ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്തിട്ടിപ്പോൾ അദാനിയ്ക്ക് എന്ത് നേട്ടം?
ചോദിക്കാൻ വരട്ടെ. ഇന്ത്യയുമായുള്ള ഗൾഫിന്റെ വ്യാപാരബന്ധം കൂടുതൽ ദൃഢമായി എന്നതു കൂടാതെ, ഇടപാട് അദാനി പോർട്ട്സിന്റെ വ്യാപാര കാര്യങ്ങളിൽ വരുത്തുന്ന സാമ്പത്തിലാഭം വളരെ വലുതാണ്. കഴിഞ്ഞ മാസമാണ് ചൈനീസ്, തുർക്കി കമ്പനികളെ പിന്തള്ളി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് തന്ത്രപ്രധാനമായ ഇസ്രായേലി തുറമുഖം ഹൈഫ ഏറ്റെടുത്തത്. 1.2 ബില്യൺ ഡോളറിനായിരുന്നു ഇടപാട് പൂർത്തിയാക്കിയത്.
അദാനി പോർട്ട്സിന്റേയും, സ്പെഷൽ ഇക്കണോമിക്ക് സോണിന്റേയും (SEZ) ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വരുമാന സ്രോതസ്സായി തുറമുഖം മാറുമെന്നാണ് വിലയിരുത്തുന്നത്.
ഇരുരാജ്യങ്ങളിലേയും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയും, പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി അദാനി പോർട്ട്സിന്റേയും, സ്പെഷൽ ഇക്കണോമിക്ക് സോണിന്റേയും (SEZ) സംയുക്ത സഹകരണത്തിൽ ഒരു ഇൻക്യുബേഷൻ സെന്ററും തുറമുഖത്തോടു ചേർന്ന് നിർമ്മിക്കും. ഇത് അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററുകളിലൊന്നാകും എന്നാണ് സൂചന. ഇൻക്യുബേഷൻ സെന്ററിന് പുറമെ കൺവെൻഷൻ സെന്ററുകളും, ഹോട്ടലുകളുമുൾപ്പെടുന്ന ഹൈഫ തുറമുഖത്തിന്റെ നഗരഭാഗത്തെ വികസനത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററായ അദാനി പോർട്ട്സ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നഗരവികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഹൈഫ തുറമുഖത്ത് സീനിയർ മാനേജ്മെന്റ് ജീവനക്കാർ, തുറമുഖ തൊഴിലാളികൾ എന്നിവരുൾപ്പെടെ 800 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്.
Also Read More Related Articles on: Adani Group | Adani Ports
നിധിയാണ് ഹൈഫ
ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖവും, മൂന്ന് പ്രധാന തുറമുഖങ്ങളിൽ ഒന്നുമാണ് ഹൈഫ. കണ്ടെയ്നർ കാർഗോ പ്രവർത്തിപ്പിക്കുന്നതിനു പുറമേ, ഈ മേഖലയിലെ ടൂറിസ്റ്റ് ക്രൂയിസുകളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്. വർഷങ്ങളായി, ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ഇസ്രയേലിന്റെ രാഷ്ട്രീയ ബന്ധങ്ങളിൽ ഹൈഫ കൂടുതൽ വിമർശനാത്മകമായിത്തീർന്നു. ഇതേത്തുടർന്ന് നിരവധി നിർണ്ണായക വ്യാപാര ബന്ധങ്ങളും ഉടലെടുത്തു. 2020 മുതൽ തന്നെ ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ ആരംഭിച്ചിരുന്നു.
ഹൈഫയിലെന്തിന് അദാനി കണ്ണുവച്ചു ?
ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കും, മിഡിൽ ഈസ്റ്റിലേക്കുമുള്ള ചരക്ക് വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യമാണ് അദാനി പോർട്ട്സിനുള്ളത്. ഇതിനായുള്ള വ്യാപാര ഹബ്ബാക്കി ഹൈഫയെ മാറ്റിയെടുക്കാനായിരിക്കും അദാനി പോർട്സ് ഗ്രൂപ്പിന്റെ പരിശ്രമങ്ങൾ. അതേസമയം, ഈ മേഖലയിൽ അദാനിയ്ക്ക് എതിരാളികളില്ലെന്ന് പറയുക സാദ്ധ്യവുമല്ല. ചൈനയിലെ ഷാങ്ഹായ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഗ്രൂപ്പ് ഇസ്രായേലില്‍ തുറന്ന സ്വകാര്യ തുറമുഖവുമായാണ് അദാനി ഗ്രൂപ്പിന് മത്സരിക്കേണ്ടിവരുക. ഇന്ത്യയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് അദാനി ഗ്രൂപ്പ് മുന്‍നിര ഇസ്രായേല്‍ പ്രതിരോധ കമ്പനിയുമായി സഹകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൈഫ തുറമുഖത്തുനിന്ന് ജോര്‍ദ്ദാനിലേക്കുള്ള റെയില്‍ പാതയുടെ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പിന് പങ്കുണ്ടാകുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. തുറമുഖ സൗകര്യങ്ങള്‍ നവീകരിച്ച് വ്യാപാരത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി പഴയ ക്രെയിനുകളെല്ലാം നീക്കം ചെയ്ത് അത്യാധുനിക സൗകര്യങ്ങളാണ് തുറമുഖത്ത് ഏര്‍പ്പെടുത്തുന്നത്.
The Gulf’s trade ties with India have been strengthened with Adani Group’s acquisition of the Haifa Port project. The Adani Group, led by billionaire Gautam Adani, acquired the strategic Israeli port for $1.2 billion last month after outbidding Chinese and Turkish companies. The Port will prove to be Adani Ports & SEZ’s biggest revenue generator outside India. It is the largest of Israel’s three major international seaports located in the northern Israeli city of Haifa. APSEZ is also building an incubation centre at the port there which will be the biggest Start-up accelerator for the group.