ഇന്ത്യയിലെ മേൽത്തട്ട് തൊഴിൽ മേഖലയിൽ വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിക്കുന്നുവെന്ന നല്ല വാർത്തയാണ്  ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പങ്കുവയ്ക്കാനുള്ളത്.

ഏറ്റവും പുതിയ  കണക്കുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ 35 % വർദ്ധനയാണ് വനിതകളുടെ ജോലി അവസരങ്ങളിൽ ഉണ്ടായിരിക്കുന്നത്.  ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം (Talent Management Platform) ആണ് കണക്കുകൾ  പുറത്തുവിട്ടത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് റിപ്പോർട്ട് എടുത്തു പറയുന്നത്.

  1. കൊവിഡ് മഹാമാരിക്കാലത്ത് ജോലി ഉപേക്ഷിച്ച വനിതകൾ ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു തുടങ്ങി.
  2. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ കമ്പനികൾ കൂടുതലായി  താല്പര്യം പ്രകടിപ്പിക്കുന്നു.

ഇവ രണ്ടും വനിതകളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു എന്നാണ് Talent Management Platform വിലയിരുത്തുന്നത്.

കൂടാതെ ആർത്തവ അവധികൾ, കുട്ടികളുടെ പരിപാലനം, ആയാസ രഹിത തൊഴിൽ, തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനികൾ  വനിതകൾക്കായി പുതുതായി മുന്നോട്ടു വയ്ക്കുന്നതും സ്ത്രീകൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരാൻ ഇടയാക്കി.

വൈറ്റ് കോളർ സമ്പദ്‌വ്യവസ്ഥയിലെ ഗിഗ് (gig) അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങളുടെ വർദ്ധനയാണ് ഇവിടെ പ്രസക്തമാകുന്നത്

Gig economy എന്നത് ഒരു തൊഴിൽ വിപണിയാണ്, Gigൽ  ഒരു സ്ഥാപനം മുഴുവൻ സമയ സ്ഥിരം ജീവനക്കാരേക്കാൾ സ്വതന്ത്ര കരാറുകാരും ഫ്രീലാൻസർമാരും പണിയെടുക്കുന്ന  താൽക്കാലിക, പാർട്ട് ടൈം സ്ഥാനങ്ങളെ വളരെയധികം ആശ്രയിക്കുന്നു. Gig employeeക്ക് ഫ്ലക്സിബിലിറ്റിയും  സ്വാതന്ത്ര്യവും  തൊഴിലിടത്തിൽ ലഭിക്കുന്നു, പക്ഷേ തൊഴിൽ സുരക്ഷ കുറവാണ്.

തൊഴിലിടങ്ങളിൽ ബി.പി.ഒ സെക്ടറുകളാണ് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് മുന്നിട്ടു നിൽക്കുന്നത്. ഈ മേഖലയിൽ സ്ത്രീകൾക്ക് 36% തൊഴിൽ പങ്കാളിത്തമുണ്ട്. ഐടി – കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലയിൽ 35%വും ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസുകളിൽ 22 ശതമാനവുമാണ് ഇപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം.

സ്ത്രീകൾക്ക് ജോലി ലഭിക്കുന്നത് കൂടുതലും മെട്രോപോളിറ്റൻ നഗരങ്ങളിലാണ്. ഇതിൽ ഏറ്റവും മുന്നിൽ നില്ക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയാണ്. 21%മാണ് ഡൽഹിയിൽ വനിതകളുടെ തൊഴിൽ ലഭ്യത. രണ്ടാമതായി മുംബൈ (15%), മൂന്നാമതായി ബംഗളൂരു (10%) എന്നിങ്ങനെയാണ്.

മൊത്തം വനിതാ തൊഴിലാളികളിൽ 6%വും കരിയർ ബ്രേക്ക് എടുത്ത് ജോലിയിൽ തിരിച്ചെത്തിയവരാണെന്നും Talent Management Platform റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഇതിൽ  4% വനിതകൾ ഫ്രീലാൻസ് ആയിട്ടാണ് ജോലി ചെയ്യുന്നതെന്നും ഇവരുടെ കണക്കുകൾ സൂചിപ്പിക്കുന്നു.  

An increase in job opportunities for women candidates in various sectors in India makes this year’s International Women’s Day even more special

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version