രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ഫെബ്രുവരിയിൽ 35 ഡീലുകളിലായി 596 ദശലക്ഷം ഡോളർ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചു. 2022 ഫെബ്രുവരിയിലെ 103 ഡീലുകളിലായി 3.6 ബില്യൺ ഡോളറിൽ നിന്ന് 83% കുറഞ്ഞു.
ഫിൻടെക്കും ഫുഡ്ടെക് സ്റ്റാർട്ടപ്പുകളുമാണ് PE-VC സ്ഥാപനങ്ങൾക്ക് പ്രിയങ്കരങ്ങളായത്. ഫെബ്രുവരിയിലെ മൊത്തം നിക്ഷേപത്തിന്റെ 60% നേടിയത് ഈ വിഭാഗമാണ്.Insurancedekho, PhonePe, Mintoak, Stable Money, LoanTap, LoanKuber എന്നീ ആറ് ഫിൻടെക് സ്റ്റാർട്ടപ്പുകൾ ഫെബ്രുവരിയിൽ 280 മില്യൺ ഡോളർ സമാഹരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപ പ്രവണതകളിലും മാറ്റമുണ്ടായി. കഴിഞ്ഞ വർഷം ഫിൻടെക്കുകളിലെ നിക്ഷേപത്തിന്റെ 66% വായ്പ നൽകുന്ന ബിസിനസുകളിലേക്കാണ് പോയതെങ്കിൽ, 2023 ഫെബ്രുവരിയിലെ നിക്ഷേപത്തിന്റെ 63% പേയ്മെന്റ് ഗേറ്റ്വേ സൊല്യൂഷനുകൾ നൽകുന്ന ഫിൻടെക്കുകളിലേക്കാണ് പോയത്.
റെസ്റ്റോറന്റ് & ഫുഡ് വിഭാഗമാണ് ഫണ്ടിംഗിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഈ വിഭാഗത്തിൽ മലയാളി സ്റ്റാർട്ടപ്പ് FreshToHome 104 ദശലക്ഷം ഡോളർ സമാഹരിച്ചു. സ്റ്റാർട്ടപ്പിന്റെ സീരീസ് D ഫണ്ട് സമാഹരണം Amazon Smbhav Venture ഫണ്ടാണ് നയിച്ചത്. ശേഷിക്കുന്ന 212 മില്യൺ ഡോളർ ഫണ്ട് ഇ-കൊമേഴ്സ്, എഡ്ടെക്, എന്റർപ്രൈസ് ടെക് തുടങ്ങിയ വിഭാഗങ്ങളാണ് നേടിയത്
According to a new Tracxn study, Indian Entrepreneurs raised $3 billion in Q3 2022 (July-September), which was 57% less than the previous quarter and an 80% decrease from the high funding of $14.9 billion received in the same period last year.The average ticket size fell throughout all financing phases, with the late stage falling by more than 70% from $142 million in Q3 of 2021 to $42 million in Q3 of 2022.