തിരുവനന്തപുരം: Agri-Tech ഗവേഷണത്തിൽ ഒരു digital മാറ്റത്തിനു തുടക്കമിടുന്ന സഹകരണത്തിലേർപെട്ട് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാലയായ ഡിജിറ്റൽ കേരള യൂണിവേഴ്സിറ്റിയും (Digital University Kerala, DUK) രാജ്യത്തെ പ്രമുഖ ICAR ഗവേഷണ സ്ഥാപനമായ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (Central Tuber Crops Research Institute, CTCRI)
കാർഷിക സാങ്കേതിക വിദ്യകളിൽ Centre of Excellence സ്ഥാപിക്കുന്നതിനും, രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ Value Chain പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
CTCRIയെ Digital University Kerala (DUK) അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കും. കാർഷികരംഗത്ത് ഡിജിറ്റൽ പ്രവർത്തനക്ഷമതയും പരിവർത്തനവും വർദ്ധിപ്പിക്കുന്നതിന് നിരവധി നൂതന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ധാരണയായി. പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും പങ്കാളിത്തമുള്ള സംയുക്ത ഗവേഷണ പദ്ധതികൾ ഡിജിറ്റൽ പിന്തുണയോടെ സൃഷ്ടിക്കും .
ഇത് സംബന്ധിച്ച Memorandom of Understanding (MoU) ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ Dr. സജി ഗോപിനാഥും CTCRI ഡയറക്ടർ Dr. ജി. ബൈജുവും ഒപ്പുവച്ചു.
ഇതിന്റെ ഭാഗമായി Digital University Kerala (DUK), ഒരു അംഗീകൃത ഗവേഷണ കേന്ദ്രവും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മാനവശേഷിക്കായി ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വിവിധ പദ്ധതികളും CTCRI യിൽ രൂപവൽക്കരിക്കും.
ഒരു ഡിജിറ്റൽ ടെക്നോളജി സർവ്വകലാശാലയും പ്രമുഖ കാർഷിക ഗവേഷണ സ്ഥാപനവും തമ്മിലുള്ള ഈ ബന്ധം കാർഷികരംഗത്ത് ഡിജിറ്റൽ പ്രവർത്തനക്ഷമതയും പരിവർത്തനവും വർദ്ധിപ്പിക്കുന്നതിന് നിരവധി നൂതനമായ പ്രൊഡക്റ്റുകൾ വികസിപ്പിക്കാൻ സഹായകരമാകുമെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു.
CTCRI യെ Digital University Kerala (DUK) അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നത് ഉൾപ്പെടെ പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും സംയുക്ത ഗവേഷണ പദ്ധതികൾ സൃഷ്ടിക്കുന്നതിനും ഈ സഹകരണം പ്രയോജനപ്പെടുമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര പ്രകൃതിവിഭവ മാനേജ്മെന്റ്, ദുരന്തസാധ്യത കുറയ്ക്കൽ, ജനിതകശാസ്ത്രം, ഫിനോമിക് പഠനങ്ങൾ എന്നിവയ്ക്കായി ഡിജിറ്റൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് പിഎച്ച്ഡി പ്രോഗ്രാമുകളിലും അന്തർദേശീയ – ദേശീയ ഗവേഷണ പദ്ധതികളിലും വളരെ ഫലപ്രദമായ സഹകരണം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നതായി CTCRI Director ഡോ.ജി.ബൈജു പറഞ്ഞു.
Digital University Kerala (DUK), India’s first digital university, and the country’s foremost ICAR research centre, Central Tuber Crops Research Institute (CTCRI), have joined forces to usher in a digital transformation in Agri-Tech research. The two schools will collaborate to establish a Center of Excellence in Agricultural Technologies and will pool their resources to develop cutting-edge solutions to address value chain concerns in agriculture across the country.