boeing 737 MAX aircraft.