രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ വടക്കുള്ള ഹരിയാനയിലെ ഗൊരഖ്പൂരിൽ ഒരു ആണവനിലയം സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണം പൂർത്തിയാകുന്നതോടെ, ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ നിലയമായി ഇത് മാറും.
രാജ്യത്തിന്റെ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ ആണവോർജ്ജ നിലയങ്ങൾ തുറക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനുള്ള അനുമതിയും കേന്ദ്ര ആണവോർജ്ജ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, 2022 നവംബറിൽ ഇന്ത്യയിൽ ചെറിയ മോഡുലാർ റിയാക്ടറുകൾ (SMR) സാങ്കേതികവിദ്യ നിർമ്മിക്കുന്നതിനായി സ്വകാര്യ മേഖലയുടെയും, സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം ക്ഷണിച്ചിരുന്നു. 300 മെഗാവാട്ട് വരെ ശേഷിയുള്ള മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
നിർമ്മാണത്തിലിരിക്കുന്ന പദ്ധതികൾ
ഗൊരഖ്പൂർ ഹരിയാന അനു വിദ്യുത് പരിയോജനയുടെ (GHAVP) കീഴിൽ 700 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറിന്റെ (PHWR) തദ്ദേശീയ രൂപകൽപ്പന ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗോരഖ്പൂരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയ്ക്കായി അനുവദിച്ച 20,594 കോടി രൂപയിൽ 4,906 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. തൊഹാന മുതൽ ജിഎച്ച്എവിപി വരെയുള്ള വാട്ടർ ഡക്ടിന്റെ നിർമ്മാണം ഹരിയാന ജലസേചന, ജലവിഭവ വകുപ്പിന്റെ കീഴിൽ പുരോഗമിക്കുകയാണ്.
Union Minister Jitendra Singh has said that [U2]the first nuclear power plant in North india will be built in Haryana’s Gorakhpur. He stated that one of the major achievements of Prime Minister Narendra Modi’s regime would be the installation of nuclear and atomic energy plants in other parts of the country, which were previously confined mostly to southern states such as Tamil Nadu and Andhra Pradesh, as well as western Maharashtra.