രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ഫെബ്രുവരിയിൽ 35 ഡീലുകളിലായി 596 ദശലക്ഷം ഡോളർ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചു. 2022 ഫെബ്രുവരിയിലെ 103 ഡീലുകളിലായി 3.6 ബില്യൺ ഡോളറിൽ നിന്ന് 83% കുറഞ്ഞു.

ഫിൻ‌ടെക്കും ഫുഡ്ടെക് സ്റ്റാർട്ടപ്പുകളുമാണ്  PE-VC സ്ഥാപനങ്ങൾക്ക് പ്രിയങ്കരങ്ങളായത്. ഫെബ്രുവരിയിലെ മൊത്തം നിക്ഷേപത്തിന്റെ 60% നേടിയത് ഈ വിഭാഗമാണ്.Insurancedekho, PhonePe, Mintoak, Stable Money, LoanTap, LoanKuber എന്നീ ആറ് ഫിൻടെക് സ്റ്റാർട്ടപ്പുകൾ ഫെബ്രുവരിയിൽ 280 മില്യൺ ഡോളർ സമാഹരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപ പ്രവണതകളിലും മാറ്റമുണ്ടായി. കഴിഞ്ഞ വർഷം ഫിൻ‌ടെക്കുകളിലെ നിക്ഷേപത്തിന്റെ 66% വായ്പ നൽകുന്ന ബിസിനസുകളിലേക്കാണ് പോയതെങ്കിൽ, 2023 ഫെബ്രുവരിയിലെ നിക്ഷേപത്തിന്റെ 63% പേയ്‌മെന്റ് ഗേറ്റ്‌വേ സൊല്യൂഷനുകൾ നൽകുന്ന ഫിൻ‌ടെക്കുകളിലേക്കാണ് പോയത്.

റെസ്റ്റോറന്റ് & ഫുഡ് വിഭാഗമാണ് ഫണ്ടിംഗിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഈ വിഭാഗത്തിൽ മലയാളി സ്റ്റാർട്ടപ്പ് FreshToHome  104 ദശലക്ഷം ഡോളർ സമാഹരിച്ചു. സ്റ്റാർട്ടപ്പിന്റെ സീരീസ് D ഫണ്ട് സമാഹരണം Amazon Smbhav Venture ഫണ്ടാണ് നയിച്ചത്. ശേഷിക്കുന്ന 212 മില്യൺ ഡോളർ ഫണ്ട് ഇ-കൊമേഴ്‌സ്, എഡ്‌ടെക്, എന്റർപ്രൈസ് ടെക് തുടങ്ങിയ വിഭാഗങ്ങളാണ് നേടിയത്

According to a new Tracxn study, Indian Entrepreneurs raised $3 billion in Q3 2022 (July-September), which was 57% less than the previous quarter and an 80% decrease from the high funding of $14.9 billion received in the same period last year.The average ticket size fell throughout all financing phases, with the late stage falling by more than 70% from $142 million in Q3 of 2021 to $42 million in Q3 of 2022.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version