Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Janak Palta_Anchor Story_MAL
Editor's Pick

Janak Palta_Anchor Story_MAL

News DeskBy News Desk3 March 2023Updated:17 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സുസ്ഥിരതയും ഊർജ്ജസംരംക്ഷണവുമൊക്കെ പുതിയ കാലത്തിന്റെ വർത്തമാനങ്ങളായി ഇടം പിടിച്ചിട്ട് നാളുകളായതേയുളളൂ.

പ്രകൃതിയുടെ അതിജീവനം മനുഷ്യന്റെ കൂടി നിലനില്പിന് അനിവാര്യമാണെന്ന് ഏവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നാലിതൊക്കെ കുറച്ച് മുമ്പേയറിഞ്ഞ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഇൻഡോർ സ്വദേശിയായ ജനക് പാൽത മക്ഗില്ലിഗനെ (Janak Palta McGilligan) പരിചയപ്പെടാം.

ഇൻഡോർ സ്വദേശിയും 74 കാരിയുമായ ഈ സാമൂഹിക പ്രവർത്തകയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.

കൗമാരപ്രായത്തിൽ, ഉണ്ടായ ഒരു മരണാസന്ന അനുഭവമാണ് അവരുടെ ജീവിതം മാറ്റിയത്. 17-ാം വയസ്സിൽ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായ ജനകിന് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി. ഇതോടെ താൻ ജീവിക്കുന്ന ഭൂമിയുടെ ക്ഷേമത്തിനായി തന്റെ ജീവിതം സമർപ്പിക്കാൻ അവർ തീരുമാനിച്ചു. 1992-ൽ, ആദ്യത്തെ ഭൗമ ഉച്ചകോടിക്കായി റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ലോകമ്പാടുമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവർ മനസ്സിലാക്കി.

ആദ്യകാലങ്ങളിലെ പാരിസ്ഥിതിക, സാമൂഹിക പ്രവർത്തനങ്ങൾ അവരെ പ്രശസ്തയാക്കി. 2011-ൽ, ഭർത്താവ് ജിമ്മി മക്ഗില്ലിഗൻ മരിച്ചതിനുശേഷം, അവർ ഇൻഡോറിനടുത്തുള്ള സനാവാഡിയ ഗ്രാമത്തിലെ അവരുടെ വീട്ടിലേക്ക് മാറി. ആ വീടിനെ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റി. പ്രകൃതിയുടെ സമൃദ്ധമായ വരദാനങ്ങളായ സൗരോർജ്ജവും കാറ്റും പ്രയോജനപ്പെടുത്തുന്ന ഇവിടം ഊർജ്ജ ഉപഭോഗത്തിന്റെ കാര്യത്തിൽ പൂർണ്ണമായും സ്വയംപര്യാപ്തമാണ്. സനവാഡിയ ഗ്രാമത്തിലേക്കുള്ള വൈദ്യുതിയും ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോളാർ സെല്ലുകളും കാറ്റാടി മില്ലും വഴിയാണ് വിതരണം ചെയ്യുന്നത്.

കാറ്റില്ലാത്ത ദിവസങ്ങളിലും സൂര്യപ്രകാശം കുറവുള്ള ദിവസങ്ങളിലും, മറ്റൊരു പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സായ ബ്രിക്കറ്റുകളാണ് (briquettes) പാചകം ചെയ്യാൻ ഉപയോഗിക്കുന്നത്. പാഴ് പത്രങ്ങൾ, കട്ടിയുള്ള ചെറിയ സിലിണ്ടറുകളായി പരിവർത്തനം ചെയ്യുമ്പോൾ, ബ്രിക്കറ്റുകൾ രൂപപ്പെടുകയും ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവിടെ പതിനൊന്ന് തരം സോളാർ കുക്കറുകൾ ഉണ്ട്. സന്ദർശകർക്ക് തത്സമയ പ്രദർശനങ്ങൾക്കൊപ്പം ഇവിടുത്തെ എല്ലാ പാചകവും അവ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഒരു ശരാശരി കുടുംബത്തെ സംബന്ധിച്ചിടത്തോളം, മാലിന്യങ്ങൾ സൃഷ്ടിക്കാതെ ഒരു ദിവസം പോലും ജീവിക്കുക അസാധ്യമാണ്.

എന്നാൽ ഇവിടെ മാലിന്യം ഉൽപ്പാദനം തീരെയില്ലെന്ന് പറയാം

പച്ചക്കറികളും ഔഷധസസ്യങ്ങളും ജൈവരീതിയിൽ കൃഷിചെയ്യുന്നു. 160 മരങ്ങളും 13 വിളകളുമുള്ളതാണ് ജനകിന്റെ തോട്ടം. പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, ജാം, സുഗന്ധവ്യഞ്ജനങ്ങൾ,പയർവർഗ്ഗങ്ങൾ, എന്നിവ വിളയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒട്ടുമില്ല. ശ്രീമതി ജനകിനെ സംബന്ധിച്ചിടത്തോളം, സുസ്ഥിര വികസനം ഊർജ്ജ സ്രോതസ്സുകളുടെ യുക്തിസഹമായ ഉപയോഗത്തിൽ മാത്രം ഒതുങ്ങുന്നില്ല.

അവരുടെ തന്നെ വാക്കുകളിൽ – “മൃഗങ്ങൾ, സസ്യങ്ങൾ, ധാതുക്കൾ എന്നിവയുമായുള്ള നമ്മുടെ ബന്ധം നിലനിർത്തുന്നതിൽ സുസ്ഥിര ഊർജ്ജസ്രോതസുകളുടെ ഉപയോഗവും പ്രകൃതിയോടുള്ള കരുതലും അവിഭാജ്യ ഘടകമാണ്.

ഇൻഡോർ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ‘ജിമ്മി മക്ഗില്ലിഗൻ സെന്റർ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ്’ സ്ഥാപകയും ഡയറക്ടറും ബാർലി ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ വുമണിന്റെ മുൻ ഡയറക്ടറുമാണ് ജനക്. ഈ ഘട്ടം വരെ, സംഘടന ഏകദേശം 40,000 വിദ്യാർത്ഥികൾക്ക് സുസ്ഥിര വികസനത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. 2015ൽ ലഭിച്ച പത്മശ്രീക്ക് പുറമേ എണ്ണമറ്റ അംഗീകാരങ്ങൾ ജനക് ദീദി എന്ന് സ്നേഹപൂർവ്വം ആളുകൾ വിളിക്കുന്ന ഈ മുത്തശ്ശിയെ തേടിയെത്തിയിട്ടുണ്ട്. 

1,000 ഗ്രാമങ്ങളിൽ നിന്നുള്ള 1,50,000-ത്തിലധികം യുവാക്കൾക്കും 6,000-ലധികം ഗ്രാമീണ, ആദിവാസി സ്ത്രീകൾക്കും സോളാർ പാചകത്തിൽ പരിശീലനം നൽകാനും ജനക് നേതൃത്വം നൽകിയിട്ടുണ്ട്. സോളാർ ഫുഡ് പ്രോസസിംഗ് നെറ്റ്‌വർക്ക് ഇന്ത്യയുടെ ദേശീയ കോർഡിനേറ്റർ കൂടിയാണ് അവർ. ഇവരുടെ ശ്രമഫലമായി 500 എസ്‌കെ 14 സോളാർ കുക്കറുകളും മറ്റ് പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സനാവാഡിയയിലെ ഈ സുസ്ഥിര ജീവിതത്തിന്റെ മാതൃക ജനക് പാൽത മക്ഗില്ലിഗന്റെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയുടെ അടയാളമായി നിലകൊളളുന്നു.

banner business India Nature-Friendly Renewable energy Sheprenuer social networking sustainability sustainable development Sustainable solutions Women Women empowerment women entrepreneurship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil