ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ അവസാന ഘട്ട മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ.

സന്തോഷ് ട്രോഫിയുടെ 2022-2023 സെമി ഫൈനലുകളും ഫൈനൽ മത്സരങ്ങളും റിയാദിൽ മാർച്ച് 1, മാർച്ച് 4 തീയതികളിൽ നടക്കും. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. 68,000 കാണികൾക്ക് കപ്പാസിറ്റിയുള്ള ഗ്രൗണ്ടിൽ സ്പാനിഷ് സൂപ്പർ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ് തുടങ്ങിയ കായിക മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.

1941-ൽ മത്സരങ്ങൾ ആരംഭിച്ചതിന് ശേഷം നോക്കൗട്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ വിദേശ രാജ്യമാകും ഇതോടെ സൗദി അറേബ്യ.

പഞ്ചാബ് -മേഘാലയ, സർവിസസ് -കർണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ പുതുചരിത്രമെഴുതുക. പഞ്ചാബും മേഘാലയയും തമ്മിലുളള ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിനു (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടന്നു . വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) രണ്ടാം സെമിയിൽ സർവിസസും കര്‍ണാടകയും ഏറ്റുമുട്ടും. ലൂസേഴ്‌സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് ‌വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് വേദിയാകും.

സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനും (SAFF) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള ബന്ധം 2022 ഒക്‌ടോബറിൽ ധാരണാപത്രം ഒപ്പുവെച്ചതോടെ ഇരുഫെ‍ഡറേഷനുകളും തമ്മിലുളള ബന്ധം കൂടുതൽ ദൃഢമായിരുന്നു.

വിദേശത്ത് ചരിത്രത്തിലെ ആദ്യത്തെ സന്തോഷ് ട്രോഫി അരങ്ങേറുമ്പോൾ മത്സരിക്കുന്ന നാല് ടീമുകളെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ മത്സരത്തിന്റെ മൂല്യത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അത് എത്രമാത്രം പ്രാധാന്യമുളളതാണെന്നും സന്തോഷ് ട്രോഫിയുടെ മഹത്തായ പാരമ്പര്യവും ഓർമ്മകളും ഞങ്ങൾക്കറിയാം. ടീമുകൾക്ക് ആശംസകൾ നേർന്ന് കൊണ്ട് സാഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അൽകാസിം പറഞ്ഞു.

റിയാദ് ഹീറോ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചക്കുമ്പോൾ രണ്ട് ഫെഡറേഷനുകൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധത്തിന്റെ മതിയായ സാക്ഷ്യമാണിത്, മനോഹരമായ ഈ ഗെയിം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു കൂട്ടായ്മയായി ഇത് വളർന്നു. റിയാദിലെ ഹീറോ സന്തോഷ് ട്രോഫിയുടെ സംഘാടനം കളിക്കാർക്കും കാണികൾക്കും മനസിൽ പതിയുന്ന അനുഭവമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ ഷാജി പ്രഭാകരൻ പറഞ്ഞു.

 മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉൾപ്പടെ അഞ്ച് സൗദി റിയാലാണ്. ticketmax.com എന്ന വെബ്സൈറ്റ് / ആപ്പ് വഴി ടിക്കറ്റ് നേടാവുന്നതാണ്.

Saudi Arabia will host the semi-finals and finals of India’s Hero Santosh Trophy Riyadh for the first-time outside India since its inception in 1941. It follows the signing of a memorandum of understanding between the Saudi and Indian FAs to collaborate on football development at the end of last year. Saudi Arabia, is sharing its facilities and hospitality with the second largest country in the world, despite being at the bottom of the football pyramid in terms of performance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version