അതു നടന്നില്ലായിരുവെങ്കിൽ adani groupന് നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കാനും adani യുടെ ഓഹരികൾ ഇന്ന് കണ്ടത് പോലെ തിരിച്ചു കയറിവരാനോ സാധിക്കില്ലായിരുന്നു . ആ blockdeal നടന്നതോടെ നാല് അദാനി കമ്പനികളിൽ 15,466 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടക്കുന്ന പ്രധാനപ്പെട്ട നിക്ഷേപമാണിത്. ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം നടന്നു.
ഏതായിരുന്നു ആ block deal എന്നതിനൊപ്പം സാമ്പത്തിക രംഗം അത്ഭുതത്തോടെ നോക്കുന്ന വിഷയം, ഏതാണാ ഇന്ത്യക്കാരൻ അദാനിയെ തക്ക സമയത്തു താങ്ങി നിർത്തുവാനെത്തിയത് എന്നാണ്.
ഉത്തരം ഇതാണ്
അദാനി ഗ്രൂപ്പിന്റെ തകർച്ചയിൽ രക്ഷകനായത് ഒരു പ്രശസ്തനായ ഇന്ത്യക്കാരന്റെ ആഗോളപ്രശസ്തമായ നിക്ഷേപ സ്ഥാപനമാണ്.
നിക്ഷേപകൻ രാജീവ് ജെയിൻ
സ്ഥാപനം US ആസ്ഥാനമായുള്ള GQG partners
- GQG partnersൽ നിന്നാണ് അദാനി ഗ്രൂപ്പിനെ താങ്ങി നിർത്തിയ, 10 ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയ വൻ നിക്ഷേപം എത്തിയിരിക്കുന്നത്
- ടിം കാർവറുമായി ചേർന്നാണ് രാജീവ് ജെയിൻ GQG പാർട്ട്ണേഴ്സ് ആരംഭിക്കുന്നത്. ITC ,HDFC ,Reliance Industries ,ICICI, SBI , Sun Pharma , Infosys, Bharathi Airtel എന്നിവയിലും രാജീവ് ജെയിന് നിക്ഷേപമുണ്ട്.
- ബ്ലോക്ക് ഡീലിലൂടെ 4 അദാനി ഗ്രൂപ്പ് ഓഹരികളുടെ, 15446 കോടി രൂപയുടെ ഓഹരികളാണ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ GQG partners വാങ്ങിയത്.
- Adani Port, Adani Green Energy, Adani Transmission, Adani Enterprises എന്നീ നാല് കമ്പനികളിലാണ് GQG partnersന്റെ നിക്ഷേപം.
- 668.4 രൂപയ്ക്ക് Adani Transmissionന്റെ 88 ലക്ഷം ഓഹരികളാണ് നിക്ഷേപ സ്ഥാപനം വാങ്ങിയത്. 1,408.25 രൂപയ്ക്ക് Adani Enterprisesന്റെ 90 ലക്ഷം ഓഹരികളും GQG partners സ്വന്തമാക്കി.
- Adani Green Energyയില്‍ 504.60 രൂപ നിലവാരത്തിലാണ് 1.38 കോടി ഓഹരികള്‍ വാങ്ങിയത്. 596.2 രൂപയ്ക്കാണ് Adani Portന്റെ 2.04 കോടി ഓഹരികള്‍ gqg partners വാങ്ങിയത്.
അദാനി ഗ്രൂപ്പിന് നേട്ടം
ബ്ലോക്ക് ട്രേഡുകളെത്തുടര്ന്ന് Adani Group കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച ഉയർന്നു. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ പത്ത് കമ്പനികളുടെ മൊത്തം വിപണി മൂല്യം 7.86 ലക്ഷം കോടി രൂപയായി. അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ 5 %വും അദാനി ഗ്രീന്‍ എനര്‍ജി 4.99 %വും അദാനി വില്‍മര്‍ 4.99 %വും അദാനി പവറിന്റെ ഓഹരികള്‍ 4.98 %വും ഉയര്‍ന്നു.
കൂടാതെ എന്‍ഡിടിവിയുടെ ഓഹരികള്‍ 4.96 %, 4.94 % ഉയർച്ചയോടെ അംബുജ സിമന്റ്സ്, 4.41% ഉയർച്ചയോടെ അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയും നേട്ടമുണ്ടാക്കി. അദാനി പോര്‍ട്ട്സിന്റെ 3.50 %, അദാനി എന്റര്‍പ്രൈസസിന്റ 2.69 %, എസിസി 1.50 % എന്നിങ്ങനെ അദാനി കമ്പനികളുടെ share Value മുകളിലേക്കാണിപ്പോൾ. (% കണക്കുകൾ block trade നടന്ന മാർച്ച രണ്ട് വ്യാഴാഴ്ചത്തേതാണ് )