ക്രിസിൽ റേറ്റിംഗിൽ എ സ്റ്റേബിൾ മികവുമായി കൊച്ചി ഇൻഫോപാർക്ക്. എ മൈനസിൽ നിന്ന് എ സ്റ്റേബിൾ അംഗീകാരത്തിലേക്കുയർന്ന് കൊച്ചി ഇൻഫോപാർക്ക്. പാർക്കിന്റെ 2022ലെ മികച്ച ധനകാര്യ പ്രവർത്തനങ്ങളാണ് ഇൻഫോപാർക്കിനെ എ സ്റ്റേബിൾ റേറ്റിംഗിലേക്കുയർത്തിയത്.
രാജ്യത്തെ തന്നെ മികച്ച ടെക്നോപാർക്കെന്ന് ഖ്യാതി നേടിയ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് കഴിഞ്ഞ വർഷവും, ഇത്തവണയും ക്രെഡിറ്റ് റേറ്റിങ്ങില്‍ ‘എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ക്രിസിൽ നൽകിയിരുന്നു. ഇൻഫോപാർക്കിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരിക്കുന്ന രാജ്യാന്തര അംഗീകാരമാണ് ക്രിസിൽ റേറ്റിംഗിലെ മുന്നേറ്റം.
എന്താണ് ക്രിസിൽ റേറ്റിംഗ്
ധനസ്ഥാപനങ്ങൾക്ക് ക്രിസിൽ (ക്രഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിങ്ങിൽ മുമ്പെങ്ങുമില്ലാത്ത മികച്ച നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇൻഫോപാർക്ക്. ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ പുരോഗതി കാത്തുസൂക്ഷിക്കുകയും, സംസ്ഥാന സർക്കാർ സഹായത്തോടെ പദ്ധതികളിലേക്ക് കൃത്യമായി പണം ചെലവിടുകയും ഭാവി പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതിനാണ് ക്രിസിലിന്റെ അംഗീകാരം.
അമേരിക്കൻ സാമ്പത്തികവിവര കമ്പനിയായ എസ്ആൻഡ്പി ഗ്ലോബലിന്റെ ഉപസ്ഥാപനമായി 1987ൽ സ്ഥാപിതമായതാണ് ക്രിസിൽ. ധനകാര്യരംഗത്ത് ഇൻഫോപാർക്കിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇൻഫോപാർക്കിന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമായി മുന്നോട്ടുപോകുന്നു എന്നതിന്റെ അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Also Read More Related News: Infopark | Kochi
വളർച്ചയുടെ പാതയിൽ ഇൻഫോപാർക്ക്
ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്റ്റ്വെയർ കയറ്റുമതിയിലൂടെ ലഭിച്ചത് 8,500 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഈയിനത്തിലെ വരുമാനത്തിൽ 2,190 കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 35 ശതമാനമാണ് പാർക്കിന്റെ സാമ്പത്തിക വളർച്ച. 15 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ് വിവിധ കമ്പനികൾക്കായി ഇൻഫോപാർക്കിൽ ഒരുങ്ങുന്നത്. ഐടി മന്ദിരങ്ങൾക്കായി മൂന്നരലക്ഷം ചതുരശ്രയടി സ്ഥലവും ഒരുങ്ങുന്നു.
ബജറ്റിൽ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പദ്ധതിപ്രകാരം, ഐടി പ്രൊഫഷണലുകൾക്ക് വീടിനടുത്ത് ജോലി ചെയ്യാൻ കൂടുതൽ അവസരം ഒരുക്കാനൊരുങ്ങുകയാണ് ഇൻഫോപാർക്ക്. പദ്ധതിക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ സഹായം നേടി.
കൊച്ചി മെട്രോ സ്റ്റേഷനുകളിലെ കെട്ടിടങ്ങൾ ഉപയോഗിച്ച് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് വർക്ക് സ്പേസ് എന്ന കാഴ്ചപ്പാടിലാണ് സൗകര്യങ്ങൾ ഒരുക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആശയം.
Kochi Infopark won A stable award in CRISIL rating. Kochi Infopark rose from A minus to A stable approval. Infopark’s A stable rating is driven by the park’s strong financial performance in 2022. Thiruvananthapuram Technopark, which is reputed to be the best technopark in the country, has been given ‘A Plus/Stable’ rating by Crisil last year and this time also. The advancement in the Crisil rating is an international recognition of Infopark’s operations.