‘ടീച്ചറേ ഈ റോക്കറ്റ് കണ്ടാൽ എങ്ങനെയിരിക്കും..?’ നാല് മാസം മുമ്പ് വഴുതയ്ക്കാട് ഗവൺമെന്റ് അന്ധ വിദ്യാലയത്തിലെ കുട്ടികൾ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു. അകക്കണ്ണ് കൊണ്ട് ആകാശം സ്വപ്നം കണ്ട അവർ ഇന്ന് തങ്ങൾ സ്വന്തമായി നിർമ്മിച്ച റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം കുറിച്ചിരിക്കുന്നു. തൈക്കാട് പൊലീസ് ട്രെയിനിംഗ് ഗ്രൗണ്ട് ചരിത്രനിമിഷത്തിന് വേദിയായി.
എക്സോജിയോ എന്ന കനേഡിയൻ സ്പെയ്സ് കമ്പനിയുടെ പരിശീലനത്തിൽ അന്ധ വിദ്യാലയത്തിലെ 15 കുട്ടികൾ നിർമ്മിച്ച അഞ്ച് മോഡൽ റോക്കറ്റുകളാണ് ചൊവാഴ്ച വിക്ഷേപിച്ച് ചരിത്രമായത്. സ്വപ്നം കണ്ടതെല്ലാം അകക്കണ്ണിലൂടെ യാഥാർത്ഥ്യമായതിന്റെ സാക്ഷാത്കാരത്തിലാണീ വിദ്യാർത്ഥികൾ.
നാല് മാസം മുൻപാണ് കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്താൻ എക്സോജിയോ കമ്പനിയുടെ സിഇഒ ആയ ആതിര പ്രീതാറാണി തിരുവനന്തപുരത്തെത്തിയത്. വഴുതയ്ക്കാട് ഗവൺമെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് ആതിര പ്രീതാറാണി ക്ലാസെടുത്തു. ബഹിരാകാശത്തെക്കുറിച്ചും, റോക്കറ്റുകളെക്കുറിച്ചും അന്ന് കുട്ടികൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു. ക്ലാസ് തീർന്നപ്പോൾ നിങ്ങളെയും റോക്കറ്റ് നിർമ്മിക്കാൻ പഠിപ്പിക്കാമെന്നൊരു ഉറപ്പ് നൽകി.
ആതിര പ്രീതാറാണിയുടെ പരിശീലനം
ചെലവിനുള്ള പണവും റോക്കറ്റിന്റെ സാമഗ്രികളും ഒരുങ്ങിയപ്പോൾ കാനഡയിൽ നിന്ന് തലസ്ഥാനത്തേക്ക് ആതിര പറന്നെത്തി. ആദ്യം റോക്കറ്റ് ശാസ്ത്രത്തിന്റെ തിയറി പഠിപ്പിച്ചു. വിവിധ ഭാഗങ്ങൾ തൊട്ടുനോക്കി അവയുടെ ഉപയോഗം പറഞ്ഞുകൊടുത്തു. അങ്ങനെ ചൊവാഴ്ച അവസാനമായി ഭാഗങ്ങൾ അസംബിൾ ചെയ്തു. അന്ന് തന്നെ തൈക്കാട് പോലീസ് മൈതാനത്ത് ഈ കുരുന്നുകൾ തങ്ങളുടെ റോക്കറ്റുകൾ വിക്ഷേപിച്ചു ചരിത്രം കുറിച്ചു. കുട്ടികൾക്കും ആതിര പ്രീതറാണിക്കും അതൊരു അഭിമാന മുഹൂർത്തമായി. അങ്ങനെ സ്പർശ് എന്ന മിഷൻ യാഥാർഥ്യമായി. ഏറ്റവും അടിസ്ഥാനമായ രൂപകല്പനയാണ് ആതിര ചെയ്തത്. അന്ധരായ വിദ്യാർത്ഥികൾക്ക് ആ ഘടന ഏറെ സഹായകരമായി.
‘Teacher, how will you feel if you see this rocket..?’ Four months ago, the children of Vazhuthacaud Govt. Andha Vidyalaya used to ask eagerly. They dreamed of the sky with their inner eye and today they have made history by launching their own made rocket. Thycaud Police Training Ground became the venue for the historical moment. On Tuesday, five model rockets made by 15 children of a blind school were launched under the training of the Canadian space company Exogeo. The students are witnessing reality through their inner eyes.