Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജനിതക മാപ്പിംഗിന് മുകേഷ് അംബാനി
News Update

ജനിതക മാപ്പിംഗിന് മുകേഷ് അംബാനി

News DeskBy News Desk3 March 2023Updated:4 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കുറഞ്ഞ ചിലവിൽ ജനിതക വൈകല്യങ്ങളും കാന്സറും ഹൃദ്രോഗവുമടക്കം തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെ  മുകേഷ് അംബാനിയുടെ റിലയൻസ് ജനിതക മാപ്പിംഗിലേക്ക് (Genetic Mapping) കടക്കുന്നു. ജനിതക മാപ്പിംഗ് കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇ-കൊമേഴ്സിലും ഊർജ്ജ മേഖലയിലും ടെലികോം രംഗത്തും ഒക്കെ സജീവമായ കമ്പനി ഇനി ജനിതക മാപ്പിംഗ് രംഗത്തും സജീവമാകുകയാണ്. 12,000 രൂപയുടെ ജീനോം സീക്വൻസിങ് ടെസ്റ്റ് റിലയൻസ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കാൻസർ, ന്യൂറോ-ഡീജനറേറ്റീവ് അസുഖങ്ങൾ, പാരമ്പര്യമായി ലഭിക്കുന്ന ജനിതക വൈകല്യങ്ങൾ, ഹൃദയസംബന്ധമായ അപകടസാധ്യതകൾ മുതലായവ കണ്ടെത്തുന്നതിന് ജനിതകമാപ്പിംഗ് സഹായിക്കും. മൈജിയോ ആപ്പിലൂടെ വരും ആഴ്‌ചകളിൽ ജീനോം ടെസ്റ്റ് വിപണനം ചെയ്യാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

     താങ്ങാനാവുന്ന വിലയിൽ ജനിതക പരിശോധന സാധ്യമാകുന്നത്  ഇന്ത്യ പോലെ ജനസംഖ്യയിൽ മുൻപന്തിയിലുളള ഒരു വികസ്വര രാജ്യത്തിന് വലിയ മുതൽക്കൂട്ടാകും.

ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത് റിലയൻസിന് കീഴിലുളള സ്ട്രാൻഡ് ലൈഫ് സയൻസസ് ആണ്.  2021-ൽ ആണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഏറ്റെടുത്തത്. ഇപ്പോൾ സ്ഥാപനത്തിന്റെ 80ശതമാനം ഓഹരികളും റിലയൻസിന്റെ കൈവശമാണ്. 145 ഡോളറിന് ലഭ്യമാകുന്ന  റിലയൻസിന്റെ ജീനോം ടെസ്റ്റ് പ്രാദേശികമായി ലഭ്യമാകുന്ന മറ്റ് ടെസ്റ്റ് കിറ്റുകളേക്കാൾ 86 ശതമാനം വിലക്കുറവിലാണ് എത്തുന്നത്.  ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇത്തരത്തിലുള്ള ജീനോമിക് പ്രൊഫൈലായിരിക്കും ഇതെന്ന് സ്ട്രാൻഡ് സിഇഒ രമേഷ് ഹരിഹരൻ പറഞ്ഞു. ടെസ്റ്റ് ഫലങ്ങൾ വ്യാഖ്യാനിക്കുന്നതിൽ ഏറ്റവും പുതിയ ശാസ്ത്രീയ ഗവേഷണങ്ങൾ സ്ട്രാൻഡ് ഉൾപ്പെടുത്തുമെന്ന് രമേഷ്  ഹരിഹരൻ പറഞ്ഞു.  വീട്ടിൽ വച്ച് തന്നെ രക്തസാമ്പിളുകൾ ശേഖരിച്ച് ചെയ്യാവുന്ന വിധത്തിലുളളതാണ് ടെസ്റ്റ് കിറ്റ്. മരുന്നുകൾ വികസിപ്പിക്കുന്നതിനും രോഗപ്രതിരോധ നടപടികൾക്കും സഹായിക്കുന്ന ബയോളജിക്കൽ ഡാറ്റ ശേഖരം സൃഷ്ടിക്കുന്നതിനു പരിശോധനയിലൂടെ സാധ്യമാകും.

 ഇന്ത്യ ഇതുവരെ ജനിതക പരിശോധനകൾക്ക് നിയന്ത്രണ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല.  ഫുൾ ജീനോം സീക്വൻസിംഗിന് MapmyGenome, Medgenome തുടങ്ങിയ ഇന്ത്യൻ കമ്പനികളിൽ നിന്നുളള ടെസ്റ്റ് കിറ്റിന് 1,000 ഡോളറിലധികം (ഏകദേശം 82,000 രൂപ) ചിലവുണ്ട്. ആഗോള ജനിതക പരിശോധനാ വിപണിയുടെ മൂല്യം 2019-ൽ 12.7 ബില്യൺ ഡോളറായിരുന്നു, 2027-ഓടെ ഇത് 21.3 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അലൈഡ് മാർക്കറ്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു.  കുറഞ്ഞ ചിലവിൽ കൂടുതൽ പേരിലേക്ക് ജനിതക പരിശോധന അതും മൈജിയോ  ആപ്പിലൂടെ എത്തിക്കുകയെന്നതാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം.

Mukesh Ambani is attempting to advance the field of genetic mapping, which may be helpful in identifying a person’s propensity for particular illnesses and diseases including cancer, neurodegenerative disorders, cardiac risks, etc. A complete Rs 12,000 genome sequencing test created by Strand Life Sciences would be made available by Ambani’s Reliance Industries.

Ambani ambani industries Ambani net worth banner technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil