ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾ ഊബറോടിക്കാൻ പോകുന്നു. ഗ്രീൻ മൊബിലിറ്റി സ്പെയ്സിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് പൂർത്തിയായിക്കഴിഞ്ഞു. റൈഡ്ഷെയറിംഗ് പ്ലാറ്റ്ഫോമായ ഊബറിന് 25,000 XPRES-T ഇലക്ട്രിക് വാഹനങ്ങൾ നൽകാനുള്ള കരാറിൽ ടാറ്റ മോട്ടോഴ്സ് കഴിഞ്ഞദിവസം ഒപ്പുവച്ചു.
ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രീമിയം വിഭാഗത്തിലുള്ള സേവനങ്ങൾക്കായി ഊബർ ഈ വാഹനങ്ങൾ ഉപയോഗിക്കും. ഊബർ ഫ്ലീറ്റ് പങ്കാളികൾക്കായി ഈ മാസം മുതൽ ഘട്ടം ഘട്ടമായി കാറുകളുടെ വിതരണം ആരംഭിക്കും. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
13.04 ലക്ഷം രൂപ മുതലാണ് XPRES-Tയുടെ ഒരു യൂണിറ്റിന്റെ വില ആരംഭിക്കുന്നത്. 315 കിലോമീറ്റർ പരിധിയുള്ള XPRES-Tയുടെ ഒരൊറ്റ യൂണിറ്റിന് 14.98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഇതിനു പുറമേ, കേന്ദ്രസർക്കാരിന്റെ FAME പദ്ധതി പ്രകാരമുള്ള 2.6 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും.
ടാറ്റയുടെ XPRES-T
പേഴ്സണൽ, ഫ്ലീറ്റ് സെഗ്മെന്റുകളിലായി ടാറ്റ മോട്ടോഴ്സിന് ഇതുവരെ 50,000 ഇവി യൂണിറ്റുകളുണ്ട്. 2021 ജൂലൈയിലാണ്, ടാറ്റ മോട്ടോഴ്സ് ഫ്ലീറ്റ് ഉപഭോക്താക്കൾ ക്കായി മാത്രമായി ‘XPRES’ ബ്രാൻഡ് പുറത്തിറക്കിയത്. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് XPRES-T EV. 315 കിലോമീറ്റർ, 277 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളിലാണ് പുതിയ XPRES-T ഇലക്ട്രിക് സെഡാൻ വരുന്നത്. 59 മിനിറ്റിലും 110 മിനിറ്റിലും 80 ശതമാനം വരെ ചാർജ് ചെയ്യാനാകുന്ന 26 kWh, 25.5 kWh എന്നിങ്ങനെ ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററി പായ്ക്കാണ് ഇവയ്ക്കുള്ളത്, ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ചോ, സാധാരണ 15A പ്ലഗ് പോയിന്റിൽ നിന്നോ ഈ വാഹനങ്ങൾ ചാർജ്ജ് ചെയ്യാം.
As part of one of the largest contracts in the history of green transportation, Tata Motors said on Monday that it will provide Uber with 25,000 XPRES-T electric vehicle units. Uber will use the electric sedans in its premium category service in accordance with a memorandum of agreement signed by the two parties, the firms stated in a joint statement.According to the company, the electric fleet would run in the cities of Delhi-NCR, Mumbai, Kolkata, Chennai, Hyderabad, Bangalore, and Ahmedabad.