ലാഭത്തിലാക്കാൻ ബൈജൂസിനുമായില്ല | ചിലവുകൾ കുറച്ച് ഓർഗാനിക് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് തുടരുമെന്ന് ബൈജൂസ്‌

കുട്ടികൾക്കായുള്ള ഇന്ത്യയിലെ മുൻനിര കോഡിങ് പ്ലാറ്റ്‌ഫോമായ  WhiteHatJr, കൈവിടാനൊരുങ്ങി  ബൈജൂസ്. അടുത്തിടെ നടന്ന ബൈജൂസിന്റെ ഏറ്റവും ഉയർന്ന ഏറ്റടുക്കലിന്റെ പരിസമാപ്തിയിൽ സംഭവിക്കുന്നത് എന്തെന്ന ചോദ്യമാണ് ഓഹരി, വിദ്യാഭ്യാസ  വാണിജ്യ രംഗത്ത് നിന്നുമുയരുന്നത്. 

കൈയ്യൊഴിയുമോ ബൈജൂസ് ?

സംഭവിക്കുന്നതിതാണ്. 300 മില്യൺ ഡോളറിന് ബൈജൂസ് സ്വന്തമാക്കിയ  WhiteHatJr ബൈജൂസ് കൈയൊഴിയാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ ഈ മുൻനിര കോഡിങ് പ്ലാറ്റ്‌ഫോം അടച്ചു പൂട്ടാൻ പോകുന്നു. 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം, അതിന്റെ ഏറ്റവും മികച്ച ഏറ്റെടുക്കലുകളിൽ ഒന്നായി പറഞ്ഞിരുന്നത്  WhiteHatJr നെയായിരുന്നു. സ്ഥാപനം  അടച്ചുപൂട്ടുന്നതിനെക്കുറിച്ച് കഴിഞ്ഞ  ആഴ്ചകളിൽ ചർച്ചകൾ  നടത്തിയിരുന്നു, . ഇത് ഇതുവരെ ഒരു തീരുമാനത്തിലെ ത്തിയിട്ടില്ല, എന്നാൽ സ്ഥാപനത്തിന്റെ  ഓർഗാനിക് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് തുടരുന്നതിലേക്ക് നീങ്ങുകയാണെന്നാണ് ബൈജൂസ്‌ വൃത്തങ്ങൾ നൽകുന്ന സൂചന.

പിന്മാറ്റത്തിന് കാരണമെന്ത്?

സംഭവിച്ചതിതാണ്. കോവിഡിന് ശേഷം സ്കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ കോഡിങ് പ്ലാറ്റ്‌ഫോമിലെ പ്രവർത്തനങ്ങളുടെ  പ്രചാരവും വൻതോതിൽ കുറഞ്ഞു. അതോടെ  വൈറ്റ്ഹാറ്റ് ജൂനിയറിന്റെ ഏറ്റെടുക്കൽ ചെലവും, അത് നേടിയ വരുമാനത്തിന്റെ അളവുമായുള്ള അന്തരവും വർധിച്ചു.

അടിപതറി ബൈജൂസ്

എഡ്‌ടെക് യൂണികോൺ എന്ന് തന്നെ അറിയപ്പെടുന്ന ലോകോത്തര  ബ്രാൻഡായ  ബൈജൂസിന്റെ അടിത്തറ ദുർബലമായിത്തുടങ്ങിയിട്ടു കാലമേറെയായി. ഏറ്റവുമൊടുവിൽ  രണ്ട് വർഷം മുമ്പ് 300 മില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യനിർണ്ണയത്തിൽ സ്വന്തമാക്കിയ കോഡിംഗ് പ്ലാറ്റ്‌ഫോമായ WhiteHatJr എന്ന അനുബന്ധ സ്ഥാപനം ബൈജൂസിന് തുണയാകുന്നില്ല. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായപ്പോഴേക്കും  ബൈജൂസിനു ഏറ്റെടുക്കൽ പ്രക്രിയക്ക് ചെലവായത്   $ 235 മില്യൺ ഡോളറിൽ താഴെ മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട് .

ഏറ്റെടുക്കൽ ലാഭകരമായില്ല

 ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലുകളിൽ ബൈജൂസ് നടത്തിയ ഏറ്റവും ഉയർന്ന ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു 300 മില്യൺ ഡോളർ  WhiteHatJr ഇടപാട്. എന്നാൽ അതിനുശേഷം, കോഡിംഗ് പ്ലാറ്റ്‌ഫോം മേഖലയിലെ പുതിയ പ്രവണതകൾ  കാര്യമായ വിമർശനങ്ങൾക്ക് വിധേയമായെന്നും അതോടെ മുമ്പ് ഉണ്ടായിരുന്ന സാധ്യതകൾ നഷ്‌ടപ്പെടുത്തിയെന്നും ബൈജൂസ് വിലയിരുത്തുന്നു. WhiteHatJr പ്ലാറ്റ്‌ഫോം അതിന്റെ വളർച്ച നിലനിർത്താൻ പാടുപെടുന്നുവെന്നതിന്റെയും മറ്റ് എഡ്‌ടെക് സ്റ്റാർട്ടപ്പുകളിൽ നിന്ന് വർദ്ധിച്ച മത്സരം നേരിടുന്നതിന്റെയും ഫലമായിട്ടാണ്  ഈ നീക്കം കാണുന്നത്. അടുത്തിടെ വരെ കോഡിംഗ് പ്ലാറ്റ്‌ഫോമിൽ പ്രതിമാസം 14 മില്യൺ ഡോളർ ചെലവഴിച്ചിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നിട്ടും വൈറ്റ്ഹാറ്റ് ജൂനിയർ സ്വതന്ത്രമായി ലാഭകരമായില്ല.

ജീവനക്കാരുടെ പിരിച്ചുവിടൽ

കഴിഞ്ഞ വർഷം ബൈജൂസ്‌ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. കഴിഞ്ഞ വർഷം, ഒരു പുനർനിർമ്മാണ ശ്രമത്തിന്റെ ഭാഗമായി ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് അതിന്റെ 10% തൊഴിലാളികളെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. ജീവനക്കാരെ വെട്ടികുറച്ച് പതിനായിരത്തോളം അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.  

ചെലവ് ചുരുക്കൽ ശ്രമം ഫലം കണ്ടില്ല

 ചെലവ് നിയന്ത്രിക്കുന്നതിനായി ബൈജൂസ്‌ സ്റ്റാർട്ടപ്പ് കഴിഞ്ഞ വർഷം ഓൺലൈൻ, പ്രിന്റ് പരസ്യ ചെലവ് ഏതാണ്ട് വൻതോതിൽ കുറച്ചിരുന്നു. പ്രിന്റ്, ടിവി കാമ്പെയ്‌നുകളിൽ നിന്ന്  മാറി   താഴെയുള്ള  മാർക്കറ്റിംഗ് കാമ്പെയ്‌നുകളിലേക്ക് WhiteHatJr മാറാൻ തുടങ്ങിയതിന് ശേഷവും, കമ്പനിയുടെ നടത്തിപ്പിനുള്ള ചെലവ് താങ്ങാൻ കഴിയാത്ത വിധം വലുതായിരുന്നുവെന്ന്  വൃത്തങ്ങൾ പറഞ്ഞു.

അടച്ചുപൂട്ടില്ലെന്ന് വിശദീകരണം

എന്നാൽ  വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായുള്ള വാർത്തകൾ  ബൈജുവിന്റെ വക്താവ് നിഷേധിച്ചു.  WhiteHatJr-  അടച്ചുപൂട്ടാൻ ഞങ്ങൾക്ക് പദ്ധതിയില്ല. ജൈവികവും കാര്യക്ഷമവുമായ വളർച്ചയ്‌ക്കായി ഞങ്ങൾ ഇത് ഒപ്റ്റിമൈസ് ചെയ്യുകയാണ്, ഒരു തുടർച്ചയായ പ്രവർത്തനം എന്ന നിലയിൽ, ഞങ്ങളുടെ എല്ലാ ബിസിനസ് യൂണിറ്റുകളും ലാഭത്തിലേക്കുള്ള ഞങ്ങളുടെ പാതയുമായി യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സജീവമായി വിലയിരുത്തുകയാണ് എന്നും വക്താവ് പറഞ്ഞു.

No way Byjus is making profit. Byjus said the business will continue to focus on organic growth while reducing costs. WhiteHatJr, India’s leading coding platform for kids, is set to be let go by Byjus.In the areas of stock, education, and business, the issue of what will happen after Byjus’ recent high-stakes takeover is looming.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version