ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ 2023 വ്യത്യസ്തവും, വിസ്മയകരവുമായ പ്രദർശനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് ആൻഡ് തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് പ്രശസ്ത കമ്പനികളായ തലേസ്, അൽ താരിഖ്, ബുൾടെക്സ്പ്രോ എന്നിവയുമായാണ് ഭാരത് ഡൈനാമിക്സ് കരാറുകളിൽ ഒപ്പുവച്ചത്.
Related Tags: India Government | MoU
നിർണ്ണായകം ഈ കരാറുകൾ
ലേസർ ഗൈഡഡ് റോക്കറ്റിനും അതിന്റെ പ്രധാന ഘടകങ്ങൾക്കുമായി ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കും. ഇന്ത്യയിൽ എല്ലാ കാലാവസ്ഥയും ദീർഘദൂര പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണ കിറ്റുകൾ സംയുക്തമായി നിർമ്മിക്കാൻ അൽ താരിഖുമായി ബിഡിഎൽ കരാർ ഒപ്പിട്ടു. കൂടാതെ, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ബൾടെക്സ്പ്രോയ്ക്കൊപ്പം റോക്കറ്റുകളുടെ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസുമായുള്ള സഹകരണം വിവിധ മിസൈലുകൾക്കും ഫ്യൂച്ചറിസ്റ്റിക് ആയുധ സംവിധാനങ്ങൾക്കും വേണ്ടിയുള്ള പ്രൊപ്പല്ലന്റ് ഗ്രെയിനുകളുടെ രൂപകൽപ്പന, വികസനം എന്നിവയ്ക്കായി പ്രവർത്തിക്കും. ഇതിനു പുറമേ, പുതിയ പദ്ധതികൾ ലക്ഷ്യമിട്ട് തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായും കമ്പനി കരാറിൽ ഒപ്പുവച്ചു.
ഇന്ത്യയിലെ മുൻനിര പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് ഡൈനാമിക്സ് പ്രതിരോധ മേഖലയിൽ സർക്കാർ പദ്ധതികളുടെ പ്രധാന ഗുണഭോക്താവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം, 2022 അവസാനം വരെ, ഭാരത് ഡൈനാമിക്സിന് 11,906 കോടിയുടെ പ്രതിരോധ ഉപകരണ ഓർഡറുകളാണ് ലഭിച്ചത്. ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, എയർ ടു എയർ മിസൈലുകൾ, അണ്ടർവാട്ടർ ആയുധങ്ങൾ, ലോഞ്ചറുകൾ തുടങ്ങി പ്രതിരോധ ഉപകരണങ്ങളുടെ വിപുലമായ നിരയാണ് ഭാരത് ഡൈനാമിക്സിനുള്ളത്.
Following the announcement that it has inked ten agreements with foreign and Local industries, Bharat Dynamics Limited (BDL) shares saw a significant boost on February 16.