ഇന്ത്യയിലെ ഒന്നാം നമ്പർ പ്രൊഫഷണൽ ബാങ്കിംഗ് പരിശീലന സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ ബാങ്കിംഗിന്റെ (IPB) കൊച്ചി ചാപ്റ്റർ ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു.

5000-ത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് രാജ്യത്തുടനീളമുള്ള വിവിധ സ്വകാര്യമേഖലയിലും ചെറുകിട ധനകാര്യ ബാങ്കുകളിലുമായി അവർക്ക് പ്ലേസ്മെന്റ് നേടിക്കൊടുത്തിട്ടുളള സ്ഥാപനമാണ് IPB.

2030ഓടെ 1 ലക്ഷം ബാങ്കർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 13 സംസ്ഥാനങ്ങളിലായി 25 കേന്ദ്രങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നിട്ടുണ്ട്. കർണാടകയിലും കേരളത്തിലും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സ്മാർട്ട് ഔൾ ഐപിബിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

2023 ഫെബ്രുവരി 22 നായിരുന്നു കേരള സ്റ്റാർട്ട്-അപ്പ് മിഷനിൽ നടന്ന പരിപാടിയിൽ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്. വേൾഡ് പീസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ് പ്രസിഡന്റ് റവ.ഡോ. എബ്രഹാം മുളമൂട്ടിൽ, രാജധാനി ബിസിനസ് സ്‌കൂളിലെ സീനിയർ പ്രൊഫസർ ഡോ. രാജേഷ് എസ് പൈങ്കാവിൽ, ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

റീട്ടെയിൽ ബാങ്കിംഗിലെ പോസ്റ്റ്-ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് (PGCRB) ആണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻനിര കോഴ്‌സ്. റീട്ടെയിൽ ബാങ്കിംഗ് തത്വങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള അറിവ് 90 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് പ്രാപ്തമാക്കാം. ഉദ്യോഗാർത്ഥികളുടെ നൈപുണ്യവും അതിലൂടെ തൊഴിലവസരവും വർദ്ധിപ്പിക്കുന്നതിലൂടെ, സ്വകാര്യ മേഖലാ ബാങ്കുകളിലും ചെറുകിട ധനകാര്യ ബാങ്കുകളിലും 100% പ്ലേസ്‌മെന്റ് അവസരങ്ങൾ IPB വാഗ്ദാനം ചെയ്യുന്നു. മുൻ ബാങ്കർമാരായ വിദഗ്ധരായ ഫാക്കൽറ്റി അംഗങ്ങളാണ് വിദ്യാർത്ഥികളെ പരിശീലപ്പിക്കുന്നത്. അഭിമുഖത്തിനുളള പരിശീലനവും ലഭിക്കുന്നു.

The Kochi Chapter of the Institute of Professional Banking was inaugurated on February 22, 2023, at the Kerala Start-up Mission (KSUM) by Mr Hibi Eden, Member of Parliament for the Ernakulam constituency. IPB is considered India’s No. 1 professional banking training institute, having trained over 5000 students and placing them in various private sector and small finance banks across the country have opened 25 centres in 13 states with the goal of training 1 lakh bankers by 2030.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version