ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള ആംഫിബിയസ് വാർഫെയർ വെസൽ (amphibious warfare vessel) വിഭാഗത്തിലെ പ്രധാന കപ്പലായ ഐഎൻഎസ് മഗറിന്റെ (INS Magar) 36 വർഷത്തെ സേവനത്തിനു നേവൽ കമാന്‍ഡിന്റെ ആദരവ്.
ഐഎൻഎസ് മഗറിന്റെ സ്മരണയ്ക്കായി ദക്ഷിണ നാവിക കമാൻഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിൽ സൈക്ലിംഗ് പര്യവേഷണം സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ 91 ഇൻഫൻട്രി ബ്രിഗേഡുമായി സഹകരിച്ച് കപ്പലിന്റെ മഹത്തായ സേവനത്തിന്റെ 36 വർഷം ആഘോഷിക്കുന്നതിനാണ് സൈക്ലിംഗ് പര്യവേഷണം സംഘടിപ്പിച്ചത്.
ഐഎൻഎസ് മഗർ ഈ വർഷം ഡീകമ്മീഷൻ ചെയ്യുമെന്ന് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് ആദരവുമായി നാവികർ സൈക്ലിംഗ് നടത്തിയത്. കരസേനയുമായി ഏകോപിപ്പിച്ച് വിവിധ തരത്തിലുളള കര,നാവിക പ്രവർത്തനങ്ങൾ നടത്തിയിരുന്ന ലാൻഡിംഗ് കപ്പലാണ് INS Magar.
ആരോഗ്യം, ശാരീരികക്ഷമത എന്നിവയെക്കുറിച്ചുള്ള സന്ദേശം പകർ ന്ന സൈക്ലിംഗ് പര്യവേഷണം ഫെബ്രുവരി 22 ന് കൊച്ചി നവൽ കമാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് തിരുവനന്തപുരത്തെ 91 ഇൻഫൻട്രി ബ്രിഗേഡിലെത്തി സൈക്ലിംഗ് പര്യടനം പൂർത്തിയാക്കി തിങ്കളാഴ്ച നാവിക താവളത്തിലേക്ക് മടങ്ങുകയും ചെയ്തതായി നാവികസേന അറിയിച്ചു. തിരുവനന്തപുരത്ത് ഡോ.അംബേദ്കർ മെമ്മോറിയൽ ഓർഫനേജ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളിലും സംഘം പങ്കെടുത്തു.
The Southern Naval Command organised a cycling expedition between Kochi and Thiruvananthapuram to commemorate the 36-year service of INS Magar, the Indian Navy’s lead ship in the amphibious warfare vessel category. INS Magar is a landing ship that has participated in a variety of amphibious operations in close collaboration with the army unit.